Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രക്കിലെത്തിയ യുവതി മാലിന്യത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമായിരുന്നില്ല;സഞ്ചിയിലെ അനക്കം കണ്ട് വഴിയാത്രക്കാരൻ പരിശോധിച്ചപ്പോൾ കണ്ടത് കണ്ണു നനയിപ്പിക്കുന്ന കാഴ്‌ച്ച; പാൽകുടിക്കേണ്ട പ്രായത്തിൽ പട്ടിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതാരെന്ന അന്വേഷണത്തിനൊടുവിൽ യുവതിക്ക് ജയിലും

ട്രക്കിലെത്തിയ യുവതി മാലിന്യത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമായിരുന്നില്ല;സഞ്ചിയിലെ അനക്കം കണ്ട് വഴിയാത്രക്കാരൻ പരിശോധിച്ചപ്പോൾ കണ്ടത് കണ്ണു നനയിപ്പിക്കുന്ന കാഴ്‌ച്ച; പാൽകുടിക്കേണ്ട പ്രായത്തിൽ പട്ടിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതാരെന്ന അന്വേഷണത്തിനൊടുവിൽ യുവതിക്ക് ജയിലും

മറുനാടൻ ഡെസ്‌ക്‌

കാലിഫോർണിയ: വളർത്തുമൃഗങ്ങളെ സ്‌നേഹത്തോടെ പരിപാലിക്കുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. പല പാശ്ചാത്യ രാജ്യങ്ങളിലും തങ്ങളുടെ പൊന്നോമന മൃഗങ്ങളെ കുഞ്ഞുങ്ങളെ പോലെയാണ് സ്‌നേഹിക്കുന്നതും ലാളിക്കുന്നതും. എന്നാൽ അമ്മയുടെ മുലപ്പാൽ പോലും കുടിക്കാനനുവദിക്കാതെ കണ്ണുവിരിയാത്ത പട്ടിക്കുഞ്ഞുങ്ങളെ ചവറു ബാസ്‌ക്കറ്റിൽ ഉപേക്ഷിച്ച യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു സിസിടിവി ദൃശ്യമാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. വിജനമായ റോഡ്. അതുവഴി ട്രക്കിൽ വന്നിറങ്ങിയ യുവതി, വളരെ ലാഘവത്തോടുകൂടി കയ്യിലിരുന്ന സഞ്ചി അടുത്തുകണ്ട മാലിന്യത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നു. വന്നതുപോലെ തന്നെ അവർ ട്രക്കിൽ കയറിപ്പോകുന്നു.

എന്നാൽ അൽപസമയത്തിനകം അതുവഴി വന്ന ഒരാൾ സഞ്ചിയിൽ അനക്കം കണ്ടതിനെ തുടർന്ന് അതെടുത്ത് പരിശോധിക്കുകയായിരുന്നു. പ്രസവിച്ച് ദിവസങ്ങൾ മാത്രം പ്രായമായ ഏഴ് പട്ടിക്കുഞ്ഞുങ്ങളായിരുന്നു അതിനകത്തുണ്ടായിരുന്നത്. കണ്ണ് പോലും തുറന്നിട്ടില്ലാത്ത കുഞ്ഞുങ്ങൾ!

പാൽ കുടിക്കേണ്ട പ്രായത്തിലെ പട്ടിക്കുഞ്ഞുങ്ങളെ ഇങ്ങനെയുപേക്ഷിച്ചത് ആരെന്നറിയാൻ അയാൾ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളെടുപ്പിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. 'വെയ്സ്റ്റ്' തള്ളുന്ന അതേ ലാഘവത്തോടെ ഇവർക്കെങ്ങനെയാണ് പട്ടിക്കുഞ്ഞുങ്ങളെ എറിഞ്ഞുകളയാൻ തോന്നിയതെന്ന ചോദ്യം സോഷ്യൽ മീഡിയയിലാകെ വ്യാപകമായി.

സംഭവം വിവാദമായതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അവശനിലയിലായിരുന്ന പട്ടിക്കുഞ്ഞുങ്ങളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തു. നമ്മുടെ നാട്ടിൽ വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതും ഉപദ്രവിക്കുന്നതും ഒരു പുതിയ സംഭവമല്ല. എന്നാൽ പല വിദേശരാജ്യങ്ങളിലെയും അവസ്ഥ അങ്ങനെയല്ല. മൃഗങ്ങളെ ഏതെങ്കിലും രീതിയിൽ ദ്രോഹിച്ചാൽ കടുത്ത നിയമനടപടികളാണ് പലയിടങ്ങളിലും നേരിടേണ്ടിവരിക. ഇതിനെ സാധൂകരിക്കുന്ന ഒരു വാർത്തയാണ് കാലിഫോർണിയയിൽ നിന്ന് ഇന്ന് വന്നിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP