Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധീര ജവാന്മാരുടെ മരണത്തിന് പകരമായി; കൃത്യം 12ാം ദിവസം തിരിച്ചടി നൽകിയ ഇന്ത്യൻ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി; എങ്ങനെ ഉണ്ട് ഞങ്ങളുടെ ഉശിരെന്നും ബിജിപി എംപി

ധീര ജവാന്മാരുടെ മരണത്തിന് പകരമായി; കൃത്യം 12ാം ദിവസം തിരിച്ചടി നൽകിയ ഇന്ത്യൻ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി; എങ്ങനെ ഉണ്ട് ഞങ്ങളുടെ ഉശിരെന്നും ബിജിപി എംപി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ജയ്‌ഷെ മുഹമ്മദ് ഭീകരവാദികൾക്കെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടിയിൽ സന്തോഷം പ്രകടിപ്പിച്ച് നടനും ബിജെപിയുടെ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ പ്രതികാരമാണ് ഈ തിരിച്ചടിയെന്ന് സുരേഷ് ഗോപി പറഞ്ഞു. 'പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.'സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

പുലർച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് 2000 വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങൾ ആക്രമണം നടത്തിയത്. 1000 കിലോഗ്രാം ബോംബ് ഭീകരർക്കെതിരെ വർഷിച്ചതായി ഇന്ത്യ പറഞ്ഞു. തിരിച്ചടി അനിവാര്യമായിരുന്നതിനാലാണ് ഇത്തരമൊരും നീക്കം രാജ്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP