Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അഭിനന്ദൻ വർത്തമന്റെ 11 വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; നടപടി ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് പിന്നാലെ; നിർദ്ദേശം ലഭിച്ചാൽ യൂട്യൂബിന്റെ നയങ്ങൾക്ക് വിധേയമായ രീതിയിൽ വീഡിയോ നീക്കം ചെയ്യുമെന്ന് കമ്പനി; വിങ് കമാൻഡർ തിരിച്ചെത്തുന്ന നിമിഷം കാത്ത് ഇന്ത്യൻ ജനത

ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അഭിനന്ദൻ വർത്തമന്റെ 11 വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; നടപടി ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് പിന്നാലെ; നിർദ്ദേശം ലഭിച്ചാൽ യൂട്യൂബിന്റെ നയങ്ങൾക്ക് വിധേയമായ രീതിയിൽ വീഡിയോ നീക്കം ചെയ്യുമെന്ന് കമ്പനി; വിങ് കമാൻഡർ തിരിച്ചെത്തുന്ന നിമിഷം കാത്ത് ഇന്ത്യൻ ജനത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അഭിന്ദൻ വർത്തമന്റെ വീഡിയോകൾ നീക്കം ചെയ്യണമെന്ന ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് പിന്നാലെ യൂട്യൂബ് നീക്കം ചെയ്തത് 11 വീഡിയോകൾ. മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് വ്യാഴാഴ്‌ച്ച തന്നെ അവയെല്ലം നീക്കുകയായിരുന്നു. ബുധനാഴ്‌ച്ചയാണ് ഇവയിൽ മിക്ക വീഡിയോകളും യൂട്യൂബിൽ പ്രചരിക്കാൻ തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ചാണ് ഐടി മന്ത്രാലയം യൂട്യൂബിന് നിർദ്ദേശം നൽകിയതെന്നാണ് വിവരം.

ഔദ്യോഗികമായ നിർദ്ദേശം ലഭിച്ചാൽ യൂട്യൂബിന്റെ നയങ്ങൾക്കു വിധേയമായ രീതിയിൽ ഉടൻതന്നെ വീഡിയോ ദൃശ്യങ്ങൾ നീക്കംചെയ്യുമെന്ന് വീഡിയോകൾ നീക്കം ചെയ്തതിന് പിന്നാലെ ഗൂഗിൾ വക്താവ് അറിയിച്ചിരുന്നു. ജമ്മു കശ്മീർ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് വിമാനം തകർന്ന് വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ പാക്കിസ്ഥാന്റെ പിടിയിലായത്. അദ്ദേഹം പാക്കിസ്ഥാനിൽ എത്തിയ ശേഷമുള്ള വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യൂട്യൂബിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റർ, വാട്സ്ആപ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലും അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

മകൻ വിങ് കമാൻഡർ അഭിനന്ദൻ തിരിച്ചെത്തുന്ന നിമിഷത്തിനായി മാതാപിതാക്കൾക്കൊപ്പം കാത്തിരിക്കുന്നത് ഇന്ത്യയിലെ 130 കോടി ജനങ്ങളും അവരുടെ പ്രാർത്ഥനകളുമാണ്. 48 മണിക്കൂറിലേറെയായി പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ട ഇന്ത്യയുടെ അഭിമാനമായ കമാൻഡർ അഭിനന്ദൻ വർധമാൻ നാളെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെ. രാജ്യത്തിന് അഭിമാനമായ മകനെ സ്വീകരിക്കാൻ അഭിനന്ദന്റെ മാതാപിതാക്കൾ വാഗയിലേക്ക് പോകും. അവിടെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം മകനെ സ്വീകരിക്കും.

മാതാപിതാക്കളെ ആശ്വാസിപ്പിക്കാനായി അഭിനന്ദിന്റെ വീട്ടിലെത്തിയ മുൻ യൂണിയൻ മന്ത്രി ടിആർ ബാലുവിനോട് പിതാവ് സിംഹകുട്ടി വർധമാനും മാതാവ് ശോഭയും ഒരേ സ്വരത്തിൽ പറഞ്ഞത് നിങ്ങൾ പേടിക്കാതിരിക്കു അവൻ തിരിച്ചെത്തുമെന്ന് ഞങ്ങൾ ഉറപ്പുണ്ടെന്നായിരുന്നു.അതേസമയം മാതാപിതാക്കളെ സന്ദർശിച്ച ഡിഎംകെ ട്രഷറർ പ്രേമലത പറഞ്ഞത് അവർ മകന്റെ കാര്യത്തിൽ വിഷമത്തിലായിരുന്നെങ്കിലും രാജ്യവും ജനങ്ങളും വ്യത്യാസങ്ങൾ മറന്ന് അവനു വേണ്ടി പ്രാർത്ഥിക്കുന്നത് സന്തോഷം നൽകുന്നുവെന്നും അവർ പറഞ്ഞു. അഭിനന്ദന്റെ അമ്മ റോട്ടറി ക്ലബിന്റെ മെമ്പറും സാമൂഹ്യ പ്രവർത്തകയുമാണ്. അഭിനന്ദന്റെ ഭാര്യയും രണ്ടുമക്കളും ശ്രീനഗറിലാണ് താമസിക്കുന്നത്.

അഭിനന്ദനെ ഇന്ന് വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരത്തെ അറിയിച്ചിരുന്നു. ഉപാധികളില്ലാതെ അഭിനന്ദനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ ഇമ്രാൻഖാന്റെ പ്രഖ്യാപനം.വാഗാ അതിർത്തി വഴിയായിരിക്കും അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നതെന്നാണ് സൂചന.

സമാധാനശ്രമത്തിന്റെ ഭാഗമായി സൗഹാർദ്ദ അന്തരീക്ഷത്തിനുവേണ്ടിയാണ് പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാൻഖാൻ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു.ഇസ്ലാമബാദ് അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ സമവായത്തിന് പാക്കിസ്ഥാൻ തയ്യാറെടുക്കുന്നതായുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP