Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ എല്ലാം അമ്പതും അറുപതും കഴിഞ്ഞ ആണുങ്ങളെ ചുറ്റിപ്പറ്റിയാണ്; സിപിഐയുടേതും പതിവ് കോമ്പിനേഷൻ തന്നെ; യുവാക്കളും സ്ത്രീകളും അവസാന ലിസ്റ്റിൽ ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം ആഗ്രഹവും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പതിവിൽ നിന്ന് കുറച്ച് മാറ്റമൊക്കെയാകാമെന്ന് മുരളി തുമ്മാരുകുടി

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ എല്ലാം അമ്പതും അറുപതും കഴിഞ്ഞ ആണുങ്ങളെ ചുറ്റിപ്പറ്റിയാണ്; സിപിഐയുടേതും പതിവ് കോമ്പിനേഷൻ തന്നെ; യുവാക്കളും സ്ത്രീകളും അവസാന ലിസ്റ്റിൽ ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം ആഗ്രഹവും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പതിവിൽ നിന്ന് കുറച്ച് മാറ്റമൊക്കെയാകാമെന്ന് മുരളി തുമ്മാരുകുടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സി ദിവാകരൻ, തൃശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, വയനാട് പിപി സുനീർ, എന്നീ നാല് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സിപിഐ ധാരണയുണ്ടാക്കിയിരിക്കുകയാണ്. തൃശൂരിൽ സിഎൻ ജയദേവനെ ഒഴിവാക്കിയാണ് അപ്രതീക്ഷിതമായ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയുടെ അനുമതിയോടെ ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാകുമ്പോൾ സിപിഐ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ പശ്ചാത്തസത്തിൽ, യുവാക്കൾക്ക് അവസരം നൽകാത്ത സിപിഐയുടെ സമീപനത്തെ ശക്തമായി വിമർശിക്കുകയാണ് ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. സാധാരണഗതിയിൽ പുതിയ ആളുകൾക്ക് സാധ്യത നൽകുകയും, പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഐ. എന്നാൽ, അവസാന പട്ടികയിൽ യുവാക്കളും സ്ത്രീകളുമൊക്കെയുണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പതിവിൽ നിന്ന് കുറച്ച് മാറ്റം ഒക്കെ ആകാമെന്നും പറയുന്നു തുമ്മാരുകുടി.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

Male, Pale and Stale..

ആസ്ട്രേലിയ ഉൾപ്പടെ നമ്മൾ 'പാശ്ചാത്യ രാജ്യങ്ങൾ' എന്ന് വിളിക്കുന്ന രാജ്യങ്ങളിൽ കമ്പനികളുടെ നേതൃത്വത്തിലേക്ക് വരുന്നത് പൊതുവെ വെള്ളക്കാരും പ്രായം ഉള്ളവരും ആയ പുരുഷന്മാരാണ് എന്നത് സൂചിപ്പിക്കാനാണ് 'Male Pale and Stale' എന്ന പ്രയോഗം ഉപയോഗിക്കാറ്.

കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ പറ്റിയുള്ള ചർച്ചകൾ എല്ലാം അമ്പതും അറുപതും കഴിഞ്ഞ ആണുങ്ങളെ ചുറ്റിപ്പറ്റിയാണ്. സാധാരണ ഗതിയിൽ പുതിയ ആളുകൾക്ക് സാധ്യത നൽകുകയും പരീക്ഷണങ്ങൾ നടത്തുകയും ഒക്കെ ചെയ്യുന്ന പാർട്ടിയാണ് സിപിഐ. അവരുടെ സാധ്യത ലിസ്റ്റ് ആയി മനോരമ റിപ്പോർട്ട് ചെയ്യുന്നതും പതിവ് കോമ്പിനേഷൻ തന്നെയാണ്.

ശരിയായ ലിസ്റ്റ് ഇതല്ല എന്നും യുവാക്കളും സ്ത്രീകളും അവസാന ലിസ്റ്റിൽ ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം, ആഗ്രഹവും. കാബിനറ്റിൽ അമ്പത് ശതമാനം സ്ത്രീകളെ ഉൾപ്പെടുത്തിയ കാനഡയിലെ യുവ പ്രധാനമന്ത്രി പറഞ്ഞപോലെ 'ഇരുപത്തി ഒന്നാം നൂറ്റാണ്ടല്ലേ' പതിവിൽ നിന്നും കുറച്ചു മാറ്റം ഒക്കെ ആകാം.

മുരളി തുമ്മാരുകുടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP