Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ജയരാജാ..നീ മനസ്സിൽ കുറിച്ചിട്ടോ...ഞങ്ങളുടെ ചങ്കിൽ ചോരയുള്ള കാലത്തോളം പി.ജയരാജാ...ഇന്ത്യാ രാജ്യത്ത് കിട്ടാവുന്ന നിയമ വ്യവസ്ഥയുടെ ഏത് അറ്റം വരെ പോകേണ്ടി നന്നാലും നീ ചെയ്ത പാപത്തിന് ജയിലിലടക്കാതെ ഞങ്ങൾ ഈ യുദ്ധം അവസാനിപ്പിക്കില്ല; കൊന്നവരെയല്ല, കൊല്ലിച്ചവരെയാണ് പിടികൂടേണ്ടത്: കെ.എം.ഷാജിയുടെ ആഹ്വാനത്തിന് ലഭിച്ചത് പ്രവർത്തകരുടെ കലവറയില്ലാത്ത പിന്തുണ, പാർട്ടി നേതാക്കളുടെ മൗനം ഇന്നും ദുരൂഹത; പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി

'ജയരാജാ..നീ മനസ്സിൽ കുറിച്ചിട്ടോ...ഞങ്ങളുടെ ചങ്കിൽ ചോരയുള്ള കാലത്തോളം പി.ജയരാജാ...ഇന്ത്യാ രാജ്യത്ത് കിട്ടാവുന്ന നിയമ വ്യവസ്ഥയുടെ ഏത് അറ്റം വരെ പോകേണ്ടി നന്നാലും നീ ചെയ്ത പാപത്തിന് ജയിലിലടക്കാതെ ഞങ്ങൾ ഈ യുദ്ധം അവസാനിപ്പിക്കില്ല; കൊന്നവരെയല്ല, കൊല്ലിച്ചവരെയാണ് പിടികൂടേണ്ടത്: കെ.എം.ഷാജിയുടെ ആഹ്വാനത്തിന് ലഭിച്ചത് പ്രവർത്തകരുടെ കലവറയില്ലാത്ത പിന്തുണ, പാർട്ടി നേതാക്കളുടെ മൗനം ഇന്നും ദുരൂഹത; പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി

ടി.പി.ഹബീബ്‌

കോഴിക്കോട്:'കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുമ്പിലെത്തിക്കണം..' 2013 ഫെബ്രവരി 16 ന് കോഴിക്കോട് തടിച്ച് കൂടിയ യൂത്ത് ലീഗ് പ്രവർത്തകരെ സാക്ഷി നിർത്തി യൂത്ത് ലീഗ് നേതാവായിരുന്ന കെ.എം.ഷാജി പ്രസംഗിച്ചത് ഇപ്രകാരമായിരുന്നു. ഷുക്കൂർ വധകേസിൽ രണ്ട് സാക്ഷികൾ കൂറുമാറിയതിന് പിന്നാലെ നടന്ന യൂത്ത് ലീഗ് പൊതുസമ്മേളനത്തിലാണ് ഷാജി പൊട്ടിത്തെറിച്ചത്. സിപിഎം.കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഷുക്കൂർ വധകേസിൽ പ്രതിയാക്കി സിബിഐ.കുറ്റപത്രം സമർപ്പിച്ചതോടെ ഷാജിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്.

'ജയരാജാ..നീ മനസ്സിൽ കുറച്ചിട്ടോ...ഞങ്ങളുടെ ചങ്കിൽ ചോരയുള്ള കാലത്തോളം പി.ജയരാജാ...ഇന്ത്യാ രാജ്യത്ത് കിട്ടാവുന്ന നിയമ വ്യവസ്ഥയുടെ ഏത് അറ്റം വരെ പോകേണ്ടി നന്നാലും നീ ചെയ്ത പാപത്തിന് ജയിലിലടക്കാതെ ഞങ്ങൾ ഈ യുദ്ധം അവസാനിപ്പിക്കില്ല.ആ വഴിയിൽ ജീവൻ ത്യജിക്കേണ്ടി വന്നാലും ഉറപ്പിച്ച് പറയുന്നു. ഞങ്ങൾ വിടില്ല. യൂത്ത് ലീഗ്കാരാ കാത്തിരിക്കുക. ഇരുട്ടിന്റെ മറവിൽ കത്തിയുമായി ഈ യൂത്ത് ലീഗ് പ്രവർത്തകരും ജയരാജന് വേണ്ടി കാത്തിരിക്കില്ല. ഞങ്ങൾ കാത്തിരിക്കുന്നത് നിയമത്തിന്റെ ഇടവഴിയിലാണ്. ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ സത്യമുണ്ടെങ്കിൽ,ഗാന്ധിജിയുടെ വാക്കുകളിൽ സത്യമുണ്ടെങ്കിൽ,ഷുക്കൂറിന്റെ ഉമ്മയുടെ കണ്ണുനീരിൽ സത്യമുണ്ടെങ്കിൽ ജയരാജാ നിന്നെ ഞങ്ങൾ വിടില്ല...'

ജയരാജനെതിരെ കുറ്റപത്രം ലഭിച്ചതോടെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് കെ.എം.ഷാജി എംഎ‍ൽഎ.ആറ് വർഷം മുമ്പ് കോഴിക്കോട് നടത്തിയ പ്രസംഗം. കേസ് എവിടെ എത്തുമെന്ന് പോലും അറിയാത്ത ഘട്ടത്തിലാണ് ജയരാജൻ അടക്കമുള്ള സിപിഎം.നേതാക്കളെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ഷാജി പ്രസംഗം നടത്തിയത്.പിന്നീട് കണ്ണൂർ രാഷ്ട്രീയത്തിൽ സിപിഎമ്മും കെ.എം.ഷാജിയും തമ്മിൽ പോർക്കളം തീർക്കുന്നതാണ് കണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കേസ് വരെ ഇതിന്റെ ബഹിസ്ഫുരണമാണെന്ന വിവരമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്നത്.

കണ്ണൂർ രാഷ്ട്രീയത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ പുത്തിരിയല്ല.എന്നാൽ ഷുക്കൂർ വധകേസിലാണ് ഗുഡാലോചന വകുപ്പ് നേതാക്കളിലേക്ക് എത്തുന്നത്. ഒരു ഘട്ടം കടന്നാൽ കൊന്നവരും കൊല്ലിച്ചവരും ഇരകളും തമ്മിൽ യോജിപ്പിലെത്തുന്ന നിരവധി സംഭവങ്ങൾ കണ്ണൂരിലുണ്ടായിട്ടുണ്ട്. അതിൽ സിപിഎം, ലീഗ്, ബിജെപി, കോൺഗ്രസ് എന്ന വ്യത്യാസമൊന്നുമില്ല. ആ ഗണത്തിലാണ് സ്വഭാവികമായും എല്ലാവരും ഷുക്കൂർ വധകേസും എണ്ണിയത്. എന്നാൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ നിശ്ചയദാർഡ്യമാണ് കേസിന് വഴിത്തിരിവുണ്ടാക്കിയത്.ഈ പോാട്ടം നടത്തുന്നതിന് ലീഗ് കെ.എം.ഷാജി എംഎ‍ൽഎ.അഡ്വ:ലത്തീഫ്, പി.കെ.സുബൈർ ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് എന്നിവരടങ്ങുന്ന സംഘത്തെയായിരുന്നു ഏൽപ്പിച്ചത്.

സിപിഎം.നേതാക്കളെ പോയിന്റ് ചെയ്തുള്ള ഷാജിയുടെ നേത്യത്വത്തിലുള്ളവരുടെ പോക്ക് ലീഗിന്റെ ഒരു വിഭാഗം സംസ്ഥാന നേതാക്കൾക്ക് പോലും ആദ്യ ഘട്ടത്തിൽ ദഹിച്ചിരുന്നില്ല.പ്രധാനമായും മൂന്ന് കാരണങ്ങളായിരുന്നു ഒരു വിഭാഗം ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ഒന്ന് കണ്ണൂർ രാഷ്ട്രീയത്തിൽ കൊലപാതകം നടത്തിയ പ്രതികളെ മാത്രമാണ് പ്രധാനമായും എതിർപാർട്ടിക്കാർ ടാർജറ്റ് ചെയ്യാറുള്ളത്. രണ്ട് ആദ്യത്തെ ആവേശം പിന്നീട് കാത്ത് സൂക്ഷിക്കാൻ പാർട്ടി നേതാക്കൾക്ക് സാധിക്കാറില്ല. മൂന്നാമത് ലീഗും സിപിഎമ്മും തമ്മിൽ യോജിപ്പിലെത്തണമെന്ന വാദം ഉന്നയിക്കുന്ന ഉന്നത ലീഗ് നേതാക്കൾ നേത്യ പദവിയുണ്ടാകുമ്പോൾ കേസ് എവിടെയെത്തുമെന്ന ചിന്തയും കേസിന്റെ പോരാട്ടത്തിന് നേത്യത്വം നൽകുന്ന നേത്യത്വത്തെ അലട്ടിയിരുന്നു.

കണ്ണൂരിലെ നേതാക്കളോട് കളിക്കാനുള്ള കരുത്ത് ഷുക്കൂർ കേസ് വഴി ലഭിക്കുമോയെന്ന ആശങ്ക ഏറെ കാലം ലീഗ് നേതാക്കളെ അലട്ടിയിരുന്നു. എന്നാൽ അതിന് പിന്നാലെ വന്ന ടി.പി.ചന്ദ്രശേഖരൻ കേസും അതിന് ലഭിച്ച കേരള പൊതു സമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണയും ഷുക്കൂർ കേസ് വിജയിക്കാൻ പ്രധാന കാരണമമായി.തിരുവഞ്ചൂർ രാധാക്യഷ്ൻ അഭ്യന്തര മന്ത്രിയായിരുന്ന അവസാന ഘട്ടത്തിലാണ് ഷുക്കൂർ കേസിന്റെ അന്യേഷണം സിബിഐ.ക്ക് വിട്ട് കൊണ്ടുള്ള ഉത്തരവ് അനന്തപുരയിൽ നിന്നും ഇറങ്ങിയത്. സിബിഐ.ക്ക് കൈമാറണെന്നുള്ള ആഗ്രഹം ലീഗിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായി ഉന്നയിച്ച ഘട്ടത്തിൽ പോലും ലീഗിന്റെ പിന്തുണയുള്ള ലീഗ് മന്ത്രിമാരിൽ ചിലർ അതിന് എതിരായിരുന്നു. ആരോടും പറയാതെ തിരുവഞ്ചൂർ സിബിഐ.ക്ക് കൈമാറി കൊണ്ടുള്ള ഉത്തരവ് ഇറക്കിയതോടെ ഞെട്ടിയ ലീഗ് മന്ത്രി വരെയുണ്ടായിരുന്നുവെന്ന് ചില ലീഗ് നേതാക്കൾ തന്നെ പരസ്യമായി സമ്മതിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP