1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ച്; വിട പറഞ്ഞത് രാഷ്ട്രീയക്കാരെ വിറപ്പിച്ച കാർക്കശ്യക്കാരനായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷണർ; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്തെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിച്ചതും ശേഷൻ; വോട്ടർമാർക്ക് ചിത്രമടങ്ങിയ തിരിച്ചറിൽ കാർഡ് നൽകിയത് അടക്കം നിരവധി പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയ ക്രാന്തദർശിയായ ഉദ്യോഗസ്ഥന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം

November 10, 2019 | 11:19 pm

ചെന്നൈ: ഇന്ത്യൻ തെഞ്ഞെടുപ്പു കമ്മീഷന് സ്വന്തമായി അഡ്രസുണ്ടാക്കി കൊടുത്ത മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ചികിത്സയിൽ കഴിയവേയ...

ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യയ്ക്ക്; അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചത് 30 റൺസിന്; വിജയം ഒരുക്കിയത് ശ്രേയസ്സ് അയ്യരുടെയും കെ എൽ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ്; ആറ് വിക്കറ്റ് വീഴ്‌ത്തി ബൗളിങ് നിരയിൽ തിളങ്ങി ദീപക് ചഹർ

November 10, 2019 | 11:02 pm

നാഗ്പുർ: ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യയ്ക്ക്. മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്ത്യ 30 റൺസിനാണ് പരാജയപ്പെടുത്തിയത്. ബാറ്റിങ് നിരയിൽ ശ്രേയസ്സ് അയ്യരുടെയും കെ എൽ രാഹുലിന്റ...

പുതുതായി കണ്ടെത്തിയ എണ്ണപ്പാടത്തുള്ളത് 53 ബില്യൺ ക്രൂഡ് ഓയിൽ നിക്ഷേപം; ഇറാനിയൻ ജനതയ്ക്ക് സർക്കാരിന്റെ ചെറിയ സമ്മാനം എന്ന് പ്രസിഡന്റ് ഹസ്സൻ റുഹാനി

November 10, 2019 | 10:51 pm

ടെഹ്‌റാൻ: അമേരിക്കയുടെ വ്യാപാര വിലക്കുകൾ നിലനിൽക്കുന്നതിനിടയിൽ ഇറാനിൽ പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റുഹാനിയാണ് ടെലിവിഷൻ പ്രസംഗത്തിലൂടെ ഇക്കാര്യമറിയിച്ചിരിക്കു...

'ടെസ്റ്റിൽ സിദ്ധു ഒൻപതു സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അതിലൊന്നു പോലും പാക്കിസ്ഥാന് എതിരെയല്ല; അദ്ദേഹത്തിന് പാക്കിസ്ഥാനോട്, പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുള്ള ഇഷ്ടത്തിന്റെ തെളിവാണിത്'; കർതാർപൂർ ഇടനാഴി കടന്ന് പാക്കിസ്ഥാനിലെത്തിയ സിദ്ധുവിന് ലഭിച്ച സ്വീകരത്തിൽ പാക്ക് സെനറ്റ് അംഗത്തിന്റെ വാക്കുകൾ ഇങ്ങനെ; 'അവർ തടഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഒരു ഹീറോ ആയേനെ'; സിദ്ധുവിനെക്കുറിച്ച് ഇമ്രാൻ ഖാനും പാക് മന്ത്രിയും നടത്തിയ സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറൽ

November 10, 2019 | 10:49 pm

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധുവും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും തമ്മിലുള്ള സൗഹൃദം അറിയാത്തവരായി അധികമാരും ഇല്ല. ഈ സുഹൃദ്ബന്ധത്തിന്റെ പേരിലാണ് ക്യാപ്ടർ അമരേന്ദർ സിങ് അടക്കമുള്ള...

കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് ബന്ദിപ്പോരയിൽ സൈന്യം നടത്തിയ തെരച്ചിലിനിടെ ആക്രമിച്ച മൂന്നു ഭീകരരിൽ ഒരാളെ വധിച്ചു; രണ്ട് ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

November 10, 2019 | 10:35 pm

ശ്രീനഗർ: കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ബന്ദിപ്പോരയിലെ ലോധര ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സൈന്യം...

പിതൃസഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാൻ നിന്ന യുവാവിനെ കാണാതായത് രാത്രി ഒരു മണിയോടെ; മകനെ അന്വേഷിച്ച് രാവിലെ വീട്ടിലെത്തിയ അമ്മ കാണുന്നത് മുറ്റത്ത് മരിച്ച് കിടക്കുന്ന മകനെയും അരുകിലെ ചാമ്പ മരത്തിൽ കുരുക്കിട്ട് കെട്ടിയ കൈലിയും; അടിമാലി പുത്തൻപുരക്കൽ ബിനുവിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസും

November 10, 2019 | 10:19 pm

അടിമാലി: 37കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അടിമാലി അക്കാമ്മ കോളനിയിൽ പുത്തൻപുരക്കൽ ബിനുവിനെ ഇന്ന് രാവിലെയാണ് സ്വന്തം വീടിനോട് ചേർന്ന് മരിച്ച ...

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി; തോമസ് പ്രഥമൻ ബാവായെ മുഖ്യമന്ത്രി കണ്ടചത് പനി ബാധിച്ച് ചികിൽസയിൽ കഴിയവേ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തി

November 10, 2019 | 10:18 pm

കോതമംഗലം: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായെ സന്ദർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. പനി ബാധിച്ച് ചികിൽസയിൽ കഴിയുന്ന ബാവയെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്ര...

ആടിനെ അഴിക്കാൻ പോയതോടെ ഇടിമിന്നലേറ്റു; പിറവത്ത് മിന്നലേറ്റ് മരിച്ച ശ്രീകലയുടെ സംസ്‌കാര ചടങ്ങുകൾ നാളെ

November 10, 2019 | 10:00 pm

പിറവം: തുലാമഴക്കൊപ്പം വന്ന ഇടിമിന്നൽ കക്കാട്ടിൽ യുവതിയായ വീട്ടമ്മുടെ ജീവനെടുത്തു. കക്കാട് നെടുമലയിൽ- പരിയാരുമറ്റത്തിൽ ദിനേശിന്റെ ഭാര്യ ശ്രീകല (39) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് നാടിനെ നട...

'ആ അഞ്ചേക്കർ ഭൂമി മുസ്ലിംകൾക്ക് ആവശ്യമില്ല; ഭൂമി വാങ്ങാനുള്ള പണം ആരുടേയും ഔദാര്യമായി വേണ്ട'; അയോദ്ധ്യ വിധി വന്നശേഷം ആവർത്തിച്ചു കേൾക്കുന്ന ഈ വാദമുഖത്തോട് വിയോജിക്കുന്നു.. എന്തുകൊണ്ടെന്നാൽ; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

November 10, 2019 | 09:59 pm

'ആ അഞ്ചേക്കർ ഭൂമി മുസ്ലിംകൾക്ക് ആവശ്യമില്ല, ഭൂമി വാങ്ങാനുള്ള പണം ആരുടേയും ഔദാര്യമായി വേണ്ട, ഹൈദരാബാദിലെ തെരുവ് കച്ചവടക്കാർ മാത്രം വിചാരിച്ചാൽ അതിലും വലിയ ഭൂമി വാങ്ങി പള്ളിയുണ്ടാക്കാൻ സാധിക്കും' അയോദ്ധ...

മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ; ഭൂരിപക്ഷമുണ്ടെങ്കിൽ തിങ്കളാഴ്ച വൈകീട്ട് 7.30-ന് മുമ്പ് തെളിയിക്കാനും നിർദ്ദേശം; പിന്തുണക്കണമെങ്കിൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും സേന രാജിവെക്കണം എന്നും എൻഡിഎ വിടണമെന്നും ഉപാധി മുന്നിൽ വെച്ച് എൻസിപി; എന്തു വിലകൊടുത്തും മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി ഉണ്ടാകുമെന്ന് മുതിർന്ന സേനാ നേതാവ് സഞ്ജയ് റാവത്ത്; ശരത് പവാറിനെ ഉദ്ധവ് താക്കറെ ഫോണിൽ വിളിച്ചതോടെ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യനീക്കം തകൃതി

November 10, 2019 | 09:47 pm

മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണത്തിൽ നിന്നും ബിജെപി പിന്മാറിയതോടെ സഖ്യകക്ഷി സർക്കാർ ഉണ്ടാക്കാൻ ശിവസേന ശ്രമം തുടങ്ങി. രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ മഹാരാഷ്ട്രയിൽ ശിവസേനയെ ഗവർണർ ...

ശക്തമായ മഴയെ തുടർന്ന് ദുബായ് എയർപോർട്ടിൽ വ്യോമഗതാഗതം താറുമാറായി; ദുബായ് മാളിലും കനത്ത വെള്ളക്കെട്ട്; രാജ്യത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

November 10, 2019 | 09:43 pm

ദുബായ്: ശക്തമായ മഴയെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസ്സപ്പെട്ടു. യുഎഇയിലുടനീളം ഇന്ന് ലഭിച്ചത് കനത്ത മഴയായിരുന്നു. ശക്തമായ മഴയെ തുടർന്ന് ചിലയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി...

ബംഗ്ലാദേശിനെതിരെ ടി-20യിൽ അന്തിമ ഇലവനിൽ സഞ്ജു സാംസനെ ഉൾപ്പെടുത്താത്ത രോഹിത് ശർമ്മയോട് കട്ടക്കലിപ്പിൽ മലയാളികൾ; മോശം ഫോം ആവർത്തിക്കുന്ന ഋഷഭ് പന്തിനെ വീണ്ടും ഉൾപ്പെടുത്തിയത് എന്തിനെന്ന് ചോദ്യം; മലയാളികൾ എന്താ ഇന്ത്യക്കാരല്ലെയെന്നും ചോദിച്ചു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളി ക്രിക്കറ്റ് ആരാധകർ; ഈ പൊങ്കാല ഒരു ജനത മുഴുവൻ സഞ്ജുവിന് വേണ്ടി കാത്തിരിപ്പുണ്ട് എന്നറിയിക്കാൻ വേണ്ടിയെന്നും കമൻുകൾ

November 10, 2019 | 09:22 pm

തിരുവനന്തപുരം: ബംഗ്ലാദേശിന് എതിരായ ടി- 20 പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളിയായ സഞ്ജു സാംസൺ ഇടംപിടിച്ചപ്പോൾ കേരളക്കര ഒട്ടാകെ സന്തോഷിച്ചിരുന്നു. മികച്ച ഫോമിന്റെ ബലത്തിലായിരുന്നു സഞ്ജു സാംസന്റെ ...

ബെൽറ്റിൽ സ്ട്രിപ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ചത് 71.5 ലക്ഷം രൂപയുടെ സ്വർണം; ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായ അമീറും നഹറും കോഴിക്കോട് സ്വദേശികൾ

November 10, 2019 | 09:20 pm

ചെന്നൈ: അനധികൃതമായി സ്വർണം കടത്താൽ ശ്രമിച്ച മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരുടെ വലയിലായി. കോഴിക്കോട് സ്വദേശികളായ അമീർ , നഹർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 71.5 ലക്ഷം രൂപയുടെ സ്...

വീട്ടിലേക്കുള്ള വഴിയിൽ അനുവാദമില്ലാതെ കൊടിനാട്ടി സിപിഎം; ചോദ്യം ചെയ്ത യുവാവിനും അമ്മക്കും സഹോദരിക്കും സഖാക്കളുടെ വക തെറിയഭിഷേകവും ഭീഷണിയും

November 10, 2019 | 08:59 pm

കാസർകോട്: വീട്ടിലേക്കുള്ള വഴിയിൽ അനുവാദമില്ലാതെ കൊടി നാട്ടിയത് ചോദ്യം ചെയ്ത യുവാവിനും കുടുംബത്തിനും നേരെ സിപിഎം അതിക്രമം. കാസർകോട് ജില്ലയിലെ ബീംബുങ്കലിലാണ് സംഭവം. കയ്യേറ്റം നടത്താൻ ശ്രമിക്കുന്നതിന്റെ ...

സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നത് ലൈംഗികമായും ശാരീരികമായും ആക്രമിക്കാൻ; ഭയക്കുന്നത് പൊതു സ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ചേച്ചിയുടെ മകൻ അലൻ ഷുഹൈബിനായി പോസ്റ്റിട്ടതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന സജിതാ മഠത്തിൽ പരാതിയുമായി സമീപിച്ചത് ഡിജിപിയെ

November 10, 2019 | 08:43 pm

തിരുവനന്തപുരം: മാവോയിസറ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിനെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ കൊലവിളി നടക്കുകയാണ് എന്ന് കാട്ടി നടി സജിതാ മഠത്തിൽ ഡിജിപിക്ക്...

MNM Recommends

Loading...
Loading...