1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കേരളത്തിന് തൽക്കാലം ആശയ്ക്ക് വകയില്ല; ബന്ദിപൂർ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണാടക; തീരുമാനം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി; അഞ്ച് ആകാശപാതകൾ നിർമ്മിക്കുക പ്രായോഗികമല്ല; കുമാരസ്വാമിയുടെ പ്രഖ്യാപനം മന്ത്രിമാർ തമ്മിലെ ഭിന്നത നിലനിൽക്കെ

August 03, 2018 | 11:00 pm

ബെംഗളൂരു: ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രിയാത്ര നിരോധനം നീക്കാൻ കേന്ദ്ര...

50 കിലോ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികൾ മുക്കത്ത് പിടിയിൽ; പിടിയിലായത് എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിൽ

August 03, 2018 | 10:37 pm

കോഴിക്കോട്: 50 കിലോയിലധികം വരുന്ന കഞ്ചാവുമായി രണ്ട് ഇടുക്കി ജില്ലക്കാർ കോഴിക്കോട് മുക്കത്ത് പിടിയിൽ. അരീക്കോട് മുക്കം റോട്ടിൽ ഓടത്തെരുവ് വച്ചാണ് പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞ് നിർത്തി പൊലീസ് പ്രതികളെ ...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധു സെമിയിൽ; ജപ്പാന്റെ നൊസോമി ഒകുഹാരയെ തറപറ്റിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്; നിലവിലെ ചാമ്പ്യനെ തകർത്ത് 21-17, 21-19 എന്ന സ്‌കോറിന്; സൈനയ്ക്ക് പിന്നാലെ സായ് പ്രണീതും ക്വാർട്ടറിൽ വീണു

August 03, 2018 | 10:17 pm

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു സെമിയിൽ കടന്നു. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധുവിന്റെ സെമി പ്രവേശനം. സ്‌കോർ: ...

വെള്ളം കോരാനുള്ള ശ്രമത്തിനിടെ അപകടം; നിലമ്പൂരിലെ മമ്പാട് മാനസിക വൈകല്യമുള്ള സ്ത്രീ കിണറ്റിൽ വീണ് മരിച്ചു

August 03, 2018 | 10:15 pm

നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് മമ്പാട് ഗ്രാമഞ്ചായത്തിൽ മാനസികവൈകല്യമുള്ള സ്ത്രീ കിണറ്റിൽ വീണ് മരിച്ചു. മമ്പാട് മേപ്പാടം കൂളിക്കൽ രാധയാണ് മരിച്ചത്. 50 വയസ്സായിരുന്നു. വർഷങ്ങളായി മാനസിക വ...

'മോദിയെപ്പോലെ ഇന്ത്യയുടെ പുരോഗതിയിൽ ഇത്രയധികം ശ്രദ്ധാലുവായ മറ്റൊരാളെ കണ്ടിട്ടില്ല'; ദൈവം ഇന്ത്യയ്ക്ക് നൽകിയ സമ്മാനമാണ് ഇങ്ങനെയൊരു പ്രധാനമന്ത്രി; കോൺഗ്രസ് പാർട്ടി ബിജെപിക്ക് ഒരു ശക്തമായ എതിർപക്ഷമേ അല്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ

August 03, 2018 | 10:09 pm

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്ത് ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവ്‌രാജ് സിങ് ചൗഹാൻ രംഗത്ത് ദൈവം ഇന്ത്യയ്ക്ക് നൽകിയ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ...

കാബൂളിൽ മുസ്ലിം പള്ളിയിൽ സ്‌ഫോടനം; 15 പേർ കൊല്ലപ്പെട്ടു; അമ്പതോളം പേർക്ക് പരിക്ക്

August 03, 2018 | 09:59 pm

കാബുൾ: അഫ്ഗാനിസ്താനിലെ മുസ്ലിം പള്ളിയിൽ രണ്ട് സ്ഫോടനങ്ങളിൽ 15പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റു.ഗാർഡസ് നഗരത്തിലെ മോസ്‌കിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് 1.30 ഓടെ സ്ഫോടനം നടക്കുമ്പോൾ നിരവധ...

വിവാഹ ശേഷവും സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യം ഉണ്ടെന്ന് സുപ്രീം കോടതി; വിവാഹേതര ബന്ധത്തിലേക്ക് പോകുന്നത് ബന്ധം തകർന്നതിന്റെ സൂചന; വിവാഹേതര ബന്ധവും മാനസിക പീഡനവും തുല്യമായി പരിഗണിക്കാനാകില്ലെന്നും കോടതി

August 03, 2018 | 09:45 pm

ഡൽഹി: വിവാഹശേഷം സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും ഉണ്ടെന്ന് അംഗീകരിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി. വിവാഹേതര ബന്ധത്തിൽ ശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ് ജഡ്ജിമാരിൽ ഒരാൾ ഇത്...

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും രാഹുൽ അമേഠിയിൽ നിന്ന് തന്നെ ജനവിധി തേടും; റായ്ബറേലിയിൽ സോണിയക്ക് പകരം പ്രിയങ്ക എത്തിയേക്കും; അമേഠിയിൽ രാഹുൽ മത്സരിക്കുക നാലാം തവണ; ശിവസേനയുമായി സഖ്യ സാധ്യതകൾ തള്ളി കോൺഗ്രസ്

August 03, 2018 | 09:39 pm

ഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുതന്നെ വീണ്ടും മത്സരിക്കും. എന്നാൽ, റായ്ബറേലിയിൽനിന്ന് സോണിയാഗാന്ധി വീണ്ടും മത്സരിക്കുമ...

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കേണ്ടെന്ന് സിപിഎം; തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും വൈകാൻ കാരണമാകുമെന്ന് വിശദീകരണം; ഇലക്ഷൻ കമ്മീഷൻ സുതാര്യമാകണമെന്നും പിബി; സിപിഎം മലക്കം മറിച്ചിൽ പ്രതിപക്ഷ പാർട്ടികൾ ബാലറ്റ് പേപ്പറിനായി ഒരുമിച്ചപ്പോൾ

August 03, 2018 | 09:12 pm

ഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മിഷീൻ ഉപയോഗിക്കരുചെന്ന നിലപാടിൽ മലക്കം മറിഞ്ഞ് സിപിഎം. രാജ്യത്ത് ബിജെപി നേടുന്ന വിജയങ്ങളിൽ പലതും വോട്ടിങ് മിഷീനിലെ ക്രമക്കേടിലൂടെയാണെന്ന് ആരോപിച്ചിരുന്ന സിപിഎം ആണ് ഇപ്പോൾ ...

നാട്ടിൻ പുറങ്ങളിൽ ഓണമുണ്ണാം..ഓണ സമ്മാനങ്ങൾ വാങ്ങാം; സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രത്യേക ഓണം പാക്കേജുകൾ ഈ വർഷവും; ഇത്തവണ കോഴിക്കോടടക്കം കൂടുതൽ കേന്ദ്രങ്ങളിൽ

August 03, 2018 | 09:08 pm

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം നടപ്പിലാക്കിയ നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം പരിപാടി ഇത്തവണ കോഴിക്കോടടക്കം കൂടുതൽ കേന്ദ്രങ്ങളിലേക്ക് കൂടി വിപുലീകരിക്കുന്ന...

കീഴാറ്റൂരിൽ മേൽപാത അപ്രായോഗികമെന്ന് കേന്ദ്രം പറയുമ്പോൾ ബദൽ പാത എവിടെ കണ്ടെത്തും? വിദഗ്ധസംഘം വരുമ്പോൾ ദേശീയ പാത അഥോറിറ്റി നേരത്തെ കണ്ടെത്തിയ രണ്ട് അലൈന്മെന്റുകൾ തിരഞ്ഞെടുക്കുമോ? ആർക്കും എത്തും പിടിയുമില്ലാതെ നിൽക്കുമ്പോൾ കണ്ണന്താനത്തിനെ പാരവെപ്പുകാരനാക്കി ആദ്യവെടിപൊട്ടിച്ച് പിണറായി വിജയൻ; സംസ്ഥാന സർക്കാരിനെ അറിയിക്കാതെ വയൽക്കിളികളുമായി കേന്ദ്രം ചർച്ച നടത്തിയതോടെ സിപിഎം-ബിജെപി പരസ്യപ്പോര് കടുക്കുന്നു

August 03, 2018 | 08:45 pm

കണ്ണൂർ: കീഴാറ്റൂർ ബൈപാസ് വിഷയം സിപിഎമ്മും ബിജെപി.യും തമ്മിലുള്ള പരസ്യപോരായി മാറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സർക്കാറിനെ മാറ്റി നിർത്തി കേ...

കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ല; മലക്കം മറിഞ്ഞ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡ; എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ നിർദേശമോ ഉറപ്പോ നൽകിയിട്ടില്ലെന്ന് തരൂരിന് രേഖാമൂലം മറുപടി; ശൈലജ ടീച്ചർക്ക് നൽകിയ ഉറപ്പ് പാഴ്‌വാക്കായി

August 03, 2018 | 08:39 pm

ഡൽഹി: കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ലോക്സഭയിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശശി തരൂർ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്...

അടിച്ചമർത്താനും അവസരങ്ങളില്ലാതാക്കാനും ശ്രമം നന്നായി നടക്കുന്നു; രാജിവച്ച നടിമാരോട് പുലർത്തുന്നത് പ്രതികാര നടപടികൾ തന്നെ; എ.എം.എം.എയിൽ നിന്ന് രാജി വെച്ചത് നിരുത്തരവാദ സമീപനം ഉണ്ടായപ്പോൾ; പറയുന്നതെല്ലാം പുരുഷന്മാർക്കെതിരെയെന്ന് കരുതരുത്; നടിമാർ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

August 03, 2018 | 08:08 pm

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ നടൻ ദിലീപിനെ താര സംഘടനയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് രാജി വെച്ചവർക്കെതിരെ പ്രതികാര നടപടികളെന്ന് നടി രമ്യ നമ്പീശൻ. താരസംഘടനയായ എ.എം.എം.എയിൽ നിന്ന് പ...

ഹോട്ടലിൽ കയറി കഞ്ഞി ഉണ്ടാക്കി കുടിച്ച് കുളിയും കഴിഞ്ഞ് പെട്ടിയിലെ അയ്യായിരം രൂപയും എടുത്ത് മുങ്ങി; പൊറോട്ടയും മീൻ കറിയും പൊതിഞ്ഞെടുത്ത് പോയ വഴി നിരീക്ഷണ ക്യാമറയിൽ കുടുങ്ങി; പൊലീസുകാരന്റെ വീട്ടിൽ കയറി മുട്ട പുഴുങ്ങി തിന്നത് മീശയെടുത്ത് രൂപം മാറിയ ശേഷം; വ്യത്യസ്തനായ കള്ളൻ സുധീഷിന്റെ കഥ ഇങ്ങനെ

August 03, 2018 | 07:43 pm

വയനാട്: പല രീതിയിൽ മോഷണം നടത്തുന്ന കള്ളന്മാരാണ് നാട്ടിലുള്ളത്. എന്നാൽ വയനാട് നിന്നും പിടികൂടിയ കള്ളൻ ഒരു ഒന്നൊന്നര കള്ളനാണ്. മോഷ്ടിക്കാൻ കയറുന്നിടത്തെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുകയും മിച്ചം വരുന്നത് ...

MNM Recommends

Loading...
Loading...