Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയന്ത്രണങ്ങളുമായി ട്വിറ്റർ; ദിവസേന ഫോളോ ചെയ്യാവുന്നവരുടെ എണ്ണം ആയിരത്തിൽ നിന്നു 400 ആയി കുറച്ചു; ഔദ്യോഗിക ട്വീറ്റിൽ വിവരം സ്ഥരീകരിച്ച് കമ്പനി

നിയന്ത്രണങ്ങളുമായി ട്വിറ്റർ; ദിവസേന ഫോളോ ചെയ്യാവുന്നവരുടെ എണ്ണം ആയിരത്തിൽ നിന്നു 400 ആയി കുറച്ചു; ഔദ്യോഗിക ട്വീറ്റിൽ വിവരം സ്ഥരീകരിച്ച് കമ്പനി

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്; കടുത്ത നിയന്ത്രണങ്ങളുമായി ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിൽ ഒന്നായ ട്വിറ്റർ. സൈറ്റിൽ ഉപയോക്താക്കൾക്ക് ദിവസേന ഫോളോ ചെയ്യാവുന്നവരുടെ എണ്ണം ആയിരത്തിൽ നിന്നു 400 ആയി കുറച്ചു. ഔദ്യോഗിക ട്വീറ്റിൽ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജന്മാരുടെയും അനാവശ്യ സന്ദേശം പ്രചരിപ്പിക്കുന്നവരുടെയും എണ്ണം കൂടിയതാണ് ഇത്തരമൊരു നടപടിക്കു കാരണമെന്ന് കമ്പനി വ്യക്തമാക്കി.

മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെ ഉപയോക്താക്കൾക്ക് സൗജന്യമായി വിവരം പങ്കുവെക്കാനുള്ള സമൂഹ മാധ്യമമാണ് ട്വിറ്റർ. ട്വിറ്ററിലുപയോഗിക്കുന്ന ചെറു സന്ദേശങ്ങൾ ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്നു. മറ്റ് ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനും ട്വിറ്റർ ഉപയോഗിക്കാം. 2006-ൽ ജാക്ക് ഡോസേ ആണ് ഈ സോഷ്യൽ നെറ്റ് വർക്കിങ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റ് തുടങ്ങിയത്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായാണ് ട്വിറ്റർ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്.

280 അക്ഷരങ്ങളിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല എന്നതാണ് ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ് എം എസ് ഉപയോഗിച്ചും ട്വിറ്റർ വെബ്‌സൈറ്റിലേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കും. ട്വീറ്റുകൾ വായിക്കാനാഗ്രഹിക്കുന്നവരെ ഫോള്ളോവേഴ്സ് എന്നും നമ്മുടെ അപ്ഡേറ്റ് വായിക്കുന്നവരെ ഫേളോയിങ് എന്നും പറയുന്നു. നമ്മൾ എന്തെങ്കിലും അപ്ഡേറ്റ് ചെയ്താൽ അത് നമ്മെ ഫോള്ളോ ചെയ്യുന്ന എല്ലാവരുടെ പ്രൊഫൈലിലും ഒരേ സമയം വരുന്നു.

ഇന്ന് ട്വിറ്റർ ലോകത്തിലെ ഏറ്റവും വേഗം വളരുന്ന ഒരു വെബ് സൈറ്റുകളിൽ ഒന്നാണ്. 2015 മെയിലെ കണക്കു പ്രകാരം 50 കോടി ഉപയോക്താക്കൾ ഉള്ള ട്വിറ്ററിനു 33.2 കോടി സ്ഥിരം ഉപയോക്താക്കളാണുള്ളത്.അമേരിക്കൻ ഗായികയായ കാറ്റി പെറിക്കാണ് ട്വിറ്ററിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ളത്. 10 കോടിയിലധികം ഫോളോവേഴ്സാണ് കാറ്റി പെറിക്കുള്ളത്. ജസ്റ്റിൻ ബീബറും ബാരാക് ഒബാമയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പല സ്ഥാപനങ്ങളും ഇപ്പോൾ ട്വിറ്റർ സേവനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP