Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികളുടെ വീഡിയോകൾ പ്രചരിപ്പിച്ചു; 'ടിക് ടോക്കിന്'39 കോടി പിഴയിട്ട് ഫെഡറൽ ട്രേഡ് കമ്മീഷൻ;13 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി ആപ്ലിക്കേഷൻ ഉപയോഗിക്കാനാവില്ല; വയസ് തെളിയിക്കുന്ന അംഗീകൃത രേഖകൾ ടിക് ടോക്ക് ആവശ്യപ്പെട്ടേക്കാം; ബുധനാഴ്ചമുതൽ കുട്ടികൾക്കുള്ള നിയന്ത്രണം പ്രാബല്യത്തിൽ

കുട്ടികളുടെ വീഡിയോകൾ പ്രചരിപ്പിച്ചു; 'ടിക് ടോക്കിന്'39 കോടി പിഴയിട്ട് ഫെഡറൽ ട്രേഡ് കമ്മീഷൻ;13 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി ആപ്ലിക്കേഷൻ ഉപയോഗിക്കാനാവില്ല; വയസ് തെളിയിക്കുന്ന അംഗീകൃത രേഖകൾ ടിക് ടോക്ക് ആവശ്യപ്പെട്ടേക്കാം; ബുധനാഴ്ചമുതൽ കുട്ടികൾക്കുള്ള നിയന്ത്രണം പ്രാബല്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

പ്രായപൂർത്തിയായവരെപ്പോലെ തന്നെ കുട്ടികളും വളരെ ആസ്വദിച്ച് ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ചുരിക്ക് പറഞ്ഞാൽ പ്രായഭേദമന്യേ മിക്കവരും ടിക് ടോക്കിൽ സജീവമാണ്. എന്നാൽ ഇത് പല രീതിയിലും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.അതിൽ കുട്ടികളുടെ സ്വകാര്യത ഹനിക്കപ്പെടുന്ന വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് വ്യാപകമായ പരാതി ഉയർന്നു കഴിഞ്ഞു. ഇതോടെ ആപ്ലീക്കേഷനെതിരെ കനത്ത നടപടികളുമായി ആഗോള തലത്തിൽ അധികൃതർ രംഗത്തെത്തി കഴിഞ്ഞു.

അതിനാൽ ഉപയോക്താക്കളുടെ പ്രായപരിധിയിൽ കർശന നിയന്ത്രണങ്ങൾ ടിക് ടോക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 13 വയസിൽ താഴെയുള്ള കുട്ടികളെ വീഡിയോ അപ്്ലോഡ് ചെയ്യുന്നതിനും, അഭിപ്രായം പറയുന്നതിനും, പ്രൊഫൈൽ ഉണ്ടാക്കുന്നതിനും, സന്ദേശങ്ങൾ അയക്കുന്നതിനും ഇനി ടിക് ടോക്ക് അനുവദിക്കില്ല. ഫെഡറൽ ട്രേഡ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം.

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് പാലിക്കണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം. ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്റ്റ് (COPPA) നിയമം ലംഘിച്ചതിന്റെ പേരിൽ കുട്ടികളുടെ വീഡിയോകൾ പ്രചരിപ്പിച്ചതിന്റെ പേരിൽ കമ്മീഷൻ ടിക് ടോക്കിന് 55 ലക്ഷം ഡോളർ (39.14 കോടിയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്. 13 വയസിന് താഴെയുള്ള കുട്ടികൾക്ക് ആപ്ലിക്കേഷനോ വെബ്സൈറ്റുകളോ ഉപയോഗിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണിത്.

ബുധനാഴ്ചമുതൽ കുട്ടികൾക്കുള്ള നിയന്ത്രണം പ്രാബല്യത്തിൽ വരും. ഇതോടെ ഇതുവരെ ടിക്ക് ടോക്കിൽ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസിൽ താഴെയുള്ള കുട്ടികളുടെ വീഡിയോകൾ നീക്കം ചെയ്യപ്പെടും. 13 വയസിന് മുകളിൽ പ്രായമുള്ളവരുടെ വീഡിയോകൾ നീക്കം ചെയ്യപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. ഇതോടെ വയസ് തെളിയിക്കുന്ന അംഗീകൃത രേഖകൾ ടിക് ടോക്ക് ആവശ്യപ്പെട്ടേക്കാം. അതേസമയം ഈ നിയന്ത്രണം ആഗോളതലത്തിൽ കൊണ്ടുവരുമോ എന്ന് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP