Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിക്കാർ പ്ലീസ് സ്റ്റെപ്പ് ബാക്ക്; ടി.വി 9 സ്റ്റിങ്ങിൽ കുടുങ്ങിയത് രാഘവൻ മാത്രമല്ല: അഞ്ച് ബിജെപി എംപിമാരുൾപ്പെടെ 15 പേർ: വിശദാംശങ്ങൾ പുറത്ത് വിട്ടത് സംഘപരിവാർ അനുകൂല നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ വിമർശനങ്ങൾക്കു വിധേയമായ ടിവി 9  

ബിജെപിക്കാർ പ്ലീസ് സ്റ്റെപ്പ് ബാക്ക്; ടി.വി 9 സ്റ്റിങ്ങിൽ കുടുങ്ങിയത് രാഘവൻ മാത്രമല്ല: അഞ്ച് ബിജെപി എംപിമാരുൾപ്പെടെ 15 പേർ: വിശദാംശങ്ങൾ പുറത്ത് വിട്ടത് സംഘപരിവാർ അനുകൂല നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ വിമർശനങ്ങൾക്കു വിധേയമായ ടിവി 9   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർത്ഥികൾ പണമൊഴിക്കിയതിന് തെളിവായി പുറത്തുവന്ന ഒളിക്യാമറ ദൃശ്യങ്ങളിൽ കുടുങ്ങിയത് അഞ്ച് ബിജെപി എംപിമാരുൾപ്പെടെ 15 പേർ. കോഴിക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയും എംപിയുമായ എം.കെ രാഘവൻ പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം വലിയ ചർച്ചയായിരുന്നു.

കോഴിക്കോട് സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ എം.കെ. രാഘവൻ 2014ലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനും മറ്റുമായി 20 കോടി രൂപ ചെലവിട്ടെന്ന സംഭാഷണങ്ങളടങ്ങുന്ന ഒളികാമറാ ദൃശ്യങ്ങൾ ഒരു ഹിന്ദി ടിവി ചാനൽ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

ബിജെപി എംപിമാരായ രാംദാസ്, ടാഡ്സ്, ലഖൻ ലാൽ സാഹു, ഉദിത് രാജ്, ഫഗൻസിങ് കുലസ്തെ, ബഹാദൂർ സിങ് കോലി എന്നിവരും പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു കമ്പനിയുടെ പേരിൽ നടത്തുന്ന ഇടപാടിന് കോടികളുടെ കമ്മീഷൻ നൽകാമെന്ന വാഗ്ദാനത്തിൽ ഇവർ ഉൾപ്പെടെ 15 പേർ താൽപര്യം കാട്ടിയെന്നാണ് ഒളിക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചാനൽ ആരോപിക്കുന്നത്.

ടി.വി ഭാരത് വർഷ എന്ന ഹിന്ദി ചാനലാണ് ദൃശ്യങ്ങളും വാർത്തയും പുറത്തുവിട്ടത്. സംഘപരിവാർ അനുകൂല നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ ഏറെ വിമർശനങ്ങൾക്കു വിധേയമായ ചാനലാണ് ടി.വി 9. അടുത്തിടെ നടന്ന ടി.വി 9 ഗ്രൂപ്പിന്റെ ഹിന്ദി വാർത്താ ചാനലിന്റെ കോൺക്ലെയ്വിൽ മുഖ്യ അതിഥിയായി ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നു.ചാനലിൽ തന്നെ വിമർശിക്കുന്ന ചില മാധ്യമപ്രവർത്തകരെ ജോലിക്കെടുത്തതിന് മോദി അതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

'എന്നെ വിമർശിക്കുകയെന്നത് രക്തത്തിലുള്ള ഇതുപോലുള്ളവരെ നിങ്ങൾ ജോലിക്കെടുത്തിരിക്കുകയാണോ' എന്നാണ് മോദി ചാനൽ സിഇഒയോട് മോദി ചോദിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒളിക്യാമറയിൽ കുടുങ്ങിയവരിൽ ബിജെപി നേതാക്കളുമുണ്ടെന്ന റിപ്പോർട്ടിന് പ്രസക്തിയേറുന്നത്.

കോൺഗ്രസ് മുൻ എംപി മഹാബൽ മിശ്ര, ജയ്പൂർ സിറ്റി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മഹാബൽ മിശ്ര, ജയ്പൂർ സിറ്റി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജ്യോതി ഖണ്ഡേൽവാൾ, സമാജ്വാദി പാർട്ടി എംപിമാരായ പ്രവീൺ നിഷാദ്, നാഗേന്ദ്ര സിങ് പട്ടേൽ, ആം ആദ്മി പാർട്ടി എംപി സാധു സിങ്, എ.ഐ.ഡി.യു.എഫ് എംപി രാധേശ്യാം ബിശ്വാസ്, ജൻ അധികാർ പാർട്ടി എംപി പപ്പുയാദവ്, ആർ.ജെ.ഡി എംപി സഫ്രാസ് ആലം, എൽ.ജെ.പി എംപി രാമചന്ദ്ര പാസ്വാൻ, ശിരോമണി അകാലി ദൾ എംപി ഷേർസിങ് ഗുബായ, സ്വതന്ത്ര ലോക്സഭാംഗം നാബാ ഹിരാകുമാർ എന്നിവരാണ് ഒളിക്യാമറയിൽ കുടുങ്ങിയ മറ്റ് നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP