Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങളുടെ കൊടിയിലും ടീ ഷർട്ടിലും ഇലക്ട്രിക് പോസ്റ്റിലും ഒക്കെ ഉള്ള ചെഗുവേരയില്ലേ? മൂപ്പരുടെ അതേ മാർഗ്ഗമാണ് സിപി ജലീലിനെപ്പോലെയുള്ളവർക്ക്; നിങ്ങൾക്ക് പ്രസ്ഥാനത്തിനോട് ഇല്ലാത്ത കൂറും ആത്മാർത്ഥയും അവർക്ക് ഉണ്ട്; ഇന്ത്യ ഉത്തര കൊറിയ അല്ലെന്ന് ഭരണകൂടങ്ങൾ മനസ്സിലാക്കും; മാവോയിസ്റ്റ് കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് വിടി ബൽറാം

നിങ്ങളുടെ കൊടിയിലും ടീ ഷർട്ടിലും ഇലക്ട്രിക് പോസ്റ്റിലും ഒക്കെ ഉള്ള ചെഗുവേരയില്ലേ? മൂപ്പരുടെ അതേ മാർഗ്ഗമാണ് സിപി ജലീലിനെപ്പോലെയുള്ളവർക്ക്; നിങ്ങൾക്ക് പ്രസ്ഥാനത്തിനോട് ഇല്ലാത്ത കൂറും ആത്മാർത്ഥയും അവർക്ക് ഉണ്ട്; ഇന്ത്യ ഉത്തര കൊറിയ അല്ലെന്ന് ഭരണകൂടങ്ങൾ മനസ്സിലാക്കും; മാവോയിസ്റ്റ് കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് വിടി ബൽറാം

ന്യൂസ് ഡെസ്‌ക്‌

മാവോയിസ്റ്റ് ജലീലിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ചെഗുവേരയെപ്പോലെ നിങ്ങളുടെ ആരാധ്യ പുരുഷന്മാരുടെ മാതൃകയാണ് ജലീലിനെ പോലെയുള്ളവർ സ്വീകരിച്ചിരുന്നത് എന്നും കമ്മ്യൂണിസമെന്ന നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും അതിന്റെ യഥാർത്ഥ പ്രയോഗരീതികളിലും നിങ്ങൾക്കില്ലാത്ത വിശ്വാസവും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവരാണ് ഇങ്ങനെ നാടൻ തോക്കും പിടിച്ച് കാടുകയറുന്നതെന്ന് സാരം എന്നും ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു

വിടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നിങ്ങടെ കൊടിയിലും ടീ ഷർട്ടിലും കണ്ണിക്കണ്ട ഇലക്ട്രിക് പോസ്റ്റിലുമൊക്കെ വരച്ചു വച്ചിരിക്കുന്ന ആ ചെ ഗുവേരയില്ലേ? മൂപ്പരുടെയൊക്കെ മാർഗ്ഗമാണ് ഈ സി.പി. ജലീലിനേപ്പോലുള്ള മാവോയിസ്റ്റുകളും പയറ്റിക്കൊണ്ടിരിക്കുന്നത്. ബൊളീവിയൻ കാടിന് പകരം വയനാടൻ കാടുകൾ ആവുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്നുവച്ചാൽ കമ്മ്യൂണിസമെന്ന നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും അതിന്റെ യഥാർത്ഥ പ്രയോഗരീതികളിലും നിങ്ങൾക്കില്ലാത്ത വിശ്വാസവും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവരാണ് ഇങ്ങനെ നാടൻ തോക്കും പിടിച്ച് കാടുകയറുന്നതെന്ന് സാരം. അവരെയാണ് പിണറായി വിജയൻ എന്ന നിയോ ലിബറൽ കമ്മ്യൂണിസ്റ്റിന്റെ ഗവൺമെന്റ് പിന്നിൽ നിന്ന് വെടിവച്ച് കൊല്ലുന്നത്.

അതായത് ഒന്നുകിൽ ചെ ഗുവേര പോലുള്ള അതിസാഹസികരുടേയും മാവോ, സ്റ്റാലിൻ തുടങ്ങിയ ക്രൂരരായ സ്വേച്ഛാധിപതികളുടേയും കാലം കഴിഞ്ഞു എന്നും നിയമവാഴ്ച നിലനിൽക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ഇവരൊന്നും ഒരുനിലക്കും മാതൃകയല്ലെന്നും തുറന്ന് സമ്മതിക്കുക, ആ നിലയിലുള്ള വിപ്ലവ തള്ള് അവസാനിപ്പിക്കുക, ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതികൾക്ക് നേതൃത്വം കൊടുത്ത ഇവരെയൊന്നും പോസ്റ്ററിലും ഫ്‌ളക്‌സിലും ഫോട്ടോ വച്ച് ആരാധിക്കാതിരിക്കുക. അതല്ലെങ്കിൽ അവരുടെയൊക്കെ ആഹ്വാനം കേട്ട് വഴി പിഴച്ചുപോയ അൽപ്പബുദ്ധികളെ ഇങ്ങനെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ക്രൂരമായി കൊല്ലാതെയെങ്കിലുമിരിക്കുക.

ഇത് പഴയ കാലമല്ല, ഇന്ത്യ ഉത്തര കൊറിയയുമല്ല, കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങൾക്ക് ഭരിക്കുന്ന സർക്കാർ ഉത്തരം പറഞ്ഞേ മതിയാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP