1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി; വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയെ നിർത്തിയത് ജയിക്കാൻ വേണ്ടി തന്നെ; കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടിൽ കാണാം; രാഹുൽ ഗാന്ധി ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും പിണറായി; കോഴിക്കോട് കടപ്പുറത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയത് വൻ ജനാവലി

April 02, 2019 | 10:59 pm

കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടിൽ കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എ പ്രദീപ് കുമാറിന്റെ പ്രചാരണവുമായ...

'പോസ്റ്റർ ഒട്ടിച്ചും ജയ് വിളിച്ചും ഭൂരിപക്ഷം കൂട്ടിത്തരണം..ദയവായി പച്ചക്കൊടി പിടിക്കരുത്; ഉത്തരേന്ത്യൻ കൗബെൽറ്റുകളിൽ അത് കോൺഗ്രസിന് തിരിച്ചടിയാകും': രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ ലീഗിന്റെ കൊടിക്ക് വിലക്കെന്ന സോഷ്യൽ മീഡിയ പ്രചാരണം കെട്ടിച്ചമച്ചതെന്ന് കെ.പി.എ.മജീദ്; ആരും വിലക്കിയിട്ടുമില്ല..തീരുമാനമെടുത്തിട്ടുമില്ല; വാസ്തവത്തിന് നിരക്കാത്ത പ്രചാരണമെന്നും ലീഗ് നേതാവ്; കുപ്രചാരണത്തിൽ അമർഷത്തോടെ അണികൾ

April 02, 2019 | 10:49 pm

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ വന്നാൽ മുസ്ലിം ലീഗിന്റെ കൊടി ഒഴിവാക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്...

പാക്കിസ്ഥാൻ ക്രിക്കറ്റിനെ തകർക്കാൻ ഇന്ത്യയുടെ സംഘടിത ശ്രമമെന്ന് പാക്കിസ്ഥാൻ; ഐ.പി.എൽ സംപ്രേഷണം നിരോധിക്കാൻ പാക് മന്ത്രിസഭാ യോഗ തീരുമാനം; ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും തീരുമാനം

April 02, 2019 | 10:47 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇനി മുതൽ ഐ.പി.എൽ കാണാനാകില്ല. ഐ.പി.എൽ സംപ്രേഷണം രാജ്യത്ത് നിരോധിക്കാൻ പാക് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ഇന്ത്യയുടെ സംഘടിതമായ ...

ശബരിമലയിൽ സ്ത്രീയെ ആക്രമിച്ചതിന് റിമാൻഡിൽ കഴിയുന്ന പ്രകാശ് ബാബുവിന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ കോടതി അനുമതി; പ്രകാശിനെതിരെ കേസുള്ളത് ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ചതിനും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിനും

April 02, 2019 | 10:41 pm

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന നേതാവിനും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അനുമതി നൽകി കോടതി. കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ അഡ...

കൊച്ചീരാജ്യത്ത് ഒരു ബസ് കാത്തുനിൽക്കാൻ പോലും ഒരു ട്രാൻസ്ജെൻഡർ ഭയക്കേണ്ട അവസ്ഥയാണ്; ആറ് മണിക്ക് ശേഷം ഒരു ട്രാൻസ്‌ജെന്ററിനെയും നഗരത്തിൽ കണ്ടുപോകരുത് എന്നാണ് ദിവാൻ പേഷ്‌കാർ അനന്തലാലും വൈസ്രോയ് ലാല്ജിയും സംയുക്തമായി ഞങ്ങൽക്കെതിരെ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശം; ട്രാൻസ് ജീവിതങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സുകന്യ കൃഷ്ണയെന്ന ട്രാൻസ് ജെൻഡർ യുവതി ഫേസ്‌ബുക്കിലിട്ട കുറിപ്പ് ചർച്ചയാകുമ്പോൾ

April 02, 2019 | 10:09 pm

കോഴിക്കോട് ഷാലു എന്ന ട്രാൻസ്‌ജെൻഡർ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ സംഭവത്തിൽ സമൂഹത്തിന്റെ നാനാ ഭാഗത്ത് നിന്നും പ്രതിഷേധവും ഉയരുകയാണ്. ഷാലുവിനെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയതെന്നാണ് നിഗമനമെന്നു...

ചിറ്റയം ഗോപകുമാറിനും കുടുംബത്തിനും ആകെ 28 ലക്ഷത്തിന്റെ ആസ്തിയുണ്ടെങ്കിലും എസ്‌ബിഐയിൽ വാഹനവായ്പ ഇനത്തിൽ 9.53 ലക്ഷം രൂപയുടെ ബാധ്യത; വിവിധ ബാങ്കുകളിൽ 99,222 രൂപ ആസ്തിയുള്ളപ്പോൾ ജീവിത പങ്കാളിക്ക് 4.53 ലക്ഷത്തിന്റെ നിക്ഷേപം; കൊടിക്കുന്നിൽ സുരേഷിനും കുടുംബത്തിനും ഒരു കോടി 29 ലക്ഷത്തിന്റെ ആസ്തി: കൈവശമുള്ളത് വെറും 15,000 മാത്രം

April 02, 2019 | 09:50 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ ഇവരുടെ ആസ്തി എത്രയുണ്ടെന്നും നാം ഇപ്പോൾ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഇപ്പോൾ ഏറ്റവും ഒടുവിലായി പു...

ആദ്യം പേരുകേട്ടത് തിരുവനന്തപുരത്ത്..പിന്നീട് കൊല്ലത്തും; ഒടുവിൽ ശക്തന്റെ തട്ടകത്തിൽ മാറ്റുരയ്ക്കാൻ സുരേഷ് ഗോപി; തൃശൂരിലെ സ്ഥാനാർത്ഥിയായി ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം; മത്സരിക്കുന്നത് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം; ശബരിമല പ്രചാരണവിഷയമാക്കില്ലെന്നും പ്രതികരണം; കെ.സുരേന്ദ്രനെ ആദ്യം പരിഗണിച്ച മണ്ഡലത്തിൽ താരത്തിന് തുണയായത് സാമുദായിക സമവാക്യങ്ങൾ; മണ്ഡലം ബിജെപി ഏറ്റെടുത്തതോടെ ബിഡിജെഎസിന്റെ സീറ്റുകൾ നാലായി കുറഞ്ഞു

April 02, 2019 | 09:32 pm

ന്യൂഡൽഹി: തൃശൂരിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയാകും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ തുഷാർ വെള്ളാപ്പള്ളിയായിരുന്നു ഇവിടുത്തെ സ്ഥാനാർത്ഥി. വയനാട്ടിൽ രാഹുൽ ഗാന്ധിയെ...

ഒപ്പം നിന്ന് വഞ്ചിക്കരുതെന്ന് ബിജെപിയോട് ശിവസേന; കോൺഗ്രസ് മുക്ത ഭാരതത്തിനായി പ്രവർത്തിക്കില്ലെന്നും രാമക്ഷേത്ര നിർമ്മാണത്തിൽ പുരോഗതി ഇല്ലെങ്കിൽ അയോദ്ധ്യ സന്ദർശിക്കുമെന്നും ഉദ്ധവ് താക്കറെ; പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിച്ചാൽ മുന്നണി നിലനിൽക്കുമെന്നും ശിവസേന മുഖപത്രം

April 02, 2019 | 09:28 pm

മുംബൈ: മുന്നണിയുടെ നിലനിൽപ്പിന് പരസ്പര വിശ്വാസം ആവശ്യമാണെന്ന് ബിജെപിയെ ഓർമ്മപ്പെടുത്തി ശിവസേന. ശിവസേന ഒരിക്കലും ബിജെപിയെ ചതിക്കില്ല, അതുപോലെ തിരിച്ചും വഞ്ചനയോ ചതിയോ കാണിക്കരുതെന്നും ശിവസേന നേതാവ് ഉദ്ധ...

തുഷാറിന് ഉജ്വല വരവേൽപ്പ് നൽകി വയനാട്; കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ വാഹന വ്യൂഹ അകമ്പടിയോടെ കൽപറ്റയിൽ എത്തി എൻഡിഎ സ്ഥാനാർത്ഥി; പൊരിവെയിലിലും ആവേശം തിരതല്ലുന്ന പ്രചരണത്തിന് സാക്ഷിയായി കൽപ്പറ്റ

April 02, 2019 | 09:22 pm

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് വയനാട്ടിൽ ഉജ്വല വരവേൽപ്പ്. എൻഡിഎ നേതാക്കൾ അദ്ദേഹത്തെ ലക്കിടിയിൽ സ്വീകരിച്ചു. തുടർന്ന് കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പു...

നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനം; ഭാഷാന്യൂനപക്ഷങ്ങൾക്കിടയിൽ വോട്ടുറപ്പിക്കാനുള്ള സാമർഥ്യം; യുഡിഎഫ് വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കി ജയം കൊയ്യാമെന്ന തന്ത്രത്തിൽ രവീശ തന്ത്രിക്ക് വേണ്ടി ഊർജ്ജിത പ്രചാരണവുമായി എൻഡിഎ; ഇത്തവണ മത്സരം എൽഡിഎഫുമായിട്ടെന്ന് സ്ഥാനാർത്ഥി; വോട്ട് നില ഇരട്ടിയാക്കിയാൽ കാസർകോഡ് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാമെന്നും പ്രതീക്ഷ

April 02, 2019 | 09:19 pm

കാസർഗോഡ്: ചെണ്ടയുടെ അകമ്പടിയിൽ എൻ.ഡി.എ. സ്ഥാനാർത്ഥി രവീശ തന്ത്രി കണ്ടാർ സ്വീകരണ കേന്ദ്രത്തിലെത്തുകയാണ്. മഞ്ചേശ്വരത്ത് ഹാരമണിയിച്ചും തലപ്പാവ് ധരിപ്പിച്ചും സ്ഥാനാർത്ഥിക്ക് സ്വീകരണം. ഒപ്പം 'ഭാരത് മാതാ കീ...

മുംബൈ ധാരാവിയിൽപ്പോലും സിപിഎം ജയിക്കുന്ന ഒരു കാലമുണ്ടായിരുന്നു; മദ്യവും പണവും സാരിയുമൊക്കെ നൽകി സ്വാധീനിച്ചിട്ടും ഇടതുപക്ഷം ജയിച്ചത് പാവപ്പെട്ട തൊഴിലാളികളുടെ കരുത്തിൽ; മറാഠാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുവേണ്ടി പൊരുതിയ തൊഴിലാളി ദമ്പതികൾ ജീവിത സായാഹ്നത്തിലും പാർട്ടിക്കായി സജീവം; കണ്ണൂരിൽ പി.കെ ശ്രീമതിക്കായി വോട്ടുചോദിക്കുന്ന ഇവർക്ക് പറയാനുള്ളത് പാവങ്ങളുടെ അതിജീവനത്തിന്റെ കഥ

April 02, 2019 | 09:07 pm

കണ്ണൂർ: മഹാരാഷ്ട്രയിലെ ധാരാവിയിലും മാട്ടുങ്കയിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയ അനുഭവത്തിലാണ് മാവിലാക്കണ്ടി പ്രഭാകരനും ഭാര്യ കെ. രതിയും കണ്ണൂരിലെ കിഴുത്തള്ളിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങുന്നത്....

ഏഴുപതിറ്റാണ്ടു കൊണ്ട് കോൺഗ്രസിന് സാധിക്കാത്തത് അഞ്ചു വർഷം കൊണ്ട് എങ്ങനെ സാധിക്കുമെന്ന് നരേന്ദ്ര മോദി; ഒരുപാട് കാര്യങ്ങൾ ചെയ്തു; വികസനത്തുടർച്ചക്ക് ഒരവസരം കൂടി തരണമെന്നും തെരഞ്ഞെടുപ്പ് റാലിയിൽ മോദിയുടെ ആവശ്യം; പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും

April 02, 2019 | 09:00 pm

പട്ന: അഞ്ചു വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്‌തെന്നും വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ എൻഡിഎ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്ക...

റഫാൽ അഴിമതിയുടെ ചുരുളഴിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് പൊലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടെന്ന് പറഞ്ഞ് പുസ്തകത്തിന്റെ മുഴുവൻ പ്രതികളും പിടിച്ചെടുത്തു; പൊലീസ് നടപടിയെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; പ്രകാശനം തടഞ്ഞത് ശാസ്ത്ര എഴുത്തുകാരൻ എസ് വിജയന്റെ രാജ്യത്തെ സ്വാധീനിച്ച റഫാൽ അഴിമതി എന്ന തമിഴ് പുസ്തകം

April 02, 2019 | 08:44 pm

ചെന്നൈ: റഫാൽ ഇടപാടിനെക്കുറിച്ചുള്ള പുസ്തകത്തിന് പൊലീസ് വിലക്കേർപ്പെടുത്തിയ നടപടി വിവാദമാകുന്നു. 'രാജ്യത്തെ സ്വാധീനിച്ച റഫാൽ അഴിമതി' എന്ന പേരിൽ ശാസ്ത്ര എഴുത്തുകാരൻ എസ് വിജയൻ, തമിഴിൽ രചിച്ച പുസ്തകത്തിനാ...

MNM Recommends

Loading...
Loading...