Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങളെന്ന് ഇന്ത്യക്കാർ; അല്ല ഇത് ഞങ്ങളുടെ വ്യോമസേന ഇന്ത്യയെ തുരത്തുന്നത് എന്ന് വാദിച്ച് പാക്കിസ്ഥാൻ; സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരും പാക്കിസ്ഥാനികളും മത്സരിച്ച് ഷെയർ ചെയ്തത് `ആർമ 2` വീഡിയോ ഗെയിമിലെ ദൃശ്യം; അപ് ലോഡ് ചെയ്തത് മൂന്ന് വർഷങ്ങൾക്ക് മുമ്പ്

പാക്കിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങളെന്ന് ഇന്ത്യക്കാർ; അല്ല ഇത് ഞങ്ങളുടെ വ്യോമസേന ഇന്ത്യയെ തുരത്തുന്നത് എന്ന് വാദിച്ച് പാക്കിസ്ഥാൻ; സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരും പാക്കിസ്ഥാനികളും മത്സരിച്ച് ഷെയർ ചെയ്തത് `ആർമ 2` വീഡിയോ ഗെയിമിലെ ദൃശ്യം; അപ് ലോഡ് ചെയ്തത് മൂന്ന് വർഷങ്ങൾക്ക് മുമ്പ്

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: ഇന്ന് പുലർച്ചെ പാക് മണ്ണിൽ കടന്ന് കയറി വ്യോമസേന നടത്തിയ അക്രമത്തിൽ മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇന്ത്യ ബാലകോട്ടിലും മുസ്സാഫർബാദിലും ചക്കോത്തിയിലും നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങൾ എന്ന രീതിയിൽ പ്രചരിച്ചത് തെറ്റായ ദൃശ്യങ്ങളെന്ന് റിപ്പോർട്ട്. ഒരു വീഡിയോ ഗെയിമിലെ ദൃശ്യങ്ങളാണ് ഇന്ത്യ നടത്തിയ അക്രമത്തിന്റേത് എന്ന രീതിയിൽ പ്രചരിക്കുന്നത്.

ആർമ്മ 2 എന്ന വിഡിയോ ഗെയിമാണ് അക്രമ ദൃശ്യം എന്ന് തെറ്റിദ്ധരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. 2015ൽ ആണ് ഗെയിമിലെ ഈ ദൃശ്യങ്ങൾ പുറത്ത് വരുന്നത്.അജയ് കുശ്വാഹ എന്നയാളാണ് ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഈ വീഡിയോ ആദ്യം ഷെയർ ചെയ്തത്. തിരിച്ചടിച്ച് വീണ്ടും ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ വീഡിയോ ഷെയർ ചെയ്തത്.

നരേന്ദ്ര മോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണ് ഇതെന്നും 300 ഓളം തീവ്രവാദികളാണ് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നു ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ ഇതേ വീഡിയോ തന്നെ ഖാലിദ് പി.കെ എന്ന പാക് പൗരനും അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇന്ത്യക്കെതിരെ പാക് വ്യോമസേനയുടെ ആക്രമണം' എന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

പാക് അധീന കാശ്മീരിൽ കടക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ ശ്രമം പാക്കിസ്ഥാൻ പരാജയപ്പെടുത്തിയെന്നും പാക്കിസ്ഥാൻ തിരിച്ചടിച്ചെന്നും പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം പ്രസ്തുത വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.വീഡിയോക്ക് അവകാശവാദവുമായി രണ്ട് രാജ്യത്ത് നിന്നും ആളുകളെത്തിയതോടെയാണ് വീഡിയോ തെറ്റായതാണ് എന്ന സത്യം പുറത്ത് വന്നത്.

പാക്കിസ്ഥാനിൽ കടന്ന് കയി ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ മിലിറ്റന്റ് ക്യാമ്പുകൾ ഇന്ത്യൻ വ്യോമസേന തകർത്തുവെന്ന് വിദേശകാര്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു.പാക്കിസ്ഥാനിലേക്ക് കടന്ന് വ്യോമാക്രമണം നടത്തിയെന്ന വിവരം സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യസെക്രട്ടറിയാണ് വാർത്താ സമ്മേളനം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറി എന്നിവരുൾപ്പടെ നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി. ഇത് പാക്കിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്.

ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്റലിജൻസ് കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇതിനായി തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് തന്നെയുള്ള വിവരങ്ങൾ വച്ച് ജയ്ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകർക്കുകയായിരുന്നു. - വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടില്ല. ചോദ്യങ്ങൾക്കും വിദേശകാര്യമന്ത്രി മറുപടി നൽകിയില്ല. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് വിദേശകാര്യ സെക്രട്ടറി വായിച്ചത്. കാട്ടിനുള്ളിലെ ക്യാമ്പാണ് തകർത്തത്. ജനവാസ കേന്ദ്രത്തിൽ അല്ല ബോംബിട്ടതെന്നും ഇന്ത്യ വിശദീകരിച്ചു കഴിഞ്ഞു.

3.40 നും 3. 53 നും ഇടയിൽ ബാലകോട്ട് തീവ്രവാദ കേന്ദ്രം തകർത്തു. മുസാഫർബാദിൽ നിന്ന് 24 കിലോമീറ്റർ അകലെ ആണ് ബാലകോട്ട്. 3. 40 നും 3. 55 നും ഇടയിൽ മുസ്സാഫർബാദ് തീവ്രവാദിളുടെ ക്യാമ്പ് തകർത്തു. 3.50 നും 4.05 നും ഇടയിൽ ചാക്കോത്തിയിലെ തീവ്രവാദിളുടെ ലോഞ്ച് പാഡ് തകർത്തു. ഇതെല്ലാം കൊടു വനത്തിലുള്ളിലെന്നാണ് വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നത്. 21 മിനിറ്റുള്ളിൽ നടപടികൾ പൂർത്തിയാക്കി 12 മിറാഷ് വിമാനങ്ങളും ഇന്ത്യയിൽ തിരിച്ചെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് വ്യോമസേനയുടെ നേതൃത്വത്തിൽ പാക് ഭീകരക്യാമ്പുകൾക്ക് നേരെ മിന്നലാക്രമണം നടത്തിയത്. ജെയ്‌ഷെ ക്യാമ്പുകളും കൺട്രോൾ റൂമുകളും മിന്നലാക്രമണത്തിൽ തകർത്തു. മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP