Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുമ്പാമ്പിന് മുന്നിൽപ്പെട്ട് പകച്ച് നിൽക്കുന്ന കടുവ; മൂഴിയാർ ശബരിഗിരി പാതയിലെ വീഡിയോ എന്ന് പറഞ്ഞു പ്രചരിക്കുന്നത് കർണാടക കബനി വന്യജീവി സങ്കേതത്തിലെ വീഡിയോ; ദൃശ്യങ്ങൾ പകർത്തിയത് കെഎസ്ഇബിക്കാരുമല്ല

പെരുമ്പാമ്പിന് മുന്നിൽപ്പെട്ട് പകച്ച് നിൽക്കുന്ന കടുവ; മൂഴിയാർ ശബരിഗിരി പാതയിലെ വീഡിയോ എന്ന് പറഞ്ഞു പ്രചരിക്കുന്നത് കർണാടക കബനി വന്യജീവി സങ്കേതത്തിലെ വീഡിയോ; ദൃശ്യങ്ങൾ പകർത്തിയത് കെഎസ്ഇബിക്കാരുമല്ല

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട; കഴിഞ്ഞ ദിവസങ്ങളിലാണ് പെരുമ്പാമ്പിന് മുന്നിൽപ്പെട്ട് പകച്ചുപോയ കടുവയുടെ വീഡിയോയുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയത്. മൂഴിയാർ ശബരിഗിരി പാതയിൽ കൊച്ചുപമ്പയിൽ മെയിന്റനൻസിനായി പോയിരുന്ന കെഎസ്ബി ജീവനക്കാരാണ് വീഡിയോ ചിത്രീകരിച്ചതെന്നും പങ്കുവച്ചതെന്നും പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ പ്രചരിരുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്തുവന്നത്.

വീഡിയോ ഒരു വർഷം മുൻപുള്ളതാണെന്നും നാഗർഹോളെ നേച്ചർ റിസർവ്വിന്റെ ഭാഗമാണ് കബനി വന്യജീവി സങ്കേതത്തിൽ നിന്നു പകർത്തിയതെന്നുമാണ് വിവരം. ഓറഞ്ച് കൗണ്ടിയിലെ മലയാളിയായ നച്യുറലിസ്റ്റാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. സംഭവം വൈറലായതിന് പിന്നാലെയാണ് ഇതിന്റെ സത്യാവസ്ഥ സ്ഥിരീകരിച്ച് രംഗത്തെത്തിയത്. കബനി നദിയുടെ പതനസ്ഥാനമായതിനാലാണ് ഈ റിസർവ്വ് ഫോറസ്റ്റിന് കബനി എന്ന പേര് ലഭിച്ചത്.നീരാടും കടുവ കബിനി ജലസംഭരണിയോട് ചേർന്നാണ് നാഗർഹോളെ ദേശീയ ഉദ്യാനവും ബന്ദിപൂർ ദേശീയ ഉദ്യാനവും.

വീഡിയോയിൽ വഴിയിൽ കുറുകെ കിടക്കുന്ന പെരുമ്പാമ്പിനെയും അതിനെ കണ്ടു ആദ്യം പേടിച്ച് പിന്നോട്ട് നടക്കുന്ന കടുവയെയും കാണാം. തുടർന്ന് പാമ്പിനെ ചുറ്റിപ്പറ്റി കടുവ അൽപ്പം നിന്നു തിരിയുന്നതും പിന്നീട് കാട്ടിലേക്ക് നടുക്കുന്നതും തിരിച്ചു വരുന്നതും വീഡിയോയിൽ ഉള്ളത്.59 സെക്കറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP