Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണമാണ്; ചില കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്'; ഹിന്ദു ഐക്യത്തിന് 'നായർ ഔദാര്യം'; പത്തനംതിട്ടയിൽ ജാതി പറഞ്ഞുകൊണ്ട് കെ സുരേന്ദ്രനെ പിന്തുണച്ച രാഹുൽ ഈശ്വറിന്റെ പോസ്റ്റിന് പൊങ്കാല

'നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണമാണ്; ചില കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്'; ഹിന്ദു ഐക്യത്തിന് 'നായർ ഔദാര്യം'; പത്തനംതിട്ടയിൽ ജാതി പറഞ്ഞുകൊണ്ട് കെ സുരേന്ദ്രനെ പിന്തുണച്ച രാഹുൽ ഈശ്വറിന്റെ പോസ്റ്റിന് പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ മൽസരിക്കുന്നതിനെ അനുകൂലിച്ച് പോസ്റ്റിടുന്നതിനിടയിൽ ജാതി കുത്തിത്തിരുകിയ രാഹുൽ ഈശ്വറിന് സോഷ്യൽ മീഡിയയുടെ വിമർശന ശരം. സുരേന്ദ്രന്റെ ജാതി ഈഴവ/തീയ്യ സമുദായമാണെന്ന് വ്യകതമാക്കുന്ന രാഹുൽ, ഇത്തരത്തിലുള്ള ഒരാൾ പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഈഴവനായിരുന്നിട്ട് കൂടി നായർ സ്വാധീനമുള്ള മണ്ഡലത്തിൽ എന്ന ധ്വനിയാണ് രാഹുലിന്റെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ രംഗത്ത് വരാൻ കാരണം. ജാതി പറഞ്ഞ് കളിക്കുന്ന ഇവരൊക്കെ ഏത് കാലത്താണ് ജീവിക്കുന്നതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. രാഹുലിന്റെ പോസ്റ്റിന് പൊങ്കാലയാണ് കിട്ടുന്നത്. ഈ കാലത്തും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടോയെന്ന് പലരും ചോദിക്കുന്നു.

രാഹുൽ ഈശ്വറിന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ശബരിമല പോരാട്ടങ്ങളിൽ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശ്രീ കെ സുരേന്ദ്രൻ

പ്രയാർ സാറും ശ്രീ അജയ് തറയിലും അടക്കം കോൺഗ്രസിലെ ചില നേതാക്കൾ ശക്തമായി ശബരിമലയെ പിന്തുണച്ചിരുന്നു..

ആദ്യമുണ്ടായിരുന്നതിൽ വിഭിന്നമായി , സംഘ പ്രസ്ഥാനങ്ങളും ബിജെപിയും full swing
ആയി പോരാട്ടത്തിന് ഇറങ്ങി. അതിൽ ശ്രീ കെ സുരേന്ദ്രൻ ഊർജ്ജസ്വലമായ ഒരു പങ്കുവഹിച്ചു.

നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ് . ചില കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP