Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമയെക്കുറിച്ച് തിലകൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ തനിക്ക് ബോധ്യപ്പെട്ടത് വർഷങ്ങൾക്കിപ്പുറം; വെളിപ്പെടുത്തലമായി വിന്ദുജ മേനോൻ; തിരിച്ചുവരവ് ചെറിയ വേഷത്തിലായത് എന്തുകൊണ്ടെന്നും താരം

സിനിമയെക്കുറിച്ച് തിലകൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ തനിക്ക് ബോധ്യപ്പെട്ടത് വർഷങ്ങൾക്കിപ്പുറം; വെളിപ്പെടുത്തലമായി വിന്ദുജ മേനോൻ;  തിരിച്ചുവരവ് ചെറിയ വേഷത്തിലായത്  എന്തുകൊണ്ടെന്നും താരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പവിത്രം എന്ന ചിത്രത്തിലുടെ മലയാളി പ്രേക്ഷക മനസിൽ ചേക്കേറിയ നടിയായിരുന്നു വിന്ദുജ മേനോൻ. തുടക്കത്തിൽ നല്ല വേഷങ്ങളിലുടെ ശ്രദ്ധനേടിയെങ്കിലും വിവാഹത്തോടെ താരം സിനിമാ രംഗം വിടുകയായിരുന്നു.വർഷങ്ങൾക്ക് ശേഷം എബ്രിഡ്‌ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലുടെയാണ് താരം മടങ്ങിയെത്തിയത്.

ഇപ്പോഴിത സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും നടൻ തിലകൻ തനിക്ക് നൽകിയെ ഉപദേശത്തെക്കുറിച്ച് പറയുകയാണ് വിന്ദുജ.പവിത്രത്തിന്റെ സെറ്റിൽ വെച്ച് നടൻ തിലകൻ അഭിനയവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് മനസ്സിലായതെന്നാണ് വിന്ദുജ പറയുന്നത്.

'അന്ന് തിലകൻ ചേട്ടൻ കുറേ കാര്യങ്ങൾ പറഞ്ഞുതന്നു. ഒരു ക്യാരക്റ്റർ ചെയ്തുകഴിഞ്ഞാൽ അല്ലെങ്കിൽ ഒരു സീൻ കഴിഞ്ഞാൽ അത് മനസ്സിൽ വെക്കരുത്. കട്ട് പറഞ്ഞാൽ നമ്മളും അതിൽ നിന്ന് കട്ടാകണം.കഴിഞ്ഞ സീൻ കുറച്ച് കൂടി നന്നാക്കാമായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നാൽ മനസ് ഫ്രെഷ് ആവില്ല. അത് അടുത്ത സീനിനെ ബാധിക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. എങ്കിലും വർഷങ്ങൾക്ക് ശേഷമാണ് അതൊക്കെ ഞാൻ മനസ്സിലാക്കിയത്,' വിന്ദുജ പറയുന്നു.

നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വിന്ദുജ അഭിനയിച്ചത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലായിരുന്നു.ചിത്രത്തിൽ വെറും രണ്ട് സീൻ മാത്രമായിട്ടും എന്തുകൊണ്ടാണ് അഭിനയിക്കാൻ തയ്യാറായതെന്ന ചോദ്യത്തിനും വിന്ദുജ മറുപടി നൽകി.ഇതേ അഭിപ്രായം താൻ സംവിധായകൻ എബ്രിഡ് ഷൈനിനോടും ചോദിച്ചിരുന്നെന്നും അദ്ദേഹം ആ കഥാപാത്രമായി സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിച്ച മുഖം തന്റേതാണെന്നും അതുകൊണ്ടാണ് ഈ വേഷം അഭിനയിക്കണമെന്ന് താനാവശ്യപ്പെടുന്നതെന്നുമായിരുന്നു എബ്രിഡ് ഷൈൻ തന്നോട് പറഞ്ഞതെന്നും വിന്ദുജ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP