1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

പാലാരിവട്ടം പാലം അഴിമതിയിൽ മുന്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് അപേക്ഷ നൽകി മൂന്നാഴ്‌ച്ചയായിട്ടും സർക്കാർ അനുമതിയില്ല; വിജിലൻസിന്റെ വെളിപ്പെടുത്തൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ

November 12, 2019 | 11:00 pm

കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുന്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകുന്നത് വൈകുന്നു. വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർ...

രണ്ട് കുട്ടികളുടെ ജീവനെടുത്തത് സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമ്മിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്ന് വീണ്; ശൗചാലയ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം

November 12, 2019 | 10:35 pm

ഭോപ്പാൽ: സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമ്മിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. മധ്യപ്രദേശിലെ ശിവപുരിയിൽ രാത്ഗേദ ഗ്രാമത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട രാജ(ഏഴ്) പ്രിൻസ്(ആറ്) എന്നിവ...

മോദിയെ മുൻനിർത്തി 303 സീറ്റുകളുടെ നേട്ടവുമായി ഇന്ത്യയെ കാവി പുതപ്പിച്ച 'ചാണക്യൻ' മഹാരാഷ്ട്രയിൽ ആയുധമാക്കിയത് മൗനം എന്ന തന്ത്രം; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ അണിയറയിൽ ചരട് വലിച്ച് അമിത്ഷായുടെ പുതിയ കരുനീക്കം; സുസ്ഥിര സർക്കാരിനായി 145 എന്ന മാജിക്ക് നമ്പറിനായി പരിശ്രമിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്; എൻസിപിയും കോൺഗ്രസുമായി ചർച്ച തുടരുമെന്ന് പറയുമ്പോഴും ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ ഉദ്ധവ് താക്കറെയും

November 12, 2019 | 10:27 pm

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ, പുതിയ കരുനീക്കങ്ങളുമായി ബിജെപി രംഗത്തെത്തി. സുസ്ഥിര സർക്കാർ രൂപീകരിക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാനാവി...

കാസർകോട് ജില്ലയിൽ എസ്‌പി പ്രഖ്യാപിച്ചിരുന്ന ഒമ്പത് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരോധനാജ്ഞ ഇന്ന് അർധരാത്രി അവസാനിക്കും; പിൻവലിച്ചത് മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് സ്റ്റേഷൻ പരിധികളിലെ നിരോധനാജ്ഞ

November 12, 2019 | 10:18 pm

കാസർകോട്: അയോധ്യ കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധിയുടെ പശ്ചാത്തലത്തിൽ കാസർകോട് എസ്‌പി പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് രാത്രി അവസാനിക്കും. കാസർകോട്ടെ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നിരോധനാ...

മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ 27 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്; 20ന് വഞ്ചനാദിനം

November 12, 2019 | 10:08 pm

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഈ മാസം 27 മുതൽ സമരം ആരംഭിക്കാനാണ് ധാരണ. സമരത്തിന് മുന്നോടിയായി ഈ മാസം 20-ന് വഞ...

100 കോടി രൂപയുടെ വിദേശ ആഡംബര കാർ ഇറക്കുമതി നികുതി വെട്ടിപ്പ് കേസിൽ തെളിവ് നശിപ്പിക്കൽ: അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ അലക്‌സ് ജോസഫിനും സബ്ബ് ഇൻസ്‌പെക്ടർക്കും സി ബി ഐ കോടതിയുടെ കുറ്റപത്രം; തൊണ്ടി മുതലായ വ്യാജ പാസ്‌പോർട്ട് കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിച്ചെന്ന് കേസ്

November 12, 2019 | 09:37 pm

തിരുവനന്തപുരം : പുതിയ വിദേശ ആഡംബര കാറുകൾ സെക്കൻഡ് ഹാൻഡ് കാറുകളെന്ന വ്യാജേന ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് 100 കോടി രൂപയുടെ നികുതി വെട്ടിച്ച കാർ കള്ളക്കടത്ത് കേസിൽ ഡി ആർ ഐ കോഫേ പോസെ ചുമത്തിയ കരുതൽ തടങ...

വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും രാത്രിയിൽ തീർത്ഥാടകർ വനത്തിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യതയും; ശബരിമല തീർത്ഥാടനം: പരമ്പരാഗത കാനന പാത ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി; വൈകിട്ട് മൂന്നു മുതൽ പാതയിലൂടെ തീർത്ഥാടകരെ കടത്തി വിടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ; പി.ബി.നൂഹിന്റെ പ്രഖ്യാപനം 16 കിലോമീറ്റർ കാനനപാത കാൽനടയായി സഞ്ചരിച്ച ശേഷം

November 12, 2019 | 09:18 pm

പമ്പ: പരമ്പരാഗത കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകുന്നവർക്ക് പത്തനംതിട്ട ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് മൂന്നു മുതൽ ഈ പാത ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടർ പിബി നൂഹ് ഉ...

ഏഴ് ലക്ഷം രൂപയോളം മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറൻസികളുമായി തോമസ് വർഗീസ് എത്തിയത് കുവൈറ്റിൽ നിന്നും; പിടിവീണത് സുരക്ഷാ പരിശോധനയിൽ പണം കണ്ടെത്തിയതോടെ

November 12, 2019 | 09:11 pm

കൊച്ചി: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി മലയാളി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ തോമസ് വർഗീസ് എന്നയാളിൽ നിന്നാണ് ലക്ഷങ്ങൾ മൂല്യമുള്ള വിദേശ കറൻസികൾ കണ്ടെത്തി...

'ഞാൻ നിങ്ങൾക്ക് സാധാരണവും പഴയതുമായ ഒരു വാചകം നൽകാം; അത് മാത്രമാണ് പദസമ്പത്ത് ഉണ്ടാക്കാൻ ഒരേ ഒരു വഴി; വായനയുടെ മഹത്വം വ്യക്തമാക്കി ശശി തരൂർ എംപി

November 12, 2019 | 08:59 pm

കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ വാർത്തകളിൽ പലപ്പോഴും ഇടംപിടിക്കുന്നത് അദ്ദേഹത്തിന്റെ ചില പദപ്രയോഗങ്ങളാണ്. പല പുത്തൻ വാക്കുകളും മലയാളികൾക്ക് പരിചയപ്പെടുത്തിയത് തരൂരാണ്. തരൂരിന്റെ ട്വീറ്റുകളിലും പ്ര...

കുറ്റൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് 16 ന്: വോട്ടർ പട്ടികയിൽ കടന്നു കൂടിയിരിക്കുന്നത് 13 ന് വിവാഹിതനാകുന്ന സ്ഥാനാർത്ഥിയുടെ മകന്റെ പ്രതിശ്രുത വധുവും; ഭരണം നിലനിർത്താനുള്ള സിപിഎം ശ്രമത്തിൽ വോട്ടറായിരിക്കുന്നത് എറണാകുളത്തുകാരി

November 12, 2019 | 08:58 pm

തിരുവല്ല: കുറ്റൂർ സർവീസ് സഹകരണ ബാങ്കിലേക്ക് 16 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ കടന്നു കൂടിയിരിക്കുന്നത് സ്ഥാനാർത്ഥിയുടെ മകന്റെ എറണാകുളം സ്വദേശിയായ പ്രതിശ്രുത വധു. ഭരണം നിലനിർത്താനുള്ള ...

കർണാടകത്തിൽ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ ഗവർണർ 15 ദിവസം കൊടുത്തപ്പോൾ മഹാരാഷ്ട്രയിൽ 48 മണിക്കൂർ അധികം ചോദിക്കുമ്പോൾ ഒരുപാർട്ടിക്കും നൽകുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്; മോദിയുടെയും അമിത്ഷായുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഗവർണർ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതെന്നും പഴിചാരൽ; കുറ്റപ്പെടുത്തലുകൾക്കിടയിലും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് ഭഗത്സിങ് കോഷ്യാരി; 19 ദിവസത്തെ പ്രതിസന്ധിയിൽ താരമായത് ഈ അച്ചടക്കമുള്ള ആർഎസ്എസ് പ്രവർത്തകൻ തന്നെ

November 12, 2019 | 08:44 pm

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ താരമായത് ഗവർണറാണ്. ഭഗത്സിങ് കോഷ്യാരി. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ബിജെപിയെയും ശിവസേനയയെയും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. എന്...

മാമാങ്കത്തിലെ ഉണ്ണിനീലി ദാ ഇങ്ങനിരിക്കും; ആരാധകർ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ലുക്ക് വെളിപ്പെടുത്തി നായിക ഇനിയ

November 12, 2019 | 08:26 pm

ഉടൻ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലെ ഇനിയയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നു. ചിത്രത്തിൽ ഉണ്ണിനീലിയെന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. മാമാങ്കത്തിൽ ഇനിയയെ കൂടാതെ മൂന്ന...

ഇടുക്കി മലനിരകളിൽ നിന്നും പുതിയ ഇനം ചിതലുകളെ കണ്ടെത്തി; 'മണികണ്ഠ'നേയും 'ദിനേശനേ'യും സംബന്ധിച്ച റിപ്പോർട്ടുള്ളത് 'ഓറിയന്റൽ ഇൻസെക്റ്റ്‌സി'ന്റെ പുതിയ ലക്കത്തിൽ

November 12, 2019 | 08:05 pm

ഇടുക്കി: 2014ൽ ഇടുക്കി മലനിരകളിൽ നിന്നും കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിതലുകളെ സംബന്ധിച്ച റിപ്പോർട്ട് അന്താരാഷ്ട്ര ജേർണലായ 'ഓറിയന്റൽ ഇൻസെക്റ്റ്‌സി'ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 'കൃഷ്ണകാപ്രിടെർമ...

MNM Recommends

Loading...
Loading...