Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആ വാഹനങ്ങൾ മണിച്ചേട്ടന്റെ കുടുംബത്തിന് വേണ്ടെങ്കിൽ ലേലത്തിന് വയ്ക്കണം; അദ്ദേഹത്തിന്റെ സ്മാരകം പോലെ ആരാധകർ നോക്കിക്കോളും'; നടൻ കലാഭവൻ മണിയുടെ വാഹനങ്ങൾ പ്രളയത്തിൽ നശിച്ച ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെ താരത്തിന്റെ ചരമവാർഷിക ദിനത്തിൽ കരളലിയിക്കുന്ന കുറിപ്പുമായി ആരാധകൻ

'ആ വാഹനങ്ങൾ മണിച്ചേട്ടന്റെ കുടുംബത്തിന് വേണ്ടെങ്കിൽ ലേലത്തിന് വയ്ക്കണം; അദ്ദേഹത്തിന്റെ സ്മാരകം പോലെ ആരാധകർ നോക്കിക്കോളും'; നടൻ കലാഭവൻ മണിയുടെ വാഹനങ്ങൾ പ്രളയത്തിൽ നശിച്ച ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെ താരത്തിന്റെ ചരമവാർഷിക ദിനത്തിൽ കരളലിയിക്കുന്ന കുറിപ്പുമായി ആരാധകൻ

മറുനാടൻ ഡെസ്‌ക്‌

'ചാലക്കുടിക്കാരൻ ചങ്ങാതി' എന്നെഴുതിയ ഓട്ടോയ്ക്ക് മുൻപിൽ നിറ ചിരിയോടെ കൈകൊണ്ട് സലാം പറഞ്ഞ് നിൽക്കുന്ന നടൻ കലാഭവൻ മണിയുടെ ചിത്രങ്ങൾ നാം ഏറെ കണ്ടിട്ടുണ്ട്. എന്നാൽ അതിനു പിന്നാലെ പ്രളയത്തിൽ നശിച്ച താരത്തിന്റെ വാഹനങ്ങളുടെ ചിത്രങ്ങളും കാലചക്രം നമുക്ക് കാട്ടിത്തന്നു. 100 എന്ന ഇഷ്ട നമ്പർ ചാർത്തി താൻ സ്വന്തമാക്കിയ പജോറോയും ജാഗ്വാറുമെല്ലാം പ്രളയത്തിൽ നശിച്ച ചിത്രങ്ങൾ ഏവരേയും വേദനിപ്പിച്ച ഒന്നാണ്.

ഇതിന് പിന്നാലെയാണ് പ്രളയത്തിൽ നശിച്ച താരത്തിന്റെ ഓട്ടോ ആരാധകർ വൃത്തിയാക്കിയെടുത്തത്. എന്നിരുന്നാലും മണിയുടെ മറ്റ് വാഹനങ്ങൾ ഇപ്പോഴും നശിച്ച അവസ്ഥയിലാണ്. ചിലതിന്റെ അവസ്ഥ എന്തെന്ന് ആർക്കും അറിയില്ല. എന്നാൽ ഇക്കാര്യം ഓർമ്മിപ്പിച്ച് മണിയുടെ ചരമ വാർഷിക ദിനത്തിൽ യുവാവ് സമൂഹ മാധ്യമത്തിലിട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മണിച്ചേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വർഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓർമകൾ നമ്മെ തേടി എത്താറുണ്ട് ,അതാകും മണിച്ചേട്ടൻ ഇപ്പോളില്ല എന്ന തോന്നൽ നമ്മളിൽ ഇല്ലാതായത്. ഒന്നുമില്ലായ്മയിൽനിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികൾക്കും അറിയാം..

അയാൾ ഒരായുസിൽ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങൾ ഇന്ന് വാട്സാപ്പിൽ കാണുകയായുണ്ടായി ..ഈ ചിത്രങ്ങൾ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉള്ളവയാണ് !ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ, എന്നാൽ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങൾ മിക്കതും പൂർണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാൻ കഴിഞ്ഞു.

ഈ വാഹങ്ങൾ മണിച്ചേട്ടന്റെ കുടുംബത്തിന് വേണ്ടങ്കിൽ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരാധകർ അത് വാങ്ങിക്കോളും. ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവർ അത് നോക്കിക്കൊള്ളും. ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന! ഇന്ന് ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോന്നി!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP