Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിഫ്ബിയുടെ പേരിൽ ഇനി എത്രനാൾ ജനങ്ങളെ കൊല്ലം എംഎൽഎക്ക് പറഞ്ഞ് പറ്റിക്കാൻ കഴിയും....? മണ്ഡലത്തിലെ 19 കിഫ്ബി പ്രൊജക്ടുകൾ പരിശോധിക്കുമ്പോൾ 8 എണ്ണം മാത്രമാണ് ആരംഭിച്ചതെന്നും നാളിതുവരെ ഒന്നും പൂർത്തീകരിച്ചിട്ടില്ലെന്നും ശൂരനാട് രാജശേഖരൻ; ഒന്നും നടക്കാത്ത കൊല്ലം... ഒട്ടും വളരാത്ത കൊല്ലം; മുകേഷിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ്

കിഫ്ബിയുടെ പേരിൽ ഇനി എത്രനാൾ ജനങ്ങളെ കൊല്ലം എംഎൽഎക്ക് പറഞ്ഞ് പറ്റിക്കാൻ കഴിയും....? മണ്ഡലത്തിലെ 19 കിഫ്ബി പ്രൊജക്ടുകൾ പരിശോധിക്കുമ്പോൾ 8 എണ്ണം മാത്രമാണ് ആരംഭിച്ചതെന്നും നാളിതുവരെ ഒന്നും പൂർത്തീകരിച്ചിട്ടില്ലെന്നും ശൂരനാട് രാജശേഖരൻ; ഒന്നും നടക്കാത്ത കൊല്ലം... ഒട്ടും വളരാത്ത കൊല്ലം; മുകേഷിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം :കൊല്ലം നിയമസഭാ മണ്ഡലത്തിലെ 19 കിഫ്ബി പ്രൊജക്ടുകൾ പരിശോധിക്കുമ്പോൾ 8 എണ്ണം മാത്രമാണ് ആരംഭിച്ചതെന്നും, നാളിതുവരെ ഒന്നും പൂർത്തീകരിച്ചിട്ടില്ലെന്നും കെപിസിസി ഉപാദ്ധ്യക്ഷൻ ഡോ. ശൂരനാട് രാജശേഖരൻ.കിഫ്ബിയുടെ പേരിൽ ഇനി എത്രനാൾ ജനങ്ങളെ കൊല്ലം എംഎൽഎക്ക് പറഞ്ഞ് പറ്റിക്കാൻ കഴിയും എന്ന് അദ്ദേഹം ചോദിക്കുന്നു.

ഡോ. ശൂരനാട് രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കിഫ് ബി യുടെ പേരിൽ ഇനിയും എത്ര നാൾ കൊല്ലത്തെ ജനങ്ങളെ കൊല്ലം എം എൽ എക്ക് പറഞ്ഞു പറ്റിക്കാൻ കഴിയും

ഭരണം തീരാൻ 7 മാസം മാത്രം ഉള്ളപ്പോൾ, കൊല്ലം അസംബ്ലി മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ പരിശോധിക്കുമ്പോൾ
19 കിഫ് ബി പ്രൊജക്ടുകളിൽ 8 എണ്ണം മാത്രമാണ് തുടങ്ങിയതെന്നും നാളിതുവരെ ഒരു പ്രവൃത്തി പോലും പൂർത്തീകരിച്ചിട്ടില്ലെന്നും കാണാം

1 .കൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്. ശ്രീ നാരായണ കോംപ്ലക്‌സ് (കൊല്ലം) തുക_500000000 _പദ്ധതി ആരംഭിച്ചില്ല.

2. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് _ എഡ്യൂക്കേഷണൽ ഇൻഫ്രാസ്ട്രക്ചർ വർക്ക്. _ തുക 2947200000 _പദ്ധതി ആരംഭിച്ചില്ല.

3.ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് _. ഫിഷ് മാർക്കറ്റിങ് ഇൻഫ്രാസ്ട്രക്ചർ
തുക 1934600000. _. പദ്ധതി ആരംഭിച്ചില്ല.

4. ജനറൽ എഡ്യൂക്കേഷൻഡിപ്പാർട്ട്‌മെന്റ്. . കൊല്ലം , പത്തനംതിട്ട ക്ലസ്റ്റർ 5
തുക 170000000.
_ പദ്ധതി ആരംഭിച്ചില്ല.

5. ഹെൽത്ത് & ഫാമിലി വെൽഫെയർ ഡെവലപ്‌മെന്റ് ഓഫ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽസ്. _. തുക 1830709493.
പദ്ധതി ആരംഭിച്ചില്ല

6 . ഹെൽത്ത് & ഫാമിലി വെൽഫെയർ ഡെവലപ്‌മെന്റ് ഓഫ് ഗവൺമെന്റ് വിക്ടോറിയ ഹോസ്പിറ്റൽ _. തുക 1089751735. _ പദ്ധതി ആരംഭിച്ചില്ല

7. പി. ഡബ്ലൂ. ഡി _റെയിൽവേ ബ്രിഡ്ജ് മയ്യനാട് റോഡ് _ തുക 500000000 _ പദ്ധതി ആരംഭിച്ചില്ല

8 . പി. ഡബ്ലൂ. ഡി. _ പെരുമൺ പാലം _തുക 600000000 _പദ്ധതി ആരംഭിച്ചില്ല

9. പി.ഡബ്ല്യു.ഡി _ കല്ലുംതാഴം റോഡ്. _തുക 500000000 _ പദ്ധതി ആരംഭിച്ചില്ല.

10.പി.ഡബ്ല്യു.ഡി. _എസ് എൻ കോളേജ് റോഡ് _ തുക 878000000 _ പദ്ധതി ആരംഭിച്ചില്ല.

11 പി.ഡബ്ല്യു.ഡി. _ ആശ്രാമം തോപ്പിൽ കടവ് റോഡ് _ തുക 1500000000 _ പദ്ധതി ആരംഭിച്ചില്ല

I2. ആർ. ഡി. _ രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ്. _ തുക 186844017.70. _ പദ്ധതി പൂർത്തിയായിട്ടില്ല

13. ഡബ്ല്യു. ആർ.ഡി. _ വാട്ടർ സപ്ലൈ പദ്ധതി ( കൊല്ലം കോർപ്പറേഷൻ). _ 2350000000 _പദ്ധതി പൂർത്തിയായിട്ടില്ല.

14.ഡബ്ല്യു. ആർ.ഡി _ ട്രാൻസ്മിഷൻ മയിൻസ്. _ തുക 357427000 _പദ്ധതി പൂർത്തിയായിട്ടില്ല

15 ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ്. _ കൊല്ലം ക്ലസ്റ്റർ ഫെയ്‌സ് 2. _ തുക 512800000. _ പദ്ധതി പൂർത്തിയായിട്ടില്ല

16.ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ്. _ കൊല്ലം ക്ലസ്റ്റർ 3 ഫേസ് 1. _ 90000000. - പദ്ധതി പൂർത്തിയായിട്ടില്ല

17.ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ്. _ കൊല്ലം, കോട്ടയം, എറണാകുളം ക്ലസ്റ്റർ ഫേസ് 2. _. തുക 232233111. 39 _.
പദ്ധതി പൂർത്തിയായിട്ടില്ല

18. പി. ഡബ്ലൂ. ഡി _ മയ്യനാട് റോഡ് _ തുക 250000000 _ പദ്ധതി പൂർത്തിയായിട്ടില്ല

19. ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ്. _ ബ്രോഡ്ബാൻഡ്, പ്രൊജക്ടർ, ലാപ്‌ടോപ്. _ തുക 4935000000. _പദ്ധതി പൂർത്തിയായിട്ടില്ല

കൊല്ലം എംഎ‍ൽഎയുടെ നാലരവർഷത്തെ പ്രവർത്തനം വട്ടപൂജ്യം.

കൊല്ലം എംഎ‍ൽഎ മുകേഷ് നല്ല നടനാണ്, എന്നാൽ നല്ല എംഎ‍ൽഎ അല്ല എന്ന് പിണറായി സർക്കാർ കൊട്ടിഘോഷിച്ചു നടക്കുന്ന കിഫ് ബി പ്രൊജക്ടുകൾ പരിശോധിച്ചാൽ മനസിലാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP