Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'പോളിങ്ങ് ദിനമല്ല ഇത്...ഞാൻ വഞ്ചിതയായ ദിനം; ഇന്ത്യൻ പൗര എന്ന നിലയിലെ ഏറ്റവും മോശമായ ദിനം'; വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പോളിങ് ബൂത്തിൽ നിന്നും മടങ്ങേണ്ടി വന്നതിന് പിന്നാലെ ക്ഷുഭിതയായി അപ്പോളോ ആശുപത്രി ഉടമ; കഴിഞ്ഞ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ ബൂത്തിലാണ് വോട്ട് ചെയ്തതെന്നും 'ഞാൻ ഇന്ത്യാക്കാരിയല്ലേ..എന്റെ വോട്ടിന് വിലയില്ലേ' എന്നും ശോഭനാ കാമിനേനി

'പോളിങ്ങ് ദിനമല്ല ഇത്...ഞാൻ വഞ്ചിതയായ ദിനം; ഇന്ത്യൻ പൗര എന്ന നിലയിലെ ഏറ്റവും മോശമായ ദിനം'; വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പോളിങ് ബൂത്തിൽ നിന്നും മടങ്ങേണ്ടി വന്നതിന് പിന്നാലെ ക്ഷുഭിതയായി അപ്പോളോ ആശുപത്രി ഉടമ; കഴിഞ്ഞ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ ബൂത്തിലാണ് വോട്ട് ചെയ്തതെന്നും 'ഞാൻ ഇന്ത്യാക്കാരിയല്ലേ..എന്റെ വോട്ടിന് വിലയില്ലേ' എന്നും ശോഭനാ കാമിനേനി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പോളിങ്ങ് ദിനത്തിൽ വോട്ടു ചെയ്യാനാവാതെ മടങ്ങേണ്ടി വന്ന അനുഭവം ഉണ്ടായിട്ടുണ്ടോ. ചുരുക്കം ചിലർക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കാര്യം വാർത്തകളിൽ ഇടം പിടിക്കുന്നത് വിരളമാണ്. എന്നാൽ തന്റെ പേര് വോട്ടർ പട്ടികയിലില്ലാത്തതിനാൽ പോളിങ്ങ് ബൂത്തിൽ നിന്നും മടങ്ങേണ്ടി വന്നതിന് പിന്നാലെ സംഭവം സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയാണ് അപ്പോളോ ആശുപത്രി ഉടമ ശോഭനാ കാമിനേനി.

ഹൈദരാബാദിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയതാണ് ശോഭന. തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് വിദേശത്ത് നിന്നും ശോഭന ഹൈദരാബാദിലേക്ക് എത്തിയത്. എന്നാൽ ശോഭനയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യം ചോദിച്ചപ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നും തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും ശോഭന പറയുന്നു.

തന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൈയിലേന്തിയാണ് ശോഭന തനിക്കുണ്ടായ ദുരനുഭവം വീഡിയോയിലൂടെ പങ്കുവെച്ചത്. അപ്പോളോ ഹോസ്പിറ്റൽ ചെയർമാൻ പ്രതാപ് സി റെഡ്ഡിയുടെ മകളും എക്‌സിക്യൂട്ടിവ് വൈസ് ചെയർ പേഴ്‌സണും കൂടിയാണ് ശോഭനാ കാമിനേനി. തെലങ്കാനയിലെ ഹൈദരബാദ് അടക്കമുള്ള 17 ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്നാണ് വോട്ടെടുപ്പ്.

ശോഭനാ കാമിനേനിയുടെ വാക്കുകളിങ്ങനെ

'എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം ഇന്നാണ്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മടങ്ങേണ്ടി വന്നു. ഹൈദരാബാദിലായിരുന്നു വോട്ട്. എന്നാൽ പോളിങ്ങ് സ്റ്റേഷനിൽ എത്തിയ ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിയുന്നത്. വോട്ടു ചെയ്യാനായി മാത്രമാണ് വിദേശത്തു നിന്ന് എത്തിയത്. ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണ് ഇന്നത്തേത്'. ശോഭനാ വ്യക്തമാക്കി.

'കഴിഞ്ഞ ഡിസംബറിൽ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ ബൂത്തിൽ നിന്നും വോട്ടു ചെയ്തിട്ടുണ്ട്. എന്റെ പേര് വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്ന് അതു കൊണ്ട് എനിക്ക് തീർച്ചയായിരുന്നു. ഞാൻ ഇന്ത്യക്കാരിയല്ലേ എന്റെ വോട്ടിന് വിലയില്ലെന്നാണോ ഇത് അംഗീകരിക്കാൻ സാധിക്കില്ല. ഇത് കുറ്റകരമാണ്'.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP