Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നര ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്കിൽ മിന്നാൻ മക്കൾ സെൽവൻ; ജർമ്മൻ വാഹന ഭീമന്മാരുടെ ജി 310 ജിഎസ് അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കിയെന്ന് തെന്നിന്ത്യൻ സൂപ്പർതാരമറിയിച്ചത് സമൂഹ മാധ്യമത്തിലൂടെ; ഗാംഗുലിക്കും ടോവിനോയ്ക്കും പിന്നാലെ 'ബിഎംഡബ്ല്യു വിസ്മയം' ഗാരേജിലെത്തിച്ച് വിജയ് സേതുപതി

മൂന്നര ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്കിൽ മിന്നാൻ മക്കൾ സെൽവൻ; ജർമ്മൻ വാഹന ഭീമന്മാരുടെ ജി 310 ജിഎസ് അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കിയെന്ന് തെന്നിന്ത്യൻ സൂപ്പർതാരമറിയിച്ചത് സമൂഹ മാധ്യമത്തിലൂടെ; ഗാംഗുലിക്കും ടോവിനോയ്ക്കും പിന്നാലെ 'ബിഎംഡബ്ല്യു വിസ്മയം' ഗാരേജിലെത്തിച്ച് വിജയ് സേതുപതി

മറുനാടൻ ഡെസ്‌ക്‌

താരജാഡയില്ലാത്ത പാവങ്ങളുടെ സൂപ്പർ സ്റ്റാർ. സാധാരണക്കാർക്കിടയിലേക്ക് എപ്പോൾ വേണമെങ്കിലും ഇറങ്ങിചെല്ലാൻ മടിയില്ലാത്ത മക്കൾ സെൽവന് ആകെയുള്ള ക്രെയ്‌സെന്ന് പറയുന്നത് വാഹനങ്ങളാണ്. ബിഎംഡബ്യു സെവൻ സീരിസ് കാർ സ്വന്തമാക്കി ആഴ്‌ച്ചകൾക്കുള്ളിൽ ജർമ്മൻ വാഹന ഭീമന്റെ പുത്തൻ ജി 310 ജിഎസ് അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കിയ വിവരമാണ് ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതി ആരാധകരെ അറിയിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു നിരയിലെ ചെറുബൈക്കുകളിലൊന്നായ ജി 310 ജിഎസിന് മൂന്നര ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ജി 310 ജിഎസിന്റെ റേസിങ് റെഡ് നോൺ-മെറ്റാലിക് നിറത്തിലുള്ള മോഡലാണ് വിജയ് സേതുപതി തന്റെ ഗാരേജിലെത്തിച്ചത്. നേരത്തെ ബിഎംഡബ്ല്യു സെവൻ സീരീസ് കാറും വിജയ് സേതുപതി സ്വന്തമാക്കിയിരുന്നു.

34 ബിഎച്ച്പി കരുത്തും 28 എൻഎം ടോർക്കുമേകുന്ന 313 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ജി 310 ജിഎസിന് കരുത്തേകുന്നത്. നേരത്തെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും നടൻ ടൊവിനോ തോമസും ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കിയിരുന്നു.

സിനിമ സമ്മാനിച്ച വിജയങ്ങൾ ആഘോഷമാക്കാനാണ് ടൊവിനോ രണ്ട് ബിഎംഡബ്ല്യു വാഹനങ്ങൾ സ്വന്തമാക്കിയത്. ഒന്ന് ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ആഡംബര സെഡാനായ 7 സീരിസാണെങ്കിൽ മറ്റേത് ഇരുചക്ര ശ്രേണിയിലെ ചെറു ബൈക്കായ ജി310 ജിഎസ് ആണ്. ബിഎംഡബ്ല്യു മോട്ടറാഡ് നിരയിലെ ഏറ്റവും ചെറിയ ബൈക്കുകളിലൊന്നാണ് ജി 310 ജിഎസ്. യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിർമ്മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നും ജിഎസ് ജി 310 ആണ്.

അഡ്വെഞ്ചർ സ്‌പോട്ട്‌സ് ബൈക്കായ ജി 310 ജിഎസിൽ 313 സി സി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഉപയോഗിക്കുന്നത്. 34 ബി എച്ച് പി വരെ കരുത്തും 28 എൻ എം വരെ ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. സെവൻ സീരിസിലെ ഡീസൽ വകഭേദം 730 എൽഡി എം സ്‌പോർട്ടാണ് താരം സ്വന്തമാക്കിയത്. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 6.2 സെക്കൻഡുകൾ മാത്രം. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിൻപവർ ടർബോ എൻജിൻ ടെക്‌നോളജിയാണ് 7 സീരിസിൽ ഉപയോഗിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP