Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം സിംഗപ്പൂർ ഡോളറിന് പകരം നൽകിയത് ഇന്ത്യൻ രൂപ; കസ്റ്റമർ ചിരിച്ചതിന് പിന്നാലെ ഹിജാബ് അഴിച്ച് മാറ്റിയ കടയുടമ കണ്ടത് സ്വന്തം ഉമ്മയുടെ മുഖം; നാളുകൾക്ക് ശേഷം കണ്ട സന്തോഷത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവാവും അമ്മയും; മകനെ കാണാൻ ഉമ്മ നടത്തിയ 'സർപ്രൈസ് സിംഗപ്പൂർ വിസിറ്റ്' സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റ്

കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം സിംഗപ്പൂർ ഡോളറിന് പകരം നൽകിയത് ഇന്ത്യൻ രൂപ; കസ്റ്റമർ ചിരിച്ചതിന് പിന്നാലെ ഹിജാബ് അഴിച്ച് മാറ്റിയ കടയുടമ കണ്ടത് സ്വന്തം ഉമ്മയുടെ മുഖം; നാളുകൾക്ക് ശേഷം കണ്ട സന്തോഷത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവാവും അമ്മയും; മകനെ കാണാൻ ഉമ്മ നടത്തിയ 'സർപ്രൈസ് സിംഗപ്പൂർ വിസിറ്റ്' സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

വീടും നാടും വിട്ട് വിദേശത്ത് ജോലിക്ക് പോയിരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഉപജീവനത്തിനായും കുടുംബത്തെ നോക്കാനും വിയർപ്പൊഴുക്കി പണിയെടുക്കുന്ന ഒട്ടേറെയാളുകളാണ് നമ്മുടെ മണ്ണിൽ നിന്നും വിദേശത്തേക്ക് വിമാനം കയറിയിട്ടുള്ളത്. വീട്ടുകാരെ ഒരു നോക്ക് കാണണമെന്ന് അന്യനാട്ടിൽ പണിയെടുക്കുന്ന സമയത്ത് ഏവരും ഓർത്ത് പോവുകയും ചെയ്യും. എന്നാൽ അത്തരത്തിലുള്ള ഒരു നിമിഷം പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാൻ സാധിച്ചാലോ. അവിടെ ആനന്ദക്കടൽ നിറയുമെന്നുറപ്പ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന 'സിംഗപ്പൂർ സർപ്രൈസ് വീഡിയോ'.

മകൻ സിംഗപ്പൂരിൽ നടത്തുന്ന കടയിൽ സർപ്രൈസായി എത്തുന്ന ഉമ്മയുടെ വീഡിയോയാണിത്. അമ്മയെ മകൻ തിരിച്ചറിഞ്ഞത് എങ്ങനെയെന്നതും ഏറെ കൗതുകമുയർത്തുന്ന ഒന്നാണ്. സിംഗപ്പൂരിലുള്ള മകന്റെ കടയിലേക്ക് അവനറിയതെ കസ്റ്റമറായെത്തുകയായിരുന്നു ആ അമ്മ. ഹിജാബ് ധരിച്ചെത്തിയ ഉമ്മയെ കണ്ട മകനോ ആളെ മനസ്സിലായതുമില്ല. പർച്ചേഴ്‌സ് നടത്തി പണമടയ്ക്കാൻ ഉമ്മ കൊടുത്ത ഇന്ത്യൻ കറൻസി കണ്ടപ്പോഴാണ് മകന് എന്തോ സംശയം തോന്നിയത്. അതുവരെ പിടികൊടുക്കാതിരുന്ന ഉമ്മയാവട്ടെ മകന്റെ വെപ്രാളം കണ്ട് ചിരിക്കാനും തുടങ്ങി.

സംശയം തോന്നി ഉമ്മയുടെ ഹിജാബ് അഴിച്ചു മാറ്റിയ മകൻ ആളെ കണ്ട് അമ്പരന്നു. പിന്നെ ഓടിയെത്തി ഉമ്മയെ അവൻ നെഞ്ചോടു ചേർത്തു. നാളുകൾക്ക് ശേഷം ഉമ്മയെ ഒട്ടും പ്രതീക്ഷിക്കാതെ അടുത്തു കണ്ടപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു. മകന് സിംഗപ്പൂരിലെത്തി വമ്പൻ സർപ്രൈസ് കൊടുത്ത ഉമ്മയെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപേരാണ് ഹൃദയസ്പർശിയായ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മക്കൾക് മാത്രം അല്ല ഉമ്മമാർക്കും സർപ്രൈസ് കൊടുക്കാൻ പറ്റുമെന്നാണ് വീഡിയോ കണ്ട് സോഷ്യൽ മീഡിയ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP