1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ബൗളിങ് ഗംഭീരമാക്കിയ ഇന്ത്യയെ അതേ നാണയത്തിൽ വിറപ്പിച്ച് വിൻഡീസ്; 96 റൺസ് ലക്ഷ്യം മറികടന്നത് 18ാം ഓവറിൽ ആറ് വിക്കറ്റും കളഞ്ഞ്; രക്ഷപ്പെട്ടത് വിൻഡീസിനെ ചെറിയ സ്‌കോറിൽ ഒതുക്കിയതുകൊണ്ട് മാത്രം; വിട്ട്മാറാതെ നാലാം നമ്പറിലെ ശനിദശ; അരങ്ങേറ്റ മത്സരത്തിൽ മികവ് കാട്ടി നവ്ദീപ് സെയ്‌നി; രണ്ടാം ടി20 നാളെ ഇതേ വേദിയിൽ

August 03, 2019 | 11:23 pm

ഫ്‌ളോറിഡ: വിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് നിറം മങ്ങിയ വിജയം. 96 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. 24 ...

കുതിരക്കച്ചവടവും റിസോർട്ട് വാസവുമെല്ലാം മടുത്തു; ഭരണം പോയതോടെ രാഷ്ട്രീയം തന്നെ നിർത്താൻ ആലോചിച്ച് കുമാരസ്വാമി; ഇനി കുടുംബത്തോടൊപ്പം സമാധാന ജീവിതം മതിയെന്ന് കർണാടക മുൻ മുഖ്യമന്ത്രി

August 03, 2019 | 11:17 pm

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ ഓപ്പറേഷൻ ലോട്ടസിൽ ഭരണം തകിടം മറിഞ്ഞതോടെ മുന്മുഖ്യമന്ത്രി എച്ച.ഡി.കുമാരസ്വാമി ആകെ നിരാശനാണ്. കുമാരസ്വാമി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ആക്‌സ്മികമായാണ് താൻ രാ...

കൂറ്റൻ ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തി ഇംഗ്ലീഷ് മധ്യനിര; ബ്രോഡ് വോക്‌സ് സഖ്യത്തിന്റെ ചുമലിലേറി നേടിയത് 90 റൺസ് ഒന്നാമിന്നിങ്‌സ് ലീഡ്; രണ്ടാമൂഴത്തിൽ തുടക്കം മോശമായിട്ടും തിരിച്ചടിച്ച് ഓസീസ്; സ്മിത്തിന്റെ മികവിൽ രണ്ടാമിന്നിങ്‌സ് ലീഡിലേക്ക് എത്തി മൂന്നാം ദിനത്തിന് അവസാനം; 90 റൺസ് കടം വീട്ടി സ്‌കോർ 124ന് മൂന്ന്; ആദ്യ ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

August 03, 2019 | 11:00 pm

എഡ്ജ്ബാസ്റ്റൺ: ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ തങ്ങളുടെ രണ്ടാമിന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ...

അജിത് ഡോവലിന്റെ മുന്നറിയിപ്പ് ശരിവച്ചുകൊണ്ട് അതിർത്തിയിൽ യുദ്ധത്തിന് കോപ്പുകൂട്ടി പാക്കിസ്ഥാൻ; നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വകവരുത്തി; ജെയ്‌ഷെ മുഹമ്മദ് ഭീകരരെ കടത്തി വിട്ട് ഇന്ത്യയിലെ സമാധാനം തകർക്കാൻ സകലവഴിയും നോക്കി പാക് ബോഡർ ആക്ഷൻ ടീം; നുഴഞ്ഞുകയറാൻ ഊഴം കാത്തുകഴിയുന്നത് 250 ലേറെ ഭീകരർ; അമർനാഥ് യാത്ര വെട്ടിച്ചുരുക്കിയതിന് പിന്നാലെ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെത്തുന്നു

August 03, 2019 | 10:56 pm

ശ്രീനഗർ: അമർനാഥ് തീർത്ഥാടനം വെട്ടിച്ചുരുക്കിയതിന് പിന്നാലെ അതിർത്തിയിലെ നുഴഞ്ഞുകയറ്റം തകർത്ത് ഇന്ത്യൻ സൈന്യം. കേരാൻ മേഖലയിലെ പാക്‌സേനയുടെ ബോർഡർ ആക്ഷൻ ടീമിന്റെ ഒത്താശയോടെയുള്ള നുഴഞ്ഞുകയറ്റം ചെറുക്കുന്ന...

കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി അറസ്റ്റിൽ; പിടിയിലായത് ചാവക്കാട് സ്വദേശി മുബീൻ; കൊലപാതകത്തിന് കാരണം എസ്ഡിപിഐ പ്രവർത്തകരെ കോൺഗ്രസിലേക്ക് കൂടുമാറ്റിയതെന്ന് പ്രതിയുടെ മൊഴി; കൃത്യം നിർവ്വഹിച്ചത് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്നും മുബീന്റെ കുറ്റസമ്മതം; മറ്റ് പ്രതികൾ ഉടൻ വലയിലാകുമെന്ന് പൊലീസ്

August 03, 2019 | 10:32 pm

തൃശ്ശൂർ: കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പിടിയിലായി. എസ്ഡിപിഐ പ്രവർത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീൻ ആണ് പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതക...

പ്രസ്‌ക്ലബ്ബിൽ ബഷീറിന്റെ മുഖം അഅവസാനമായി കണ്ടപ്പോൾ ഒരു കുടുംബാംഗം വിടപറഞ്ഞ വികാരമാണ് ഉണ്ടായത്; മാധ്യമപ്രവർത്തകന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്യും; ഒരുവിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ

August 03, 2019 | 10:07 pm

തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീർ വാഹനാപകടത്തിൽ മരണമടഞ്ഞ സംഭവത്തിൽ, ഉത്തരവാദികളായ ആരും നിയമത്തിന് മുന്നിൽ നിന്ന രക്ഷപ്പെടാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജ...

ലോകകപ്പ് സെമി തോറ്റ ക്ഷീണം വിൻഡീസിനോട് തീർത്ത് ഇന്ത്യൻ ബൗളർമാർ; ഫ്‌ളോറിഡയിൽ കരീബിയൻ `വെടിപ്പുര` നനഞ്ഞ പടക്കമായി; ടി20 ലോക ചാമ്പ്യന്മാരെ ഇന്ത്യ എറിഞ്ഞൊതുക്കിയതെ വെറും 95 റൺസിന്; മാനം കാത്തത് കൈറൺ പോളാർഡിന്റെ ഇന്നിങ്‌സ് മാത്രം; നവ്ദീപ് സെയ്‌നിക്ക് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് 96 റൺസ് വിജയലക്ഷ്യം

August 03, 2019 | 09:42 pm

ഫ്‌ളോറിഡ: ലോകകപ്പ് സെമിഫൈനൽ തോൽവിയുടെ മുഴുവൻ ക്ഷീണവും കലിപ്പും വിൻഡീസിന് മുകളിൽ തീർത്ത് ഇന്ത്യ. വിൻഡീസ് പര്യടനത്തിന്റെ ഭാഗമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വെറും 96 റൺസ് വിജയലക്ഷ്യം. ...

കെ.എം.ബഷീറിന്റെ മരണം: വാഹനമിടിപ്പിച്ച ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ; 14 ദിവസത്തെ റിമാൻഡ് കാലാവധിയിലും ആശുപത്രിയിൽ തുടരും; അപകടകരമായ ശൈലിയിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ചതിന് ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഫിറോസും പ്രതി; കേസെടുത്തത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം; സർവേ ഡയറക്ടർ സഞ്ചരിച്ച കാർ ഫോറൻസിക് സംഘം വരും മുമ്പേ അപകടസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയെന്നും വിവാദം; ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് റദ്ദാക്കും

August 03, 2019 | 09:34 pm

തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ, ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ശ്രീറാം ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ...

കോഴിക്കോട് മുക്കത്ത് യുവതിക്ക് നേരെ ആസിഡ് അക്രമം; കാരിശ്ശേരി സ്വദേശിക്ക് നേരെ അക്രമം നടത്തിയത് മുൻ ഭർത്താവ് സുഭാഷ്; പ്രകോപനത്തിന് കാരണം പിണങ്ങി കഴിഞ്ഞത്; യുവതിക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് അച്ഛൻ ബാലകൃഷ്ണൻ; ആനയാത്ത് ക്ഷേത്രത്തിനടുത്ത് വെച്ച് ആസിഡ് ഒഴിച്ച ശേഷം കത്തി കൊണ്ട് കുത്തിയും കൊല്ലാൻ ശ്രമം; യുവതി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ

August 03, 2019 | 08:43 pm

കോഴിക്കോട്: മുക്കം കാരിശ്ശേരിയിൽ യുവതിക്ക് നേരെ ആസിഡ് അക്രമം. ആസിഡ് ഒഴിച്ച് അക്രമിച്ച ശേഷം ഇവരെ കുത്തി കൊലപ്പെടുത്താനും ശ്രമം നടന്നു. കാരിശ്ശേരി സ്വദേശിനിയായ സ്വപ്‌നയ്ക്ക് നേരെയാണ് അക്രമം ഉണ്ടായത്. യു...

അമർനാഥ് തീർത്ഥാടനപാതയിൽ നിന്ന് കണ്ടെടുത്തത് അമേരിക്കൻ സേന ഉപയോഗിക്കുന്ന എം 24 സനൈപ്പറും പാക് കുഴിബോംബും; റൈഫിൾ അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാൻ കൊള്ളയടിച്ചിരിക്കാൻ സാധ്യത; ആക്രമണത്തിന് കോപ്പുകൂട്ടി പാക്-അധീന കശ്മീരിൽ ജെയ്ഷ് മുഹമ്മദ് മേധാവി മസൂദ് അസറിന്റെ സഹോദരൻ ഇഹ്രാഹിം അസറിന്റെ ക്യാമ്പിങ്; പരിശീലനം കിട്ടിയ 15 ഭീകരരുടെ സാന്നിധ്യം; അമർനാഥ് യാത്ര വെട്ടിച്ചുരുക്കാൻ ഇന്റലിജൻസ് കണ്ടെത്തിയ കാരണങ്ങൾ ഇങ്ങനെ

August 03, 2019 | 08:09 pm

 ന്യൂഡൽഹി: അമർനാഥ് യാത്ര വെട്ടിച്ചുരുക്കിയത് തീർത്ഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നത് നേര് തന്നെ. എന്നാൽ, അത്തരമൊരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത് എന്തെന്ന് പലരും ആലോചിച്ചില...

പുലർച്ചെ റിങ് ടോണുകൾ കേട്ടുണർന്നവർ വാർത്ത വിശ്വസിക്കാൻ പാടുപെട്ടു; എന്തുപറഞ്ഞാലും എപ്പോഴും ചിരിക്കുന്ന പെട്ടെന്ന് ചങ്ങാത്തം കൂടുന്ന ആ സൗമ്യനായ മനുഷ്യൻ ഇനിയില്ല; വാർത്ത അന്വേഷിച്ചും അല്ലാതെയും മുഴങ്ങുന്ന ആ ശബ്ദവും ഇനി കേൾക്കില്ല; ദുഃഖവും നിരാശയും നിറഞ്ഞ മുഖങ്ങളോടെ പ്രസ്‌ക്ലബ്ബ് ഹാളിൽ അവസാന യാത്രാമൊഴി; വാണിയന്നൂരിൽ സ്വന്തമായി തീർത്ത വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പേ സൗഹൃദങ്ങൾ പകുതിയിൽ പതറി നിർത്തി മടക്കം; കെഎംബി എന്ന കെ.എം.ബഷീറിന് അന്ത്യാഞ്ജലി

August 03, 2019 | 07:36 pm

 തിരുവനന്തപുരം: ഇന്നലെ വരെ തങ്ങൾക്കൊപ്പം മാധ്യമ പ്രവർത്തനത്തിൽ ഒപ്പം നിന്ന സുഹൃത്തിന്റെ ചേതനയറ്റ ശരീരം പ്രസ് ക്ലബിന്റെ ഹാളിൽ ഇന്നുച്ചയ്ക്ക് എത്തിച്ചപ്പോൾ മുതിർന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ കണ്ണ...

കർഷകർക്ക് ലഭിക്കേണ്ട വായ്പ ഇല്ലാതാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടില്ല; കേന്ദ്രം തീരുമാനമെടുത്തത് വായ്‌പ്പ എടുക്കുന്ന ഭൂരിഭാഗവും കർഷകരല്ലെന്ന് കണ്ടെത്തിയപ്പോൾ; കള്ളപ്രചരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് അനധികൃത സാമ്പത്തിക ലാഭമുണ്ടാക്കുന്ന സംഘടിത ശക്തികൾ; കാർഷിക സ്വർണപണയ വായ്പ നിർത്തലാക്കിയെന്നത് തെറ്റായ വാർത്ത; ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

August 03, 2019 | 07:19 pm

തിരുവനന്തപുരം: കർഷകർക്ക് സ്വർണപ്പണയത്തിന്മേൽ നൽകുന്ന കാർഷിക ലോൺ നിർത്തലാക്കാൻ സംസ്ഥാന സർക്കാർ നിരർദ്ദേശിച്ചിട്ടില്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ. ഇത് തെറ്റായ വാർത്തയാണ് എന്നും ഇതിൽ ആശങ്കയ്ക്ക്...

`ചേച്ചി ബഷീറാ` അങ്ങനെ പറഞ്ഞ് ഇനി വിളിക്കില്ല; നഷ്ടമായത് എന്തിനും ഏതിനും വിളിക്കാമായിരുന്ന സുഹൃത്തിനെ; കെഎം ബഷീറിനെ കുറിച്ച് നടി മാലാ പാർവ്വതിയുടെ കുറിപ്പ്

August 03, 2019 | 06:51 pm

മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിൽ കാർ ഓടിച്ചുണ്ടായ അപകടത്തില് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കുറിച്ച് നടി മാല പാർവ്വതി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. തന്റെ പ്രിയ സുഹൃത്തായി...

ഷക്കീലയെ വിളിച്ചു വരുത്തി നാണം കെടുത്താൻ ഇവരൊക്കെ ആരാണ്? ഒരു വ്യക്തിക്ക് മാർക്ക് ഇടാനും മാത്രം ഇവിടെ ആരും വളർന്നിട്ടില്ല; സെക്‌സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന ഒരു കാലത്ത് ഷക്കീലയുടെ ചിത്രങ്ങൾ അനിവാര്യമായിരുന്നു; കഴിഞ്ഞ് പോയ കാര്യത്തെ അടിസ്ഥാനമാക്കി അവരെ അപമാനിക്കുന്നത് തികച്ചും ദയനീയം തന്നെ; ചാനൽ പരിപാടിയിൽ ഷക്കീലയെ തേജോവധം ചെയ്തതിനെതിരെയുള്ള ആർ ജെ സലീമിന്റെ പോസ്റ്റ് വൈറലാകുന്നു

August 03, 2019 | 06:24 pm

ടി.വി ചാനൽ പരിപാടിയിൽ ഷക്കീലയെ വിളിച്ച് വരുത്തി അവരെ തേജോവധം ചെയ്തതിനെതിരെ ആർ ജെ സലീം എഴുതിയ പോസ്റ്റ് വൈറലാകുന്നു. ചാനൽ അവതാരകർ കാണിക്കുന്നത് ശരിയായ കാര്യമല്ലെന്നും ഒരാളുടെ വ്യക്തിത്വത്തെ തകർക്കാൻ മാത...

MNM Recommends

Loading...
Loading...