Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുർആൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്? ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചു കൊണ്ട് ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകിൽ; ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വി.ടി ബൽറാം

ഖുർആൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്? ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചു കൊണ്ട് ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകിൽ; ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വി.ടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ഖുർആൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള മന്ത്രി കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ. പോസ്റ്റിൽ പറയുന്നതിനോട് യാതൊരു ബന്ധവുമില്ലാത്ത ഈ ഖുർആൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണെന്നാണ് ബൽറാം ഫേസ്‌ബുക്കിലൂടെ ചോദിച്ചത്. നേരെത്തിരിച്ച് ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചുള്ള ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകിലെന്നും ബൽറാം ചോദിക്കുന്നു.

'ലീഗിന്റേത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ പോലെ' എന്ന് പറഞ്ഞാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തെ കെ.ടി ജലീൽ പരിഹസിച്ചത്. ഇ. അഹമ്മദിനായി ശബ്ദിച്ച അബ്ദുൽ വഹാബ് രാജ്യസഭയിലെത്താതിരിക്കാൻ ആവുന്ന പണിയെല്ലാം കുഞ്ഞാലിക്കുട്ടിയെടുത്തു. എന്നാൽ കൈപ്പു രസം ആവോളം അനുഭവിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും കെ.ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.

ചിലതൊക്കെ നടക്കുമെന്ന് പ്രതീതി ജനിപ്പിച്ചെങ്കിലും ലീഗിന്റെ സ്ഥാനാർത്ഥി നിർണയം പതിവുപോലെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പര്യവസാനിച്ചിരിക്കുന്നു എന്ന ആമുഖത്തോടെയാണ് ജലീന്റെ കുറിപ്പ് തുടങ്ങുന്നത്. ഈ പോസ്റ്റിലെ ചിത്രത്തെ വിമർശിച്ചു കൊണ്ടാണ് വി ടി ൽറാം രംഗത്തുവന്നത്.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സിപിഎം സർക്കാരിലെ മന്ത്രിയായ കെ.ടി ജലീലിന്റെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റാണിത്. പോസ്റ്റിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അവിടെ നിൽക്കട്ടെ, അതിൽപ്പറയുന്നതിനോട് യാതൊരു ബന്ധവുമില്ലാത്ത ഈ ഖുറാൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്? നേരെത്തിരിച്ച് ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചുള്ള ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകില്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP