Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കള്ളവോട്ട് ചെയ്യുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ് രീതിയല്ല; ഈ കാലഘട്ടത്തിൽ ഇടതുപക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകൾക്ക് വളമാകും'; റെക്കോർഡ് പോളിങ്ങിന് പിന്നാലെ ഉയർന്ന കള്ളവോട്ട് ആരോപണത്തിൽ സിപിഎമ്മിന് 'പ്രഹരം നൽകി' വി.ടി ബൽറാം; 20 സീറ്റ് നേടാൻ നവോത്ഥാന നായകന്റെ 1000 ദിവസത്തെ ഭരണം മാത്രം മതിയെന്നും 'പരിഹാസ ശരം'

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിങ് നടന്നതിന് പിന്നാലെയാണ് കള്ളവോട്ട് ആരോപണം ഉയരുന്നത്. ഈ അവസരത്തിലാണ് സംഭവത്തിൽ സിപിഎമ്മിനെതിരെ പരിഹാസ ശരവുമായി വി.ടി ബൽറാം രംഗത്തെത്തിയത്. ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബൽറാമിന്റെ വിമർശനം.

കള്ളവോട്ട് ചെയ്യുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ഈ കാലഘട്ടത്തിൽ ഇടതുപക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകൾക്ക് വളമാകുമെന്നും ബൽറാം പോസ്റ്റിലൂടെ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കള്ളവോട്ട് ചെയ്യുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ് രീതിയല്ല. ഈ കാലഘട്ടത്തിൽ ഇടതുപക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകൾക്ക് വളമാകും. മാനവരിൽ മഹോന്നതനായ നവോത്ഥാന നായകന്റെ ആയിരം ദിവസത്തെ എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതിൽ ഇരുപത് സീറ്റും ഇടതുപക്ഷത്തിന് തൂത്തുവാരാൻ എന്ന് മനസ്സിലാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് കഴിയേണ്ടതാണ്.'

- ലെ ആസ്ഥാന ബുദ്ധിജീവി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP