Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ആദിവാസി, കുരങ്ങ്`; സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം തേടിയ മലയാളികളുടെ അഭിമാനത്തെ പരിഹസിച്ച് സംഘപരിവാർ അനുഭാവി; കുറിച്യ വിഭാഗത്തിൽ നിന്നും കഷ്ടപ്പാടുകളോട് പടവെട്ടി വിജയം നേടിയ മിടുക്കിക്ക് പിന്തുണയുമായി പൊതുസമൂഹം; നിറത്തിന്റേയും സമുദായത്തിന്റേയും പേരിൽ പരിഹസിക്കുന്ന അജയ് കുമാരന്മാരെ എടുത്ത് തോട്ടിലിടണമെന്ന് സോഷ്യൽ മീഡിയ

`ആദിവാസി, കുരങ്ങ്`; സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം തേടിയ മലയാളികളുടെ അഭിമാനത്തെ പരിഹസിച്ച് സംഘപരിവാർ അനുഭാവി; കുറിച്യ വിഭാഗത്തിൽ നിന്നും കഷ്ടപ്പാടുകളോട് പടവെട്ടി വിജയം നേടിയ മിടുക്കിക്ക് പിന്തുണയുമായി പൊതുസമൂഹം; നിറത്തിന്റേയും സമുദായത്തിന്റേയും പേരിൽ പരിഹസിക്കുന്ന അജയ് കുമാരന്മാരെ എടുത്ത് തോട്ടിലിടണമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിവിൽ സർവ്വീസ് പരീക്ഷയിൽ ആദിവാസി വിഭാഗത്തിൽ നിന്ന് ഉന്നത റാങ്ക് നേടിയ ശ്രീധന്യയെ ഓർത്ത് ഓരോ മലയാളിയും അഭിമാനിക്കുകയാണ്. കുറിച്യ വിഭാഗത്തിൽ നിന്നും വളരെ പിന്നോക്ക അവസ്ഥയിൽ നിന്നും ഒക്കെ മുന്നേറിയ ശ്രീധന്യ തന്നെയാണ് സോഷ്യൽ മീഡിയയിലെ താരവും. എന്നാൽ ഇപ്പോൾ ശ്രീധന്യക്ക് എതിരെ വംശീയ അധിക്ഷേപവുമായി എത്തിയിരിക്കുകയാണ് ഒരു സംഘപരിവാർ അനുഭാവി. മലയാളികൾ വിജയം ആഘോഷിക്കുന്നതിനിടെയാണ് അജയ് കുമാർ എന്ന സംഘപരിവാർ അനുഭാവിയുടെ ക്രൂരമായ അധിക്ഷേപ പരാമർശം. ആദിവാസി കുരങ്ങ് എന്നിങ്ങനെയാണ് അജയ് കുമാറിന്റെ കമന്റ്.

വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിൽ നിന്നാണ് ശ്രീധന്യയുടെ വരവ്. ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തിൽ നിന്നുള്ള ശ്രീധന്യ ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പടവെട്ടിയാണ് സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് സ്വന്തമാക്കിയത്. എന്നാൽ ധന്യയുടെ നിറത്തെയും രൂപത്തെയും അധിക്ഷേപിക്കുന്ന പരാമർശമാണ് അജയ് കുമാർ എന്ന വ്യക്തി നടത്തിയത്. ആദിവാസികളെ വംശീയമായി അധിക്ഷേപിക്കുന്ന കമന്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം പടരുകയാണ്. ഇത്തരക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതാണെന്ന ആവശ്യവും ശക്തമാവുകയാണ്.

തന്റെ കഷ്ടപ്പാടുകൾക്കു നടുവിലും പഠിച്ച ഇത്രയും ഉയർന്ന ഒരു സ്ഥാനത്തേക്ക് എത്താൻ ആ കുട്ടി എത്രമാത്രം കഷ്ടപ്പെട്ട് കാണും ,എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.അതിൽ അഭിനന്ദിക്കേണ്ടത് പകരം 'ആദിവാസി കുരങ്ങ്'എന്ന് അഭിസംബോധന എന്തിനു ഉപയോഗിച്ചു എന്തിന് എന്ന് അറിയില്ലഇത്തരത്തിൽ ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന അതിനോട് ഞാൻ യോജിക്കുന്നില്ല, കുരങ്ങ് എന്ന പദം മോശമായതുകൊണ്ട് അല്ല ,പക്ഷേ ഉപയോഗിക്കേണ്ടത് ഉപയോഗിച്ചില്ലെങ്കിൽ അതിനു വേറെ അർത്ഥം വരും. എന്നിങ്ങനെയാണ് അജയ് കുമാറിന് എതിരെ ഉയരുന്ന കമന്റുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP