Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ കോയിക്കുഞ്ഞിനെ രക്ഷിക്യോ...ഞാൻ അറിയാണ്ട് സൈക്കിളിടിപ്പിച്ചതാ...പത്തു രൂപ തരാം....എന്റെ കോയിക്കുഞ്ഞിനെ രക്ഷിക്കണേ'; താനോടിച്ച സൈക്കിളിടിച്ച് പരുക്കേറ്റ കോഴിക്കുഞ്ഞിനെ രക്ഷിക്കണേ എന്ന് നിലവിളിച്ച് കുരുന്നു ബാലൻ ആശുപത്രിയിൽ; ഒരു കൈയിൽ കോഴിക്കുഞ്ഞും മറുകൈയിൽ പത്തുരൂപയുമായി നിറകണ്ണുകളോടെ നിൽക്കുന്ന പൊന്നോമനയെ സ്നേഹത്തിന്റെ ഭാഷയിൽ വാരിപ്പുണർന്ന് സമൂഹ മാധ്യമം

മറുനാടൻ ഡെസ്‌ക്‌

മനസിൽ നിഷ്‌കളങ്കത നിറഞ്ഞ് നിൽക്കുന്നവരാണ് കുഞ്ഞുങ്ങൾ. അവരിലെ നിഷ്‌ക്കളങ്ക സ്‌നേഹം ചുറ്റുമുള്ള പലതിലും പ്രതിഫലിക്കും. അത്തരത്തിൽ ഏവരുടേയും കണ്ണ് നിറയ്ക്കുകയും ശബ്ദമിടറാനും കാരണമാവുന്ന വാർത്തയാണ് ഇപ്പോൾ മിസോറാമിൽ നിന്നും പുറത്ത് വരുന്നത്. താനോടിച്ച സൈക്കിളിടിച്ച് പരുക്കു പറ്റിയ കോഴികുഞ്ഞുമായി ആശുപത്രിയിലെത്തിയ ബാലന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ നിറ കണ്ണുകളോടെ മാത്രം കാണാൻ സാധിക്കുന്ന പോസ്റ്റായി മാറുന്നത്.

വീടിന് സമീപത്ത് കൂടി സൈക്കിൾ ഓടിക്കുകയായിരുന്നു കുരുന്ന് ബാലൻ. അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന്റെ ശരീരത്ത് കൂടി കയറിയിറങ്ങി. പരുക്കേറ്റ് പിടഞ്ഞ കോഴിക്കുഞ്ഞിനേയും കൊണ്ട് ആ കുരുന്ന് ബാലൻ ആശുപത്രിയിലേക്കോടി. ഒരു കൈയിൽ കോഴിക്കുഞ്ഞും മറുകൈയിൽ പത്തുരൂപയുമായി ആശുപത്രിയിലെത്തിയ കുരുന്നിന്റെ ചിത്രങ്ങൾ അധികൃതർ ഫേസ്‌ബുക്കിലിട്ടതോടെയാണ് സംഗതി പുറം ലോകമറിയുന്നത്.

ചിത്രം വന്ന് നിമിഷങ്ങൾക്കകം 50,000ൽ അധികം പേരാണ് ചിത്രം ഷെയർ ചെയ്തത്. കുഞ്ഞിന്റെ നിഷ്‌ക്കളങ്കമായ മനസിനെ നിറകണ്ണുകളോടെ കെട്ടിപ്പുണരുകയാണ് ലോകം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP