Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർഎസ്എസ് തലവനല്ലേ എന്ന് മുഹമ്മദ് റിയാസ്; നമ്മുടെ കാര്യങ്ങൾ വൃത്തിയായി നോക്കുവാൻ നമുക്കറിയാം എന്ന് ശബരീനാഥൻ എംഎൽഎ; പുതിയ ഇനം ക്യാപ്സൂളുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ ശ്രദ്ധചെലുത്താനും ഉപദേശം

യുഡിഎഫ് കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർഎസ്എസ് തലവനല്ലേ എന്ന് മുഹമ്മദ് റിയാസ്; നമ്മുടെ കാര്യങ്ങൾ വൃത്തിയായി നോക്കുവാൻ നമുക്കറിയാം എന്ന് ശബരീനാഥൻ എംഎൽഎ; പുതിയ ഇനം ക്യാപ്സൂളുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ ശ്രദ്ധചെലുത്താനും ഉപദേശം

മറുനാടൻ ഡെസ്‌ക്‌

ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസും കെ.എസ്.ശബരിനാഥൻ എംഎൽഎയും തമ്മിൽ വാക് പോര്. ബെന്നി ബെഹനാൻ രാജിവെച്ചതിനെ പരിഹസിച്ച് മുഹമ്മദ് റിയാസ് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്‌ബുക്കിൽ വിമർശനവുമായി ശബരിനാഥനും എത്തിയത്. യുഡിഎഫിന് പ്രത്യേക കൺവീനർ ആവശ്യമുണ്ടോയെന്നായിരുന്നു റിയാസിന്റെ ചോദ്യം. 'എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി'കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർഎസ്എസ് തലവനല്ലേയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല റിയാസെന്നും ഞങ്ങളുടെ കാര്യങ്ങൾ വൃത്തിയായി നോക്കുവാൻ ഞങ്ങൾക്കറിയാമെന്നുമുള്ള മറുപടിയുമായി ശബരിനാഥൻ രം​ഗത്തെത്തി.

മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി.
അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ?
RSS കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ?
സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി, ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ
"എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി"
കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ
ആർഎസ്എസ് തലവനല്ലേ..?
കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോൺഗ്രസ് പാർട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം
യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജിയും വെച്ചു !

 

UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ? RSS കാര്യാലയത്തിൽ നിന്ന് പറയുന്നത്...

Posted by P A Muhammad Riyas on Sunday, September 27, 2020

ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു ശബരീനാഥൻ എംഎൽഎയുടെ വിമർശനം. നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും കുടുംബവും കസ്റ്റംസ്, എൻ.ഐ.എ, എൻഫോസ്മെന്റ്, സിബിഐ, സ്റ്റേറ്റ് പൊലീസ്, വിജിലൻസ് എന്നിവരുടെ അന്വേഷണ വലയത്തിലാണ് എന്നുള്ളത് അറിയാമല്ലോയെന്നും ശബരിനാഥൻ ചോദിച്ചു. പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു.

ഈ വിഷയങ്ങൾ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്‌സൂളുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ അങ്ങ് ശ്രദ്ധചെലുത്തുക. എന്നിട്ട് വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ അതിന്റെ പരീക്ഷണങ്ങൾ നടത്തുക. ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാർട്ടിക്ക് അത് വളരെ ആവശ്യമാണ്. അങ്ങേയ്ക്ക് അതിനു കഴിയും, അങ്ങേയ്‌ക്കേ അതിനു കഴിയൂവെന്നും ശബരിനാഥൻ ഉപദേശിച്ചു.

ശബരീനാഥൻ എംഎൽഎയുടെ പോസ്റ്റ് ഇങ്ങനെ..

പ്രിയപ്പെട്ട ശ്രീ മുഹമ്മദ് റിയാസ്,

കുറച്ചു കാലമായി അങ്ങയെ പോലെയുള്ള കേരളത്തിലുള്ള അഖിലേന്ത്യാ DYFI നേതാക്കൾ സൈബർ അഡ്‌മിന്മാരെ പോലെയാണ് പ്രതികരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് അങ്ങയുടെ ഇന്നത്തെ പോസ്റ്റ്.

നിങ്ങൾ എന്തായാലും യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ കാര്യങ്ങൾ വൃത്തിയായി നോക്കുവാൻ നമുക്കറിയാം.

നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും / കുടുംബവും കസ്റ്റമസ്, NIA, എൻഫോസ്‌മെന്റ്, CBI, സ്റ്റേറ്റ് പൊലീസ്, വിജിലൻസ് എന്നിവരുടെ അന്വേഷണ വലയത്തിലാണ് എന്നുള്ളത് അറിയാമല്ലോ. പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു.

ഈ വിഷയങ്ങൾ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്സൂളുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ അങ്ങ് ശ്രദ്ധചെലുത്തുക. എന്നിട്ട് വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ അതിന്റെ പരീക്ഷണങ്ങൾ നടത്തുക. ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാർട്ടിക്ക് അത് വളരെ ആവശ്യമാണ്.

അങ്ങേയ്ക്ക് അതിനു കഴിയും, അങ്ങേയ്ക്കേ അതിനു കഴിയൂ....

സ്നേഹപൂർവ്വം,

 

പ്രിയപ്പെട്ട ശ്രീ മുഹമ്മദ് റിയാസ്, കുറച്ചു കാലമായി അങ്ങയെ പോലെയുള്ള കേരളത്തിലുള്ള അഖിലേന്ത്യാ DYFI നേതാക്കൾ സൈബർ...

Posted by Sabarinadhan K S on Sunday, September 27, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP