Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിങ്ങൾ നന്നായി ഉറങ്ങു...പാക്കിസ്ഥാൻ വ്യോമസേന ഉണർന്നിരിപ്പുണ്ട്; പകിസ്ഥാൻ ഡിഫൻസ് ട്വിറ്റർ പേജിൽ വന്ന ട്വിറ്റിന് പൊങ്കാലയിട്ട് സോഷ്യൽമീഡിയ; ഇതിലും മികച്ച ടൈമിങ് സ്വപ്‌നങ്ങളിൽ മാത്രമെന്നും പരിഹാസം

നിങ്ങൾ നന്നായി ഉറങ്ങു...പാക്കിസ്ഥാൻ വ്യോമസേന ഉണർന്നിരിപ്പുണ്ട്; പകിസ്ഥാൻ ഡിഫൻസ് ട്വിറ്റർ പേജിൽ വന്ന ട്വിറ്റിന് പൊങ്കാലയിട്ട് സോഷ്യൽമീഡിയ; ഇതിലും മികച്ച ടൈമിങ് സ്വപ്‌നങ്ങളിൽ മാത്രമെന്നും പരിഹാസം

മറുനാടൻ ഡെസ്‌ക്‌

 ഡൽഹി: നിങ്ങൾ നന്നായി ഉറങ്ങിക്കോളൂ... പാക്കിസ്ഥാൻ വ്യോമസേന ഉണർന്നിരിപ്പുണ്ട്. ഇന്നലെ അർധരാത്രി 12  മണിയോടെ പാക്കിസ്ഥാൻ ഡിഫൻസ് എന്ന ട്വിറ്റർ പേജിൽ നിന്ന് വന്ന ഒരു ട്വീറ്റാണിത്. പാക്കിസ്ഥാൻ വ്യോമസേനയുടെ പ്രമോഷനായി പ്രവർത്തിക്കുന്ന ഒരു പേജാണ് പാക്കിസ്ഥാൻ ഡിഫൻസ്. എന്നാൽ ഇപ്പോൾ ഇതിന് ഏറ്റുപിടിച്ചാണ് സോഷ്യൽ മീഡിയ പാക്കിസ്ഥാനെ തലങ്ങും വിലങ്ങും ട്രോളുന്നത്. ഇതിലും മികച്ച ടൈമിംഗിലുള്ള ട്വീറ്റ് വേറൊരിടത്തും കാണില്ലെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യ നിയന്ത്രണ രേഖ കടന്ന കനത്ത തിരിച്ചടി നൽകിയത്. പാക്കിസ്ഥാൻ യുദ്ധവിമാനത്തിന്റെ ചിത്രം ഉൾപ്പെടുത്തി നൽകിയ ഈ ട്വീറ്റ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്ഥൻ ഡിഫൻസ് പേജിനെ ഇപ്പോൾ ട്രോളുകളും പരിഹാസശരങ്ങൾ കൊണ്ടും മൂടുകയാണ് സോഷ്യൽ മീഡിയ.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരതാവളങ്ങളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി.

ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജയ്‌ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറി എന്നിവരുൾപ്പടെ നിരവധി ജയ്‌ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി. ഇത് പാക്കിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.

അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്റലിജൻസ് കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇതിനായി ഫിദായീൻ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് തന്നെയുള്ള വിവരങ്ങൾ വച്ച് ജയ്‌ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകർക്കുകയായിരുന്നു. - വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP