Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ട്രംപിനും മോദിക്കും ഒപ്പം സെൽഫിയെടുത്ത് താരമായി ബാലൻ; ഹൗഡി മോദിയിൽ പരിപാടികൾ അവതരിപ്പിച്ചവരെ അഭിനന്ദിക്കുന്നതിനിടെ നടന്ന സെൽഫി സെഷൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ട്രംപിനും മോദിക്കും ഒപ്പം സെൽഫിയെടുത്ത് താരമായി ബാലൻ; ഹൗഡി മോദിയിൽ പരിപാടികൾ അവതരിപ്പിച്ചവരെ അഭിനന്ദിക്കുന്നതിനിടെ നടന്ന സെൽഫി സെഷൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: രണ്ടാമൂഴത്തിലെ മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിൽ താരമായൊരു ബാലൻ. അമേരിക്കൻ പ്രസിഡന്റിനും ഇന്ത്യൻ പ്രധാനമന്ത്രിക്കും ഒപ്പം സെൽഫിയെടുക്കാൻ കഴിഞ്ഞ ബാലനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ഹൂസ്റ്റണിൽ ഹൗഡി മോദി സമ്മേളനത്തിൽ മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി പങ്കിട്ടത് ആയിരങ്ങളെയാണ് ആവേശത്തിലാക്കിയത്. ഇപ്പോൾ ഇരുവർക്കും ഒപ്പം സെൽഫിയെടുക്കുന്ന ഒരു ബാലന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ഇതും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.

വിവിധ മേഖലകളിൽ കഴിവുതെളിയിച്ച യുവാക്കളുമായുള്ള ആശയവിനിമയത്തിന് ശേഷം നടന്നുവരികയാണ് മോദിയും ട്രംപും. 'ഹൗഡി മോദി'യിൽ കലാപരിപാടികൾ അവതരിപ്പിക്കാനെത്തിയ കലാകാരികളേയും കലാകാരന്മാരേയും ഇരു നേതാക്കളും അഭിനന്ദിച്ച് നീങ്ങുന്ന വീഡിയോ ആണ് വൈറലായത്. അതിനിടെ അറ്റത്ത് നിൽക്കുന്ന ആൺകുട്ടിയെ ട്രംപ് അടുത്തേക്ക് വിളിക്കുന്നതു കാണാം. അവന്റെ കൈയിൽ മൊബൈൽ ഫോണുണ്ട്. തുടർന്ന് മോദിയും ട്രംപും അവനൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നു.

ഏറെ ആനന്ദത്തോടെ ഇരുവരും പരസ്പരം ചേർത്തുപിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സെൽഫിക്ക് ശേഷം മോദി സ്‌നേഹപൂർവം കുട്ടിയുടെ തോളത്ത് തട്ടുന്നുമുണ്ട്. ഹസ്തദാനം നൽകി ഇരുവരും നടന്നു നീങ്ങുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്.

ഈ വീഡിയോ പങ്കുവെച്ച് രണ്ടുമണിക്കൂറിനകം തന്നെ സംഗതി വൈറലായി. നിരവധി പേർ ലൈക്കും ഷെയറും കമന്റുമായി വീഡിയോ ഏറ്റെടുത്തു. മറ്റു ലോകനേതാക്കൾക്ക് കിട്ടാത്തത് ആ കുട്ടിക്ക് ലഭിച്ചു എന്നതടക്കം നിരവധി പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ആ ചരിത്രപരമായ സെൽഫി കണ്ടെത്താൻ കഴിഞ്ഞോ എന്ന ചോദ്യം ഉന്നയിച്ച് സോഷ്യൽമീഡിയ ഉപഭോക്താക്കൾക്ക് മുന്നിൽ ഒരു ചലഞ്ചിന് ക്ഷണിച്ചിരിക്കുകയാണ് ബിജെപി നേതാവ് അനുരാഗ് താക്കൂർ. നമ്മൾ തമ്മിൽ എത്രമാത്രം അടുപ്പമുണ്ട് എന്നത് വെളിവാക്കുന്നതാണ് ഈ സെൽഫിയെന്നും അനുരാഗ് താക്കൂർ ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP