1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ആശ്വസിക്കാറായിട്ടില്ല; ചെന്നൈ നഗരത്തിൽ വീണ്ടും മഴ കനത്തു; 12 മണിക്കൂറിനുശേഷം മഴ പെയ്തത് വെള്ളമിറങ്ങുമെന്ന പ്രതീക്ഷ കെടുത്തി; ആശ്വാസമേകി ചെന്നൈയിൽ നിന്ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്; വിമാനത്താവളവും നാളെ തുറക്കും

December 04, 2015 | 09:33 pm

ചെന്നൈ: വെള്ളമിറങ്ങുമെന്ന പ്രദേശവാസികളുടെ പ്രതീക്ഷ തല്ലിക്കെടുത്തി ചെന്നൈയിൽ വീണ്ടും കനത്ത മഴ. മണിക്കൂറുകൾനേരത്തെ ശമനത്തിന് ശേഷമാണു ചെന്നൈയിൽ വീണ്ടും മഴ കനത്തത്. ഇന്നലെ മുതൽ ഏകദേശം 12 മണിക്കൂറോളം ചെന്...

ബംഗളൂരുവിലെ മലയാളി വൈദികന്റെ കൊലപാതകം: നാലു പുരോഹിതർ കൂടി പ്രതിപ്പട്ടികയിലേക്ക്; കുറ്റം ആരോപിക്കപ്പെട്ട പുരോഹിതർക്കെതിരെ സഭ നടപടി എടുക്കാത്തതിൽ പ്രതിഷേധം പുകയുന്നു

December 04, 2015 | 09:31 pm

ബംഗളൂരു: മല്ലേശ്വരം സെന്റ് പീറ്റേഴ്‌സ് സെമിനാരി റെക്ടറായിരുന്ന ഫാ. കെ ജെ തോമസിന്റെ കൊലപാതകക്കേസിൽ നാലു പുരോഹിതർ കൂടി കുറ്റക്കാരാണെന്നു പൊലീസ് കണ്ടെത്തി. ഐ ആന്തപ്പ, എ തോമസ്, അൻപ് ജോൺ, ചൗരപ്പ സെൽവരാജ് എ...

വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ പേര്‌ ഭാരത് ധർമ ജനസേവാ പാർട്ടി; നാളെ ശംഖുമുഖത്ത് ഔദ്യോഗിക പ്രഖ്യാപനം; ആദ്യം ശ്രമിക്കുന്നത് യുഡിഎഫുമായി കൂട്ടുകൂടാൻ; സുധീരന്റെ എതിർപ്പു മാത്രം ഏകതടസം; കോൺഗ്രസ് കൈവിട്ടാൽ മാത്രം ബിജെപിയുമായി കൂട്ട്; ഓശാന പാടിയ ബിജെപി നേതാക്കൾക്കു കടുത്ത നീരസം

December 04, 2015 | 09:00 pm

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്ര നാളെ തിരുവനന്തപുരത്തു സമാപിക്കുമ്പോൾ തന്നെ പുതിയ പാർട്ടിയുടെ പ്രഖ്യാപനവും ഉണ്ടാകും. ഭാരത് ധർമ ജനസേവാ പാർട്ടി എന്ന പേരിലായിരിക്കും പാർട്ടി ഉണ്ടാകുക...

പ്രളയക്കെടുതിക്കു പിന്നാലെ ചെന്നൈയെ നടുക്കി ആശുപത്രിയിലെ കൂട്ടമരണം; വൈദ്യുതി നിലച്ചതോടെ നന്ദംപാക്കത്ത് ഓക്‌സിജൻ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത് 18 രോഗികൾ

December 04, 2015 | 08:03 pm

ചെന്നൈ: ചെന്നൈയിലെ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 14 രോഗികൾ മരിച്ചു. നന്ദംപാക്കത്തെ എം.ഒ.ടി ഇന്റർനാഷനൽ ആശുപത്രിയിലാണ് സംഭവം. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഓക്‌സിജൻ സംവിധാനം തകരാറിലായിരുന്ന...

സ്വകാര്യ കോളേജിനു വഴിവിട്ട സഹായം നൽകിയെന്നു കാട്ടി ദിഗ്‌വിജയ് സിങ്ങിനെതിരെ കേസ്; കോൺഗ്രസ് നേതാവിനെതിരെ ചുമത്തിയിരിക്കുന്നതു വഞ്ചനാക്കുറ്റം

December 04, 2015 | 07:28 pm

ഭോപ്പാൽ: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരിയ്‌ക്കെ സ്വകാര്യ സ്ഥാപനത്തിന് നിയമവിരുദ്ധ ഇളവ് നൽകിയ സംഭവത്തിലാണു കേസ്. സാമ്പത്തിക ക...

ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ മുഖ്യമന്ത്രി ജുഡീഷ്യൽ കമ്മീഷനെ വെല്ലുവിളിക്കുന്നു; ക്‌ളീൻ ചിറ്റ് നേടാൻ കമീഷൻ അധഃപതിക്കണമെന്ന വികാരമാണ് ഉമ്മൻ ചാണ്ടിക്കെന്നും പിണറായി

December 04, 2015 | 06:21 pm

തിരുവനന്തപുരം: ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ മുഖ്യമന്ത്രി ജുഡീഷ്യൽ കമ്മീഷനെ വെല്ലുവിളിക്കുകയാണെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മുഖ്യമന്ത്രിയുടേയും കൂട്ടരുടെയും ബിനാമ...

അഞ്ചാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച രഹാനെയുടെ മികവിൽ ഇന്ത്യക്കു മികച്ച സ്‌കോർ; അശ്വിന് അർധ സെഞ്ച്വറി; മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 121നു പുറത്ത്; ജഡേജയ്ക്ക് 5 വിക്കറ്റ്

December 04, 2015 | 05:33 pm

ന്യൂഡൽഹി: മധ്യനിര താരം അജിൻക്യ രഹാനെയുടെ അഞ്ചാം ശതകത്തിന്റെ മികവിൽ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കു മികച്ച സ്‌കോർ. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 121നു പുറത്തായപ...

ആരോഗ്യരംഗത്ത് വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഖത്തർ; അടുത്തവർഷം തുറക്കുന്നത് അഞ്ച് പുതിയ ആശുപത്രികൾ; മൂന്നെണ്ണം തൊഴിലാളികൾക്ക് മാത്രം

December 04, 2015 | 05:00 pm

ദോഹ: ആരോഗ്യരംഗത്തെ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ ഖത്തർ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി അടുത്തവർഷം അഞ്ച് പുതിയ ആശുപത്രികളാണ് തുറക്കുന്നത്. ഇതിൽ മൂന്നെണ്ണം തൊഴിലാളികളെ ചികിത്സിക്കുവാൻ വേണ്ടി മാത്രവും. ...

ജോയ്‌സ് ജോർജ് എംപിക്കെതിരായ ഭൂമിതട്ടിപ്പു കേസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി; മൂന്നാർ എഎസ്‌പി അന്വേഷിച്ച് ഒരു മാസത്തിനുള്ളിൽ വിവരം അറിയിക്കണമെന്നു നിർദ്ദേശം

December 04, 2015 | 04:31 pm

കൊച്ചി: ജോയ്‌സ് ജോർജ് എംപിക്കും കുടുംബത്തിനും എതിരായുള്ള ഭൂമി ഇടപാടിലെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ഇടുക്കി എസ്‌പിയുടെ മേൽനോട്ടത്തിൽ മൂന്നാർ എഎസ്‌പി അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ വിവ...

ട്രാഫിക് പിഴകൾക്ക് ഇളവ് നൽകുന്ന കാലാവധി നീട്ടി; ഡിസംബർ 2 മുതൽ ജനുവരി 2 വരെ പിഴ അടക്കാൻ അവസരം

December 04, 2015 | 04:23 pm

ട്രാഫിക് പിഴകൾക്ക് ഇളവ് നൽകുന്ന കാലാവധി ഡിസംബർ 2 മുതൽ ജനുവരി 2 വരെ നീട്ടുവാൻ ഉം അൽ ഖുവൈൻ ട്രാഫിക്ക് പൊലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ട്രാഫിക്ക് പിഴകൾക്ക് 50 ശതമാനം ആനുകൂല്യമാണ് ഏർപ്പെടുത്തിയിട്ടുള...

ബിഎസ്എൻഎലിന്റെ ശുഷ്‌കാന്തി നോക്കണേ; ബിൽ അടയ്ക്കാത്ത മുൻ രാഷ്ട്രപതിക്ക് ജപ്തി നോട്ടീസ്! അബ്ദുൾ കലാമിന്റെ ജംഗമവസ്തുക്കൾ ജപ്തി ചെയ്യുമെന്നു മുന്നറിയിപ്പ്

December 04, 2015 | 03:53 pm

തിരുവനന്തപുരം: മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന് ബിഎസ്എൻഎല്ലിന്റെ ജപ്തി നോട്ടീസ്. ബിൽ തുക കുടിശികയുണ്ടെന്നു കാട്ടിയാണ് കലാമിനു ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. ഫോൺ ബില്ലിൽ 1029 രൂപ കുടിശിക വരുത്ത...

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും; ഇനി എട്ടു ദിനങ്ങൾ അനന്തപുരിക്ക് ഉത്സവ ദിനങ്ങൾ

December 04, 2015 | 03:44 pm

തിരുവനന്തപുരം: 20ാം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. ഇനി എട്ടുദിനങ്ങൾ ദൃശ്യവിസ്മയങ്ങളും ബൗദ്ധികാവിഷ്‌കാരങ്ങളുമായി അനന്തപുരി നിറയും. കനകക്കുന്ന് നിശാഗന്ധിയിൽ പ്രത്യേകം തയ്യാറാക്...

മോഹൻലാൽ ചിത്രത്തോട് നോ പറഞ്ഞത് കരിയറിൽ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം; ആ തെറ്റിന് ആരെയും കുറ്റപ്പെടുത്താനില്ല: നീന കുറുപ്പ് മനസു തുറക്കുന്നു

December 04, 2015 | 03:22 pm

തിരുവനന്തപുരം: ആരും ആഗ്രഹിക്കുന്നത് പോലൊരു തുടക്കമാണ് സിനിമാ രംഗത്ത് നീന കുറുപ്പിന് ലഭിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമായിരുന്നു നീന അഭിനയം തുടങ്ങിയത്. എന്നാൽ, ഒന്നു രണ്ട് സിനിമകളിൽ ശോഭിച്ച ശേഷം ...

നവംബറിനും ജനുവരിക്കും ഇടയ്ക്ക് യാത്ര ചെയ്യുന്നവർ ഫ്‌ലൈറ്റ് സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തണം; ഹോളീഡേ സീസണിൽ വിമാന യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി ബഹ്‌റിൻ

December 04, 2015 | 02:50 pm

മനാമ:ഹോളീഡേ സീസണിൽ ബഹ്‌റിൻ ഇന്റർനാഷണൽ എയർപോർട്ടിൽ വൻതിരക്കാകും അനുഭവപ്പെടുക. ഈ സമയത്ത് യാത്രക്കാർക്കായി കുറച്ച് നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ബഹ്‌റിൻ എയർപോർട്ട് കമ്പനി(ബിഎസി). 2015 നവംബറിനും 20...

ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങി; പണം അനുവദിച്ചെന്ന് അറിയിപ്പും വന്നു; തുക ലഭിക്കാതെ വന്നപ്പോൾ അന്വേഷിച്ചു ചെന്ന സമ്മാന ജേതാവിനോട് അക്കം പിശകിയെന്ന് ലോട്ടറി വകുപ്പ്: കൊടുംചതിയിൽ വഴിയാധാരമായത് രോഗിയായ വയോധികൻ

December 04, 2015 | 02:47 pm

പത്തനംതിട്ട: കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥയാണ് പത്തനംതിട്ടയിലെ ഹോട്ടൽ തൊഴിലാളിയായ കാസിം മുസ്തഫ എന്ന വയോധികന്. ലോട്ടറി അടിച്ചെന്ന് പത്രത്തിലും ഗസറ്റിലും എന്തിന് ലോട്ടറി വകുപ്പിലും അറിയിപ്പു വന്നു....

MNM Recommends

Loading...
Loading...