1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ശ്രീരാമ നവമിക്കോ അക്ഷയ ത്രിതീയയിലോ ക്ഷേത്ര നിർമ്മാണം ആരംഭിക്കും; രാമക്ഷേത്രം പൂർത്തിയാകുക 2022ലും; നിർണായക തീരുമാനങ്ങളെടുക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ഫെബ്രുവരി 19ന്; അയോദ്ധ്യക്ക് പകരം ആദ്യ യോഗത്തിന് വേദിയാകുക പരാശരൻ വക്കീലിന്റെ വസതി

February 09, 2020 | 10:56 pm

ന്യൂഡൽഹി: ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ഫെബ്രുവരി 19ന് നടക്കും. മുതിർന്ന അഭിഭാഷകനും ട്രസ്റ്റ് അംഗവുമായ കെ. പരാശരന്റെ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ പാർട്ട് വൺ വസതിയിലാണ് യോഗം. അയ...

ബംഗ്ലാ കടുവകൾക്ക് ഇത് മറക്കാനാവാത്ത ഞായറാഴ്ച; ഇന്ത്യയെ അട്ടിമറിച്ച് അണ്ടർ 19 ലോകകപ്പ് കിരീടം; ഭയം തങ്ങളുടെ ഡിക്ഷ്ണറിയിലില്ലെന്ന് തെളിയിച്ച് ബംഗ്ലാദേശ് നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചപ്പോൾ സ്വന്തമാക്കിയത് ആദ്യത്തെ ഐസിസി ടൂർണമെന്റ് കിരീടം; ഒരുവർഷത്തെ ടീമിന്റെ കഠിനപ്രയത്‌നം പൂവണിഞ്ഞതോടെ ആനന്ദനൃത്തം ചവുട്ടി ആരാധകർ; തുടക്കം തന്നെ പാളിയ ഇന്ത്യയുടെ മാനം കാത്തത് യശസ്വി ജയ്‌സ്വാൾ; ടോപ് സ്‌കോററും യശസ്വി തന്നെ

February 09, 2020 | 10:43 pm

പൊച്ചഫ്ട്രൂം: ബംഗ്ലാദേശി കളിക്കാരും ആരാധകരും ഈ ഞായറാഴ്ച ആഹ്ലാദ കൊടുമുടിയിലാണ്. 'ഞങ്ങൾ എന്തോ തെളിയിക്കാൻ വേണ്ടി വന്നു. അതു ചെയ്യാൻ കഴിഞ്ഞു. ആ അനുഭവം നന്നായി. ഞങ്ങൾക്ക് ഗെയിം പ്ലാനുണ്ടായിരുന്നു. ഒരുവർഷത...

രണ്ട് മക്കളെ കൊലപ്പെടുത്തിയ പിതാവ് ജീവനൊടുക്കിയത് മെട്രോ ട്രെയിന് മുന്നിൽ ചാടി; മാനസിക രോഗിയെന്ന് പൊലീസ്

February 09, 2020 | 10:35 pm

ന്യൂഡൽഹി: മക്കളെ കൊലപ്പെടുത്തിയശേഷം അച്ഛൻ മെട്രോ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഷാലിമാർ ബാഗിലെ വീട്ടിൽ വച്ച് രണ്ട് മക്കളെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഹൈദർപൂർ ബദ്ലി മോർ...

പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുസ്ലീങ്ങൾ സമരം ചെയ്യുന്നതിന്റെ ആവശ്യകത മനസ്സിലാകുന്നില്ലെന്ന് എംഎൻഎസ് തലവൻ; നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണിതെന്നും രാജ് താക്കറെ

February 09, 2020 | 10:13 pm

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര നവ നിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെ. പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുസ്ലിങ്ങൾ സമരം ചെയ്യുന്നതിന്റെ ആവശ്യക...

ശെൽവരാജും കുടുംബവും കടയ്ക്കലിൽ എത്തിയത് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ; അച്ഛനും മക്കളും മുങ്ങിമരിച്ചത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

February 09, 2020 | 09:58 pm

കൊല്ലം: ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും രണ്ട് മക്കളും മുങ്ങിമരിച്ചു. തമിഴ്‌നാട് നാഗർകോവിൽ സ്വദേശി സെൽവരാജ് (49), മക്കളായ ശരവണൻ (20), വിഘ്നേശ് (17) എന്നിവരാണ് കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്...

പൗരത്വ ഭേദഗതി നിയമവും എൻപിആറും ഭരണഘടനാ ലംഘനം; ഇതിനെതിരെ ഇനിയും ശക്തമായ പ്രക്ഷോഭം ഉയർന്ന് വരണം; കേന്ദ്രസർക്കാരിന്റെ പരിശ്രമം രാജ്യത്ത് ജാതി - മത വേർതിരിവ് ഉണ്ടാക്കാനെന്നും മാരാമൺ കൺവൻഷനിൽ മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് യുയാക്കിം മാർ കൂറിലോസ് മെത്രാപ്പൊലീത്ത

February 09, 2020 | 09:55 pm

കോഴഞ്ചേരി .കേന്ദ്ര സർക്കാർ നടപ്പാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ മാരാമൺ കൺവൻഷൻ രംഗത്ത് .മാർത്തോമാ സഭയുടെ ആഭിമുഖ്യത്തിൽ പമ്പാതീരത്ത് നടക്കുന്ന മാരാമൺ കൺവൻഷന്റെ ഉദ്ഘാടന യോഗത്തിലാണ് ബില്ലിനെതിരെ അതിരൂക്ഷ...

സിന്ധുവും മഞ്ചുവും അറസ്റ്റിലായത് മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ; കെഎസ്ആർടിസി ബസിൽ കയറി രക്ഷപെടാൻ ശ്രമിച്ച യുവതികളെ പിടികൂടാൻ സഹായിച്ചത് ഓട്ടോ ഡ്രൈവറും

February 09, 2020 | 09:33 pm

ഹരിപ്പാട്: മോഷണ ശ്രമത്തിനിടെ രണ്ട് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ് നാടോടി സ്ത്രീകളായ സിന്ധു (38),മഞ്ചു (40)എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമല്ലാക്കൽ വടക്ക് കളീക്കത്തറ വടക്കതിൽ അമ്മി...

സഭാ തർക്കം അടക്കം വിവാദവിഷയങ്ങൾ പറയാനില്ല; ഇത് സ്‌നേഹസന്ദർശനം മാത്രം; ഓർത്തഡോക്‌സ് സഭാ തലവനുമായി പരുമലയിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

February 09, 2020 | 09:27 pm

തിരുവല്ല : വിവാദ വിഷയങ്ങൾ ഒന്നും തന്നെ പരാമർശിക്കാതെ ഓർത്തഡോക്‌സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ...

പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട 250 കുടുംബങ്ങൾക്ക് 15 കോടി മുടക്കി വീടുകൾ; കേരള പുനർനിർമ്മാണത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി

February 09, 2020 | 09:14 pm

തിരുവല്ല: കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ല ഡോ. അലക്സാണ്ടർ മാർതോമ ഓഡിറ്റോറിയത്തിൽ നടന്ന പ്രളയബാധിതരുടെ പുനരധിവാസത്ത...

സോണിയഗാന്ധി, അവരുടെ പപ്പുജിയെ ഒരു പൊളിറ്റിക്കൽ പ്ലേ സ്‌കൂളിൽ അയക്കണമെന്ന് ബിജെപി നേതാവ്; അതിലൂടെ രാഷ്ട്രീയം, അന്തസ്സ്, മാന്യത, ഭാഷാ മര്യാദ എന്നിവയുടെ എ ബി സി ഡി പഠിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

February 09, 2020 | 09:12 pm

ഇൻഡോർ: മര്യാദയും മാന്യമായ ഭാഷയും പഠിക്കാൻ മകനെ പൊളിറ്റിക്കൽ പ്ലേ സ്‌കൂളിൽ ചേർക്കണമെന്ന് സോണിയാ ഗാന്ധിക്ക് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ ഉപദേശം. മധ്യപ്രദേശിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയ...

കൂടത്തായി പരമ്പര: പൊന്നാമറ്റം അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസ്: അവസാന കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും; കേസിൽ പ്രതി ജോളി മാത്രം; കുറ്റപത്രം നൽകുന്നത് താമരശേരി കോടതിയിൽ

February 09, 2020 | 09:01 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ അവസാന കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും. പൊന്നാമറ്റം അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം നൽകുന്നത്. താമരശേരി ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്‌ട്രേ...

ഒഡിഷയിൽ ബസിന് തീപിടിച്ച് മരിച്ചത് ആറുപേർ; ബസ് വൈദ്യുത കമ്പിയിൽ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ 40 യാത്രക്കാരിൽ പലരുടെയും നില ഗുരുതരം

February 09, 2020 | 08:52 pm

ബ്രഹ്മപുർ: ഒഡിഷയിലെ ഗൻജം ജില്ലയിൽ ബസിന് തീപിടിച്ച് ആറുപേർ മരിച്ചു. 40 യാത്രക്കാർക്ക് പരിക്കേറ്റു. 11 കെവി വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എംകെസിജി മെഡിക്കൽ കേളേജിൽ എത്തിച്ചു. ...

സ്‌കൂൾ ഹോസ്റ്റലുകളിൽ കഞ്ചാവ് കൈമാറാനായി ഒരാൾ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച 49കാരനെ പിന്തുടർന്ന് പിടികൂടിയപ്പോൾ കണ്ടെടുത്തത് 650 ഗ്രാം കഞ്ചാവ്; തിരുവല്ലയിൽ കസ്റ്റഡിയിലായത് ഇടുക്കി സ്വദേശി

February 09, 2020 | 08:45 pm

തിരുവല്ല : സ്‌കൂൾ ഹോസ്റ്റലുകളിലടക്കമുള്ള വിദ്യാർത്ഥികൾക്ക് നൽകാനായി കൊണ്ടുവന്ന 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കൻ പൊലീസിന്റെ പിടിയിൽ. ഇടുക്കി ഉടുമ്പിൻ ചോല അയ്യപ്പൻ കോവിൽ മാട്ടുക്കട മടപ്പള്ളിൽ വീട്ടിൽ...

സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം സഹിക്കാനാകാതെ വിടുവിട്ടിറങ്ങി; കേസിന്റെ വിചാരണക്കെത്തിയതോടെ മൊഴി ചൊല്ലിയത് കുടുംബ കോടതിയിൽ വെച്ചും; ഭാര്യയുടെ പരാതി അടിസ്ഥാന രഹിതമെന്ന് യുവാവും

February 09, 2020 | 08:42 pm

ലക്‌നൗ: കുടുംബ കോടതിയിൽ വച്ച് മുത്തലാഖ് ചൊല്ലി ഭർത്താവ് ബന്ധം വേർപ്പെടുത്തി യുവാവ്. ഉത്തർപ്രദേശ് സ്വദേശിയായ അബ്‌റാർ അലിക്കെതിരെ ഭാര്യയായ ആഫ്‌റോസ് നിഷ എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. 2012 ലാണ് ...

സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് വയോധികൻ മരിച്ചു; കടയിൽ സാധനം വാങ്ങാൻ പോയ തിരുവല്ല നിരണം സ്വദേശിയെ കണ്ടെത്തിയത് വീടിനടുത്തുള്ള പുരയിടത്തിൽ മരിച്ച നിലയിൽ

February 09, 2020 | 08:34 pm

 തിരുവല്ല: സൂര്യാഘാതമേറ്റ് കുഴഞ്ഞു വീണ് വയോധികൻ മരിച്ചു. നിരണം ഇരതോട് കറുകയിൽ കെ സി ചാക്കോ(തങ്കച്ചൻ84) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. രാവിലെ 10 മണിയോടെ വീടിന് സമീപത്തെ കടയിൽ നിന്നും സാധനം വാങ...

MNM Recommends

Loading...
Loading...