1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
16
Thursday

പ്രിയങ്ക ചോപ്ര അഭയാർഥികളെ അപമാനിച്ചോ? ഇംഗ്ലീഷ് മാഗസിന്റെ കവർ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ബോളിവുഡ് താരം ധരിച്ച ടീ ഷർട്ട് വിവാദത്തിൽ

October 10, 2016 | 09:27 pm

ഇംഗ്ലീഷ് മാഗസിന്റെ കവർ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ബോളിവുഡ് താരം ധരിച്ച ടീ ഷർട്ട് വിവാദത്തിൽ. പ്രിയങ്ക ചോപ്ര അഭയാർഥികളെ അപമാനിച്ചുവെന്നാണ് വാദം ഉയരുന്നത്. പ്രിയങ്ക ധരിച്ചിരുന്ന വെള്ള ടീഷർട്ടിൽ അഭയാർത്ഥി...

ദസറ-മുഹറം ആഘോഷ വേളകളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്; വർഗീയ സംഘർഷം ലക്ഷ്യമിട്ടുള്ള ആക്രമണം കരുതിയിരിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം

October 10, 2016 | 08:31 pm

ന്യൂഡൽഹി: ദസറ-മുഹറം ആഘോഷ വേളകളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് വർഗീയ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണു ഭീകരാക്രമണത്തിന് സാധ്യതയെന്നാണു മുന്നറ...

ബുർഖ ധരിച്ചു വേഷം മാറിയെത്തി സ്ത്രീകളെ ശല്യം ചെയ്തു; മജ്‌ലിസിൽ പ്രാർത്ഥനാ വേദിയിൽ എത്തി അതിക്രമം കാട്ടിയ വിഎച്ച്പി നേതാവ് അറസ്റ്റിൽ; അടി പേടിച്ചു നേതാവിനെ ഉപേക്ഷിച്ചു സഹായി മുങ്ങി

October 10, 2016 | 08:04 pm

അലഹബാദ്: വേഷം മാറി ബുർഖ ധരിച്ചുവന്നു സ്ത്രീകളെ ശല്യം ചെയ്ത വിഎച്ച്പി നേതാവ് അറസ്റ്റിൽ. വിശ്വഹിന്ദു പരിഷത് ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. കൈയോടെ പിടികൂടിയ നാട്ടുകാർ ഇയാളെ ആവശ്യത്തിനു കൈ...

ഉത്തരക്കടലാസിൽ കുറിച്ചതു സിനിമാ താരങ്ങളുടെ പേരും പ്രണയചിത്രങ്ങളുടെ വിവരങ്ങളും; എന്നിട്ടും റൂബിക്ക് ഒന്നാം റാങ്ക്: ബിഹാർ പ്ലസ് ടു പരീക്ഷാ വിവാദത്തിൽ പൊലീസ് വെളിപ്പെടുത്തലുകൾ ഏവരെയും ചിരിപ്പിക്കുന്നത്

October 10, 2016 | 07:40 pm

പട്ന: ഉത്തരക്കടലാസിൽ നിറയെ ഇഷ്ടപ്പെട്ട സിനിമാതാരങ്ങളുടെ പേര്. മാത്രമല്ല, പ്രണയചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സിനിമാ ഗാനങ്ങളും. എന്നാൽ, ഇതിൽ നിറയെ അക്ഷരത്തെറ്റും. ചോദ്യത്തിനുള്ള ശരിയായ ഉത്തരങ്ങൾക്ക...

ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തെറ്റായ വാർത്ത പ്രചരിപ്പിച്ച രണ്ടു പേർ തമിഴ്‌നാട്ടിൽ അറസ്റ്റിൽ; 43 പേർക്കെതിരെ കേസ്; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ രോഗം ഉടൻ ഭേദമാകുമെന്ന് ആശുപത്രി അധികൃതർ

October 10, 2016 | 07:15 pm

ചെന്നൈ: തമിഴ്‌നാടു മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തെറ്റായ വാർത്ത പ്രചരിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. കൂടാതെ 43 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. നാമയ്ക്കൽ സ്വദേശി സതീഷ് കുമ...

കുരുന്നു താരങ്ങളുടെ 'കോലുമിട്ടായി' വരുന്നു; 'മിന്നിച്ചിന്നും മിന്നാമിന്നികളാ'യി മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും; ഗാനം കാണാം

October 10, 2016 | 06:45 pm

കൊച്ചി: മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും അഭിനയിക്കുന്ന 'കോലുമിട്ടായി'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'മിന്നി ചിന്നും' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവി...

കലക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു പുലിമുരുകന്റെ മുന്നേറ്റം; മൂന്നു ദിവസത്തെ ഔദ്യോഗിക കണക്കു പുറത്തുവന്നപ്പോൾ വാരിയതു 13 കോടിയോളം രൂപ; ഏറ്റവും വേഗത്തിൽ 10 കോടി പിന്നിട്ടതും ഈ മോഹൻലാൽ ചിത്രം

October 10, 2016 | 06:34 pm

തിരുവനന്തപുരം: പൂർണമായും ഒരു മോഹൻലാൽ ചിത്രമാണ് പുലിമുരുകൻ. താരത്തോടുള്ള ആരാധനയും മറ്റാർക്കും കഴിയാത്ത വിധം സൂപ്പർ താരത്തിന്റെ പ്രകടനവും കൂടിയായപ്പോൾ സൂപ്പർ ഡൂപ്പർ ഹിറ്റിലേക്കു കുതിക്കുകയാണ് പുലിമുരുകൻ...

ഒക്കൽ പള്ളിയിൽ കല്ലറയെച്ചൊല്ലി വികാരിയും ഇടവകക്കാരും തമ്മിൽ സംഘർഷം; സംസ്‌കാരം മൂന്നു മണിക്കൂർ വൈകി; 2008ലെ വോൾട്ട് പൊളിച്ചു സംസ്‌കരിക്കേണ്ടതിനു പകരം പൊളിച്ചതു 2009ലെ വോൾട്ട്; പള്ളി പണിക്കു പണം വാങ്ങിയതു കൊണ്ടെന്ന് ഇടവകക്കാർ

October 10, 2016 | 06:15 pm

പെരുമ്പാവൂർ: ഒക്കൽ ആന്റോപുരം സെന്റ് ആന്റണീസ് പള്ളിയിൽ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ചൊല്ലി തർക്കം. കല്ലറയെ ചൊല്ലിയായിരുന്നു തർക്കം നടന്നത്. തർക്കത്തെതുടർന്ന് സംഘർഷാവസ്ഥ മൂലം മൂന്നു മണിക്കൂർ കഴിഞ്ഞാണ് ...

തുടക്കത്തിൽ വീറു കാട്ടിയ കിവികൾ അശ്വിന്റെ ഏറിൽ തളർന്നു വീണു; ഇൻഡോർ ടെസ്റ്റിൽ രണ്ടു ദിനവും കൈനിറയെ വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് 276 റൺസ് ലീഡ്

October 10, 2016 | 05:41 pm

ഇൻഡോർ: തുടക്കത്തിലെ വീറ് സ്പിന്നർ ആർ അശ്വിനു മുന്നിൽ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യക്കെതിരായ ടെസ്റ്റിൽ ന്യൂസിലൻഡ് ആദ്യ ഇന്നിങ്‌സിൽ ലീഡ് വഴങ്ങി. ഇന്ത്യയുടെ 557 റൺസ് എന്ന കൂറ്റൻ സ്‌കോർ മുന്നിൽ ക...

ചൂൽ വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചതു പെമ്പിള ഒരുമൈക്കൊപ്പം; ആം ആദ്മി പാർട്ടി ദേശീയ ട്രേഡ് യൂണിയൻ 'ശ്രമിക് വികാസി'ൽ വനിതാ കൂട്ടായ്മയ്ക്ക് അഫിലിയേഷൻ; ഒരു ജില്ലയിൽ ഒരു മണ്ഡലം പദ്ധതിയുമായി എഎപി

October 10, 2016 | 05:20 pm

മൂന്നാർ: ചൂൽ വിപ്ലവത്തിന്റെ രണ്ടാംഘട്ടത്തിന് ആം ആദ്മി പാർട്ടി സംസ്ഥാന ഘടകം തുടക്കം കുറിച്ചു. 'ചൂൽവിപ്ലവം 2019' രണ്ടാംഘട്ടത്തിന്റെ ദക്ഷിണമേഖലാ ഉദ്ഘാടനം നടന്നതു മൂന്നാറിൽ പെമ്പിള ഒരുമൈയുമായി ചേർന്ന് നടത...

സാമ്പത്തിക ശാസ്ത്ര നൊബേൽ ഒലിവർ ഹാർട്ടിനും ബെങ്ത് ഹോംസ്‌ട്രോമിനും; പുരസ്‌കാരം സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്

October 10, 2016 | 05:01 pm

സ്റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ പുരസ്‌കാരം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടും ഫിൻലൻഡുകാരനായ ബെങ്ത് ഹോംസ്‌ട്രോമും പങ്കുവച്ചു. സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പ...

ജിതേഷ് ജീവിതത്തിലേക്കു മടങ്ങിവരും; മസ്തിഷ്‌ക മരണം സംഭവിച്ച സാൻജോസിന്റെ ഹൃദയം ജിതേഷിൽ മിടിക്കും; സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഇടപെടലിനു പൂർണതയാകുന്നതു സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ

October 10, 2016 | 04:05 pm

തിരുവനന്തപുരം: സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സുമനസുകളുടെയും പ്രതീക്ഷകൾ വിഫലമായില്ല. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജ...

വയോധികനായ ഒരു പൗരനെ കൊന്നുതള്ളി വെള്ള പുതപ്പിച്ച് രാജ്യദ്രോഹിയെ ത്രിവർണം പുതപ്പിച്ച് രക്തസാക്ഷിയാക്കുന്ന സംഘാധിപത്യം; ദാദ്രിയിൽ നിന്നും ഭരണഘടനയിലേക്ക് ഗോമാതാവിനെ ചുമലിലേറി ഒരു യാത്ര: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു

October 10, 2016 | 03:23 pm

മത വൈര്യത്താൽ വേർത്തിരിക്കപ്പെട്ട മനസ്സും മണ്ണും വെള്ളക്കാരനാൽ നിർണ്ണയിക്കപ്പെട്ട അതിർത്തിക്ക് ഇരുപുറവും നിലയുറപ്പിച്ച് വെടിയുണ്ടകൾ പരസ്പ്പരം നെഞ്ചുകളിലേക്ക് കൈമാറുന്നു. മരിച്ചു വീഴുന്ന പട്ടാളക്കാർ അത...

രാജീവ് ചന്ദ്രശേഖരനും റൂപെർട്ട് മർഡോക്കും റഹേജയും എങ്ങനെയാണ് ഏഷ്യാനെറ്റ് മുതലാളിമാരാകുന്നത്? ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡും എസിവിയും ഏഷ്യാനെറ്റും തമ്മിലെന്ത് ബന്ധം? ഇന്ന് കാണുന്ന ഏഷ്യാനെറ്റിലെ വകഭേദങ്ങൾ നിങ്ങൾക്ക് അറിയാമോ?

October 10, 2016 | 03:10 pm

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകളിൽ ഒന്നാണ് ഏഷ്യാനെറ്റ് എന്നത്. മാദ്ധ്യമരംഗത്ത് ചുവടുവച്ച ഏഷ്യാനെറ്റ് ഇന്ന് വിവരസാങ്കേതിക രംഗത്തെ പ്രമുഖർ എന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്. ഒറ്റ സ്ഥാപ...

ഐസിസ് കേസിൽ അറസ്റ്റിലായവരുമായി നിരന്തരം ആശയ വിനിമയം നടത്തിയിരുന്ന നൂറോളം അക്കൗണ്ടുകൾ നിരീക്ഷണത്തിൽ; രണ്ടു സലഫി പണ്ഡിതരുടെ ഐഡിയും നാലു ഫേസ്‌ബുക്ക് ഗ്രൂപ്പുകളും അതീവ നിരീക്ഷണത്തിൽ; സമീറലിയെയും മുഹാജിറൂൻ സൈറ്റും പൂട്ടിച്ചതിനു പിന്നാലെ ഐസിസിന്റെ അടിവേര് കണ്ടെത്താൻ ഉറപ്പിച്ച് എൻഐഎ

October 10, 2016 | 02:30 pm

കോഴിക്കോട്: ഐസിസ് കേസിൽ അറസ്റ്റിലായ മലയാളികളടക്കമുള്ളവരുടെ മൊഴിപ്രകാരം നൂറോളം സോഷ്യൽമീഡിയ ഐഡികളും ഗ്രൂപ്പുകളും നിരീക്ഷണത്തിൽ. ഇതിൽ ഇവരുടേതിന് സമാനമായ ആശയം പുലർത്തുന്ന രണ്ടു മതപണ്ഡിതരുടെ അക്കൗണ്ടുകളും ...

MNM Recommends

Loading...
Loading...