Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സാറ ഫറൂഖി എന്ന ഞാൻ 2016ൽ നിഖിൽ എന്ന ഹിന്ദു യുവാവിനെ വിവാഹം കഴിച്ചെന്ന പോസ്റ്റിട്ടത് തനിഷ്ക് ജൂവലറിയുടെ മതേതര പരസ്യത്തെ പിന്തുണച്ച്; പിന്നാലെ എത്തിയത് 40,000ത്തിലേറെ ഭീഷണി സന്ദേശങ്ങൾ; സാറ നേരിടുന്ന സൈബർ ആക്രമണം ഇങ്ങനെ

സാറ ഫറൂഖി എന്ന ഞാൻ 2016ൽ നിഖിൽ എന്ന ഹിന്ദു യുവാവിനെ വിവാഹം കഴിച്ചെന്ന പോസ്റ്റിട്ടത് തനിഷ്ക് ജൂവലറിയുടെ മതേതര പരസ്യത്തെ പിന്തുണച്ച്; പിന്നാലെ എത്തിയത് 40,000ത്തിലേറെ ഭീഷണി സന്ദേശങ്ങൾ; സാറ നേരിടുന്ന സൈബർ ആക്രമണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഹിന്ദുവായ ഭർത്താവിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ യുവതിക്കെതിരെ സൈബർ ആക്രമണം. മഹാരാഷ്ട്രയിലെ പുനെ സ്വദേശിയായ സാറാ പൾവാളിനെതിരെയാണ് ഭീഷണിയും അധിക്ഷേപ കമന്റുകളും ഉയരുന്നത്. തനിഷ്ക് ജൂവലറിയുടെ മതേതര പരസ്യത്തെ പിന്തുണച്ചായികുന്നു സാറ തന്റെയും ഭർത്താവിന്റെയും ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. തനിഷ്‌കിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് പിന്നാലെ തനിക്കെതിരെ ഭീഷണികളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്ന് സാറപറഞ്ഞു. തുടർന്ന് സാറ പുനെ പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിലും ഇവർ പരാതി നൽകിയിട്ടുണ്ട്.

എന്റെ ആദ്യ പേര് സാറ ഫാറൂഖി, ഞാൻ 2016 ൽ നിഖിൽ പർവാൾ എന്നയാളെ വിവാഹം കഴിച്ചു. ഇതാണ് ഞങ്ങളുടെ വിവാഹ ഫോട്ടോ- ഈ അടിക്കുറിപ്പോടെയായിരുന്നു സാറ ട്വിറ്ററിൽ തന്റെ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഹിന്ദു യുവാവുമായുള്ള തന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ ട്വിറ്ററിൽ 40,000ത്തിലേറെ ഭീഷണി സന്ദേശങ്ങളാണ് തനിക്കെതിരെ വന്നതെന്നും സാറ പറഞ്ഞു. ‘രാജ്യത്ത് അത്രയേറെ തൊഴിലില്ലായ്മയുണ്ടെന്നതാണ് ഈ പ്രവണത ചൂണ്ടിക്കാണിക്കുന്നത്. ഇവർ വീട്ടിലെ മറ്റുള്ളവർക്കും സന്ദേശങ്ങൾ അയച്ച് അവരെ ഭീഷണിപ്പെടുത്തുകയാണ്,’ സാറ പറഞ്ഞു. ഭീഷണിപ്പെടുത്തുന്നവർ തന്റെ വിലാസവും ഫോൺ നമ്പറും ചോർത്താൻ ശ്രമിച്ചെന്നും സാറ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയപ്പോൾ നിയമപരമായി നേരിടാൻ തയ്യാറാവുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

പൂണെയിലെ അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസിന്റെ (എ ഐ പി സി) സെക്രട്ടറിയാണ് സാറ. കോൺഗ്രസുമായി പ്രത്യയശാസ്ത്രപരമായി യോജിക്കുന്നതിനാൽ, സിറ്റി കോൺഗ്രസിനായി പരിപാടികൾ സംഘടിപ്പിക്കുന്നതിനും സജീവമാണ് അവർ. അതേസമയം, കോൺഗ്രസ് എംപി ശശി തരൂരും മറ്റ് കോൺഗ്രസ് നേതാക്കളും സാറയ്ക്ക് പിന്തുണ അറിയിച്ച് രം​ഗത്തെത്തി.

കഴിഞ്ഞ ആഴ്‌ച്ചയാണ് ​ഗുജറാത്തിലെ ​ഗാന്ധിധാമിലുള്ള തനിഷ്‌ക് ജൂവലറി പുതിയ വീഡിയോ പരസ്യം പുറത്തിറക്കിയത്. മുസ്ലിം വിശ്വാസിയായ അമ്മായി അമ്മയും ഹൈന്ദവ വിശ്വാസിയായ മരുമകളും തമ്മിലുള്ള ഊഷ്മള ബന്ധം ചിത്രീകരിച്ചതായിരുന്നു തനിഷ്‌കിന്റെ പരസ്യം. ഗർഭിണിയായ മരുമകൾക്കൊപ്പം അമ്മായിയമ്മ ബേബി ഷവർ ചടങ്ങിന്റെ ഭാഗമാകുന്നതായിരുന്നു പരസ്യം. പരസ്യത്തിനൊടുവിൽ അമ്മായി അമ്മയോട് ഗർഭിണി ഇങ്ങനെ ചോദിക്കുന്നു: 'ഈ ചടങ്ങ് നിങ്ങളുടെ വീട്ടിൽ നടക്കാറില്ലല്ലോ'. അതിന് അമ്മായിയമ്മ നൽകിയ മറുപടി ഇതായിരുന്നു: ഓരോ വീട്ടിലും പെൺമക്കളെ സന്തോഷത്തോടെ നിലനിർത്തുന്നത് ഒരു പാരമ്പര്യമല്ലേ?' ഈ വീഡിയോക്കെതിരെ ഹിന്ദുത്വ വാദികൾ രം​ഗത്തെത്തുകയായിരുന്നു.

പരസ്യത്തിനെതിരെ രംഗത്തെത്തിയ ഹിന്ദുത്വ വാദികൾ പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വ്യാഖ്യാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയിൽ ഹാഷ് ടാഗോടെ ബഹിഷ്‌കരണ ഭീഷണിയും ശക്തമാക്കി. സൈബർ ആക്രമണവും ബഹിഷ്‌കരണ ഭീഷണിയും രൂക്ഷമായതിനെ തുടർന്നാണ് ടൈറ്റൻ ഗ്രൂപ്പ് ഔദ്യോഗികമായി പരസ്യം പിൻവലിച്ചത്. പരസ്യത്തിനും സംവിധായക ജോയീത പട്പാട്യക്കുമെതിരെ നടക്കുന്ന ക്യാംപെയ്‌നുകളെ വിമർശിച്ചുക്കൊണ്ട് പുതിയ ക്യാംപെയ്‌നും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. തീവ്രമായ മതസ്പർധയും വിദ്വേഷപ്രചരണവും രാജ്യത്തെ കീഴടക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് പരസ്യ വീഡിയോ പരമാവധി ഷെയർ ചെയ്താണ് ഈ ക്യാംപെയ്ൻ മുന്നോട്ടുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP