Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

18ൽ കൂടുതൽ സീറ്റ് കേരള ജനത ഇടതുപക്ഷത്തിന് സമ്മാനിക്കാൻ പോകുന്നുവെന്ന് പിണറായി; 'കോൺഗ്രസിന്റെ പ്രമാണിമാരായ നേതാക്കൾക്ക് മത്സരിക്കാൻ മണ്ഡലം കിട്ടാനില്ല; കോൺഗ്രസുകാർക്ക് വീമ്പ് പറയുന്നതിൽ കുറവൊന്നുമില്ല'; ആരെങ്കിലും വരുന്നെന്ന് കേട്ടാൽ ഓടുന്നവരല്ല തങ്ങളെന്നും ഇടത് കരുത്ത് വയനാട്ടിൽ കാണാമെന്നുമുള്ള തിരഞ്ഞെടുപ്പ് റാലിയിലെ 'തീപ്പൊരി' വാക്കുകൾ ഫേസ്‌ബുക്കിൽ പങ്കുവെച്ച് മുഖ്യമന്ത്രി

18ൽ കൂടുതൽ സീറ്റ് കേരള ജനത ഇടതുപക്ഷത്തിന് സമ്മാനിക്കാൻ പോകുന്നുവെന്ന് പിണറായി; 'കോൺഗ്രസിന്റെ പ്രമാണിമാരായ നേതാക്കൾക്ക് മത്സരിക്കാൻ മണ്ഡലം കിട്ടാനില്ല; കോൺഗ്രസുകാർക്ക് വീമ്പ് പറയുന്നതിൽ കുറവൊന്നുമില്ല'; ആരെങ്കിലും വരുന്നെന്ന് കേട്ടാൽ ഓടുന്നവരല്ല തങ്ങളെന്നും ഇടത് കരുത്ത് വയനാട്ടിൽ കാണാമെന്നുമുള്ള തിരഞ്ഞെടുപ്പ് റാലിയിലെ 'തീപ്പൊരി' വാക്കുകൾ ഫേസ്‌ബുക്കിൽ പങ്കുവെച്ച് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും നാൾ മാത്രം ബാക്കി നിൽക്കുന്ന വേളയിൽ ഉള്ളിലുള്ള ആത്മവിശ്വാസം ജനങ്ങളെ അറിയിക്കുകയാണ് ഓരോ മുന്നണികളും. ഈ അവസരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞ 'തീപ്പൊരി' വാക്കുകളും ഏറെ ശ്രദ്ധേയമാകുന്നത്. കേരളത്തിലെ ജനത ഇടതു പക്ഷത്തിന് 18 സീറ്റുകൾ സമ്മാനിക്കുമെന്ന പിണറായിയുടെ വാക്കുകൾ മുന്നണിക്ക് തന്നെ വലിയ ആത്മവിശ്വാസമായി മാറുകയാണ്.

കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എ. പ്രദീപ് കുമാറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലെ പ്രധാന വരികൾ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് പിണറായി പങ്കുവെച്ചത്. വയനാട്ടിൽ മത്സരിക്കാനൊരുങ്ങുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും പിണറായി പരോക്ഷമായി വിമർശിച്ചിരുന്നു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങൾ. ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടിൽ കാണാം. വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയെ നിർത്തിയത് ജയിക്കാൻ വേണ്ടിയാണ്. 18 ൽ കൂടുതൽ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കും.

കോൺഗ്രസ് ഏതോ സ്വപ്നലോകത്താണ്. കോൺഗ്രസിന്റെ പ്രമാണിമാരായ നേതാക്കൾക്ക് മത്സരിക്കാൻ മണ്ഡലം കിട്ടാനില്ല. എന്നാലും വീമ്പ് പറയുന്നതിൽ കുറവൊന്നുമില്ല. മുസ്ലിം വിഭാഗത്തെ ആക്രമിക്കുന്ന വർഗീയ ഭ്രാന്തിനെതിരെ കോൺഗ്രസ് ഒന്നും മിണ്ടില്ല.

(കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എ പ്രദീപ് കുമാറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചു)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP