1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സ്ഥല വിൽപന നടത്തിയത് 22 ലക്ഷം രൂപയ്ക്ക്; റിപ്പോർട്ടിൽ കാണിച്ചത് 18 ലക്ഷം രൂപ മാത്രം; 2015 നവംബറിൽ സ്ഥലവില്പന നടന്നപ്പോൾ റിപ്പോർട്ട് ചെയ്തത് 2017 ജനുവരിയെന്നും; 22 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷൻ നേരിടുന്നത് തൃശൂർ ജില്ലാ വ്യവസായകേന്ദ്രം വികസന ഓഫീസർ; പണമെവിടെ എന്ന വ്യവസായ വകുപ്പ് ഡയറക്ടറുടെ ചോദ്യത്തിന് സ്വന്തം ആവശ്യത്തിന് എടുത്തെന്നു കുറ്റസമ്മതവും; പണമടയ്ക്കാതിരുന്നിട്ടും എസ്.ബിന്ദുവിനെ തിരിച്ചെടുക്കാൻ നീക്കം തകൃതി

June 12, 2019 | 08:24 pm

തൃശൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയി നിയമിതയായശേഷം ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന്റെ പേരിൽ സസ്‌പെൻഷനിലായ ബിന്ദു.എസ്.നായരെ തിരിച്ചെടുക്കാനുള്...

മാങ്ങ പറിക്കാൻ പോയത് ഇരുമ്പ് തോട്ടിയുമായി: 11 കെ.വി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീണത് ആരും അറിഞ്ഞില്ല; സമയം കഴിഞ്ഞിട്ടും കാണാതായ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് 52കാരിയുടെ മൃതദേഹം: പത്തനംതിട്ടയിൽ വീട്ടുജോലിക്കാരിയുടെ ദാരുണാന്ത്യമിങ്ങനെ

June 12, 2019 | 07:56 pm

പത്തനംതിട്ട: ഇരുമ്പു തോട്ടി കൊണ്ട് മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. മരണം നടന്നത് മറ്റുള്ളവർ അറിയാനും വൈകി. വെട്ടിപ്പുറം ചക്കാലയിൽ ബാബുവിന്റെ ഭാര്യ അമ്മിണി ...

അർധരാത്രിയിൽ വെയിറ്റിങ് ഷെഡിൽ ഇരുന്ന് ക്യാരംസ് കളി; പൊലീസ് പട്രോളിങ് സംഘം എത്തിയപ്പോൾ ഭയന്നോടി; വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതിവേലിയിൽ ചെന്നു കയറി യുവാവിന് ദാരുണാന്ത്യം: സംഭവം കലഞ്ഞൂരിന് സമീപം പാടത്ത്

June 12, 2019 | 07:28 pm

പത്തനാപുരം: അർധരാത്രി വെയിറ്റിങ് ഷെഡിലിരുന്ന ക്യാരംസ് കളിച്ചു കൊണ്ടിരുന്ന യുവാവ് പൊലീസ് പട്രോ്ളിങ് സംഘത്തെ കണ്ട് ഭയന്നോടുന്ന വഴി വന്യമൃഗങ്ങളെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി ഷോക്കേറ്റ് മരിച...

ഫിഞ്ചും വാർണറും കത്തിക്കയറിയിട്ടും എരിഞ്ഞ് തീർന്ന് ഓസ്‌ട്രേലിയ; ഉഗ്രൻ അടിത്തറയുണ്ടായിട്ടും പാഴാക്കിയത് മികച്ച സ്‌കോർ നേടാനുള്ള അവസരം; തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച് ഡേവിഡ് വാർണർ; കഥ മാറ്റിയത് വേഗപ്പൂട്ടുമായി മുഹമ്മദ് അമീറിന്റെ സൂപ്പർ സ്‌പെൽ; അഞ്ച് വിക്കറ്റ് നേട്ടവുമായി ആമിർ 307 റൺസിന് ഒസീസിനെ എറിഞ്ഞൊതുക്കിയത് 50 ഓവർ തികയ്ക്കാൻ അനുവദിക്കാതെ

June 12, 2019 | 07:16 pm

ടോണ്ടൻ: പാക്കിസ്ഥാൻ ഓസ്‌ട്രേലിയാ ലോകകപ്പ് മത്സരത്തിൽ മികച്ച സ്‌കോർ നേടാനുള്ള അവസരം പാഴാക്കി ഓസ്‌ട്രേലിയ. ഫിഞ്ചും വാർണറും കത്തിക്കയറിയിട്ടും എരിഞ്ഞടങ്ങാനായിരുന്നു ഓസ്‌ട്രേലിയയ്ക്ക് വിധി. ഉഗ്രൻ അടിത്തറയ...

സ്പീഡ് ഗവർണർ യന്ത്രം ബസിലുണ്ടെങ്കിലും കണക്ഷൻ 'വിച്ഛേദിച്ച്' ജീവനക്കാരുടെ ഐഡിയ; വൈപ്പറും യാത്രക്കാരുടെ ഹാന്റ് ഗ്രിപ്പും മുതൽ ചവിട്ടുപടിയുടെ കാര്യം വരെ 'തഥൈവ'; മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 43 ബസുകൾക്കെതിരെ കേസ്; തേയ്മാനം വന്ന ടയർ ഉപയോഗിച്ച് സർവീസ് നടത്തിയത് 11 എണ്ണം; നാലെണ്ണത്തിന് സ്‌റ്റോപ് മെമോ

June 12, 2019 | 06:52 pm

കോഴിക്കോട്: ജില്ലയിലെ കോഴിക്കോട്, വടകര, നാദാപുരം, ഫറോക്ക് എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ പരിശോധന. ഇതുവരെ 124 ബസ്സുകൾ പരിശോധിച്ചതിൽ 43 ബസ്സുകൾക്ക...

ദേശീയതലത്തിൽ സഖ്യങ്ങളുണ്ടാക്കാനുള്ള അവസരം പാഴാക്കിയത് എ.കെ ആന്റണിയോ? സൈബർ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ; ഇടത് കോട്ടകൾ തകർത്തിട്ടും സിറ്റിങ് സീറ്റ് എങ്ങനെ നഷ്ടമായി? ഷാനിമോൾ ഉസ്മാൻ തോറ്റതോ തോൽപ്പിച്ചതോ? ആലപ്പുഴയിലെ തോൽവി അന്വേഷിക്കാൻ കെവി തോമസും പിസി വിഷ്ണുനാഥും

June 12, 2019 | 06:33 pm

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിലെ തോൽവിക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ മുതിർന്ന നേതാവ് എകെ ആന്റണിക്കു നേരെയുണ്ടായ വിമർശനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി കമ്മിഷനെ നിയോഗിച്ചു. തിരുവ...

താളം ജീവിതപ്രമാണമാക്കിയ മേളപ്രമാണി ഓർമയായി; പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു

June 12, 2019 | 06:29 pm

തൃശൂർ: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാർ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിൽസയിലായിരുന്നു. തൃശൂർ പൂരത്തിന് മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ ഏറെനാൾ മേളപ്രമാണിയായിരുന്നു അന...

ഫ്രാങ്കോ മുളയ്ക്കൻ എന്ന പെണ്ണ് കേസിലെ പ്രതിയെ പൂവൻകോഴിയിൽ ചിത്രീകരിച്ചാൽ ആർക്ക് കുറ്റം പറയാനാവും ? എന്നാൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വിശ്വാസത്തിന്റെ അടിത്തറയായ ഒരു മതചിഹ്നത്തെ ഷഡ്ഡിയിയിൽ കോർത്ത് ചിത്രീകരിക്കുന്നത് അപലപനീയം തന്നെ മതം ഭക്ഷിച്ച് ജീവിക്കുന്ന ഒരു നാട്ടിൽ മതചിഹ്നങ്ങളെ ആദരിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗം തന്നെയാവണം

June 12, 2019 | 06:18 pm

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത ഏത് വ്യക്തിക്കും അവന് ഇഷ്ടമുള്ള പ്രവൃത്തി ചെയ്യാൻ കഴിയും എന്നതാണ്. അഭിപ്രായ സ്വതന്ത്ര്യമെന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പ്രതിഫലനമാണ്. ആർക്ക...

'വികലാംഗനായ ഒരു മകൻ മാത്രമാണുള്ളത്...സ്വന്തമായി കയറിക്കിടക്കാൻ ഒരു കൂരയില്ല; എങ്ങോട്ട് പോകണമെന്നറിയാതെ റെയിൽവേ സ്‌റ്റേഷനിൽ വിഷമിച്ചിരുന്ന 76കാരിക്ക് തുണയായത് ദൈവ നിയോഗം പോലെ എത്തിയ വനിതാ കമ്മീഷനംഗം; ഡോ. ഷാഹിദാ കമാലിനോട് നിറകണ്ണുകളോടെ ആ അമ്മ നിസഹായാവസ്ഥ വിവരിച്ചപ്പോൾ കൊല്ലം ഈസ്റ്റ് പൊലീസിനൊപ്പം പത്തനാപുരം ഗാന്ധി ഭവനിലേക്ക്; ഒരു ജീവിതത്തിന് കൂടി തണലായി മതേതര കൂട്ടു കുടുംബം

June 12, 2019 | 05:35 pm

കൊല്ലം: പോകാനിടമില്ലാതെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വിഷമിച്ചിരുന്ന ഇന്ദിരയെന്ന വയോധികയ്ക്ക് തുണയായി വനിതാ കമ്മീഷൻ. കാസർഗോഡ് നടക്കുന്ന സിറ്റിംഗിൽ പങ്കെടുക്കാനായി, മാവേലി എക്സ്പ്രസിൽ പോകാനായി റെയിൽവേ സ്റ്...

പി.എസ്.സി അംഗമാക്കണമെന്ന് സ്വന്തമായി ശുപാർശ ചെയ്ത് പാർട്ടി സെക്രട്ടറി; കോവൂർ കുഞ്ഞുമോന്റെ ആർ.എസ്‌പി ലെനിനിസ്റ്റ് പാർട്ടിയിൽ പൊട്ടിത്തെറി; 60 വയസുള്ള പാർട്ടി സെക്രട്ടറിക്ക് പദവി കിട്ടിയാലും തുടരാനാവുക രണ്ടുവർഷം മാത്രം; പാർട്ടിയിലെ യുവതുർക്കികളെ അവഗണിക്കുന്നതിൽ പ്രതിഷേധം; പി.എസ്.സി അംഗത്വം കിട്ടുമോ എന്ന് ഉറപ്പില്ലെങ്കിലും നോമിനിയെ ചർച്ച ചെയ്യാൻ യോഗം ചേരുമ്പോൾ പാർട്ടി വീണ്ടും പിളരുമോയെന്ന ആശങ്കയിൽ കുഞ്ഞുമോൻ

June 12, 2019 | 05:33 pm

തിരുവനന്തപുരം: പി.എസ്.സി അംഗത്വം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെങ്കിലും, സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ആളെച്ചൊല്ലി ആർ.എസ്‌പി. (ലെനിനിസ്റ്റ്) പാർട്ടിയിൽ പൊട്ടിത്തെറി. നിലവിലെ സംസ്ഥാന സെക്രട്ടറി കൊല്ലം ...

മക്കയും ജിദ്ദയും ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ കലിപ്പ് തീരാതെ ഹൂതി വിമതർ; സൗദിയിൽ വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം; ഇന്ത്യക്കാരി ഉൾപ്പടെ 26 പേർക്ക് പരിക്ക്; എട്ട് പേരുടെ നില ഗുരുതരം; പ്രധാന നഗരങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി സൗദി; ഉപയോഗിച്ചത് ക്രൂസ് മിസൈലെന്ന് വ്യക്തമാക്കി ഹൂതി വിമതരും; കിങ് ഖാലിദ് എയർ ബെയ്‌സ് ലക്ഷ്യം വെച്ചിരുന്നുവെന്നും ഇത് തങ്ങളുടെ മേഖലകളിൽ നടത്തിയ പരിശോധനകൾക്കുള്ള തിരിച്ചടിയെന്നും ഹൂതികൾ

June 12, 2019 | 05:17 pm

റിയാദ്: ഹൂതി വിമതരുടെ ആക്രമണത്തിൽ ഇന്ത്യക്കാരിയുൾപ്പടെ 26 പേർക്ക് പരിക്ക്. സൗദി വിമാനത്താവളത്തിൽ ആണ് ഇറാൻ അനുകൂലികളായ ഹൂതി വിമതർ വ്യോമാക്രമണം നടത്തിയത്. ഇന്ത്യ, യെമൻ, സൗദി രാജ്യങ്ങളിൽ നിന്നുള്ള മൂന്ന...

ഹമ്പോ...പ്രവാസികൾ അനുഭവിക്കുന്നത് തീക്കനൽ പോലെയുള്ള ചൂട്; കുവൈറ്റിൽ റിപ്പോർട്ട് ചെയ്തത് 63 ഡിഗ്രി സെൽഷ്യസ്! സൗദിയിലെ അർ മജ്മായിൽ ഉച്ച സമയത്ത് രേഖപ്പെടുത്തിയത് 55 ഡിഗ്രി; ഖത്തർ ബഹ്‌റൈൻ യുഎഇ എന്നിവിടങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വെബ്‌സൈറ്റുകൾ; അറബ് മണ്ണിൽ വേനൽക്കാലം കനൽ പോലെ

June 12, 2019 | 05:05 pm

ദുബായ്: കേരളത്തിൽ മഴ തകർത്ത് പെയ്യാൻ ആരംഭിച്ചെങ്കിലും പ്രവാസികൾ അനുഭവിക്കുന്നത് തീക്കനൽ പോലെയുള്ള വേനൽ. ലോകത്തെ ഏറ്റവും കൂടിയ ചൂട് കുവൈറ്റിൽ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അറബ് മണ്ണിൽ ആശങ്ക ഏറിയിരിക്...

സ്വന്തം ശരീരത്തിൽ നിന്നും രതിമൂർച്ഛ അനുഭവിക്കാനുള്ള തലച്ചോറിന്റെ ഉൾക്കിടിലമായ ആഗ്രഹമാണ് സ്വയം ഭോഗം; ആരോഗ്യമുള്ള ലൈംഗിക ഗ്രന്ഥികൾ ഉണ്ടെന്നുള്ളതിന്റെ സൂചനകൂടിയാണ് അത്; തലച്ചോറിലെ ദർപ്പണ നാഡീകോശങ്ങളുടെ വിന്യാസത്തിലോ എണ്ണത്തിലോ പ്രവർത്തനത്തിലോ വരുന്ന തകരാറുകൾ അടക്കമുള്ളവ ഓട്ടിസത്തിന് കാരണമാവും; സ്വയംഭോഗവും സ്വവർഗരതിയുമാണ് ഓട്ടിസത്തിന് കാരണമെന്ന് വ്യാജ പ്രചാരണം നടത്തുന്ന ഫാ.വാളമനാലിനെതിരെ ഡോ. അഗസ്റ്റസ് മോറിസ്

June 12, 2019 | 04:50 pm

തിരുവനന്തപുരം: ഓട്ടിസം എന്ന അവസ്ഥയുണ്ടാകുന്നത് എങ്ങനെയാണ്? സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിന്റെ അഭിപ്രായത്തിൽ അത് സ്വയംഭോഗവും സ്വവർഗ രതിയുമാണ്! ഈ രീതിയിലുള്ള അശാസ്ത്രീയ പ്ര...

നിലവിലെ സമാധാന അന്തരീക്ഷം മുതലെടുത്ത് പാക്കിസ്ഥാൻ നടത്തുന്നത് ഭീകരത വേരിറക്കുന്നതിനുള്ള ശ്രമമോ? പഴയ വിഘടനവാദികളേയും ലഷ്‌കർ തീവ്രവാദികളേയും ചേർത്തുള്ള കശ്മീരിലെ പുത്തൻ ഭീകര സംഘത്തിന് പിന്നിൽ ചാരസംഘടന ഐഎസ്ഐ എന്ന് റിപ്പോർട്ട്; തലവനായി നിയമിച്ചത് ലഷ്‌കർ മുൻ അംഗം ഇർഷാദ് അഹമ്മദ് മാലിക്കിനെ; കിർഗിസ്ഥാനിലേക്ക് പോവാൻ പാക്ക് വ്യോമപാത വേണ്ടെവച്ച് മോദി

June 12, 2019 | 04:26 pm

ഡൽഹി: പുൽവാമ ഭീകരക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ബാലാക്കോട്ട് തിരിച്ചടിക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ആടിയുലഞ്ഞ് നിൽക്കുകയായിരുന്നു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത...

പരിക്കേറ്റ ധവാന് പകരക്കാരനെ പ്രഖ്യാപിച്ചില്ലെങ്കിലും ടീമിനൊപ്പം ചേരാൻ പന്ത് ഇംഗ്ലണ്ടിലേക്ക്; ഓപ്പണിങ് സ്ലോട്ടിൽ കെഎൽ രാഹുൽ രോഹിത്തിന്റെ പുതിയ കൂട്ടുകാരൻ; റായുഡുവിനെ മറികടന്ന് പന്ത് പോകുന്നത് ഇടങ്കയ്യൻ എന്ന ആനുകൂല്യത്താൽ; വിദഗ്ധ പരിശോധനയ്ക്ക് ധവാൻ ലീഡ്‌സിൽ; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ഓപ്പണർ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ ടീം മാനേജ്‌മെന്റ്

June 12, 2019 | 04:17 pm

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ടീമിനൊപ്പം ഇംഗ്ലണ്ടിൽ തുടരുമെങ്കിലും പകരക്കാരനായി ഋഷഭ് പന്ത് ഈ ആഴ്ച തന്നെ ഇംഗ്ലണ്ടിലേക്ക് പോകും. എന്നാൽ ധവാന് പകരക...

MNM Recommends

Loading...
Loading...