Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പേരമക്കൾ രണ്ടുപേരും വൺടച്ച് പാസിലൂടെ കൊടുത്ത പന്ത് വലതുകാൽകൊണ്ട് ഒറ്റയടി; ഒരേസമയം പന്തും ചെരിപ്പും ഗോളിലേക്ക്! ചെരിപ്പെടുത്തോണ്ടുവാടാ' എന്ന് പറഞ്ഞ് മറ്റേ ചെരിപ്പും അഴിച്ചുവച്ച് മുണ്ടും മടക്കിക്കുത്തി 'ഞാൻ വലിയ ഫുട്ബാളർ ആയിരുന്നേ..' എന്ന് കുഞ്ഞുങ്ങളെ ഓർമിപ്പിച്ച് മാണിയപ്പൂപ്പൻ; കേരളത്തിലെ രാഷ്ട്രീയ തമ്പുരാക്കന്മാരിൽ ഒരാളായിരുന്ന കെഎം മാണിയുടെ ജീവിതത്തിലെ ഒരു അപൂർവ മുഹൂർത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പേരമക്കൾ രണ്ടുപേരും പാസ് ചെയ്ത് മുന്നിലേക്കിട്ട പന്ത് വലതുകാൽകൊണ്ട് ഒറ്റയടി. ഒരേസമയം പന്തും ചെരിപ്പും ഗോളിലേക്ക്...! ചെരിപ്പെടുത്തോണ്ടുവാടാ എന്ന് കൊച്ചുമക്കളോട് മാണിസാർ..

ആർപ്പുവിളികളമായി കുട്ടികൾ ചെരിപ്പുമായി എത്തുമ്പോൾ ബോൾ ഇങ്ങു കൊണ്ടുവാ എന്നായി മുത്തശ്ശൻ. ചുമരിൽ കൈകുത്തി നിന്ന അപ്പൂപ്പൻ അടുത്ത ഷോട്ടിനായി തയ്യാറെടുക്കുന്നു. 'ദേഹത്തവന്നു വീണാൽ മാറിക്കോണം' എന്ന് പേരമക്കളോട് ഒരു മുന്നറിയിപ്പും. വലതുകാൽകൊണ്ട് ഒന്നുരണ്ട് തട്ടുതട്ടി.. അടുത്ത കിടിലൻഷോട്ട്.

വീണ്ടും ഗോളായെന്ന് കുട്ടികൾ പറയുന്നതോടെ 'ഞാൻ വലിയ ഫുട്ബാളർ ആയിരുന്നേ' എന്നൊരു ഓർമ്മപുതുക്കലുമായി അപ്പൂപ്പൻ. കുട്ടികൾ വീണ്ടും ഇട്ടുകൊടുക്കുന്ന പന്തിനെ തലങ്ങുംവിലങ്ങും അടിച്ച് മനസ്സുകൊണ്ട് 'കൊച്ചുകുട്ടി' ആയി മാണിസാർ. കുട്ടികളുടെ പാസും റീബൗണ്ടുമെല്ലാം വലതുകാലുകൊണ്ട് തടുത്തുപിടിച്ച് വീണ്ടും തുടരൻ ഷോട്ടുകൾ. വീട്ടിനകത്ത് ഡൈനിങ് റൂം മാണിയപ്പൂപ്പനും പേരമക്കളും ഫുട്ബോൾ ഗ്രൗണ്ട് ആക്കിയപ്പോഴത്തെ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കേരളം കണ്ട രാഷ്ട്രീയ തമ്പുരാന്മാരിൽ ഒരാളായ കെഎം മാണി, അതേസമയം, കുടുംബത്തിനൊപ്പവും കുട്ടികൾക്കൊപ്പവും നാട്ടുകാർക്കൊപ്പവും അവരിലൊരാളായി ജീവിച്ചയാളായിരുന്നു. ഈ ജീവിതാംശം പ്രതിഫലിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP