Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിച്ച മുത്തശ്ശിയുടേയും പിതാവിന്റെയും പിന്മുറക്കാർ'; രാഹുലിനേയും പ്രിയങ്കയേയും ജനലക്ഷങ്ങൾ വരവേറ്റത് കണ്ട് കണ്ണ് നിറഞ്ഞൊഴുകിയെന്ന് ഷിബു ബേബി ജോൺ; ജീവിതത്തിലെ അനിതര സാധാരണമായ സംഭവമെന്നും അവിശ്വസനീയമെന്നുമുള്ള വരികൾക്ക് പിന്നാലെ രാഹുലിനൊപ്പം വാഹനത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ച് ആർഎസ്‌പി നേതാവ്

'രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിച്ച മുത്തശ്ശിയുടേയും പിതാവിന്റെയും പിന്മുറക്കാർ'; രാഹുലിനേയും പ്രിയങ്കയേയും ജനലക്ഷങ്ങൾ വരവേറ്റത് കണ്ട് കണ്ണ് നിറഞ്ഞൊഴുകിയെന്ന് ഷിബു ബേബി ജോൺ; ജീവിതത്തിലെ അനിതര സാധാരണമായ സംഭവമെന്നും അവിശ്വസനീയമെന്നുമുള്ള വരികൾക്ക് പിന്നാലെ രാഹുലിനൊപ്പം വാഹനത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ച് ആർഎസ്‌പി നേതാവ്

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെ കേരളം ഏറെ സന്തോഷത്തിലാണ്. രാഹുലിനും പ്രിയങ്കയ്ക്കും കേരളം നൽകിയ സ്വീകരണം കണ്ട് ലോകം തന്നെ അത്ഭുതപ്പെട്ടിരിക്കുന്ന വേളയിലാണ് താൻ രാഹുലിനൊപ്പം യാത്ര ചെയ്ത അനുഭവം ഫേസ്‌ബുക്കിലൂടെ ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ പങ്കുവെച്ചത്.

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച മുത്തശ്ശിയുടെയും പിതാവിന്റെയും പിന്മുറക്കാരായ രാഹുലിനെയും പ്രിയങ്കയെയും ജനസഹസ്രങ്ങൾ വികാര വിസ്‌ഫോടനത്തോടു കൂടി വരവേൽക്കുന്നതു കണ്ടപ്പോൾ  അറിയാതെ കണ്ണീരണിഞ്ഞെന്നും ജീവിതത്തിലെ അനിതര സാധാരണമായ സംഭവമായിരുന്നെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയോടൊപ്പം വാഹനത്തിൽ യാത്ര ചെയ്യുന്ന വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചു.

ഷിബു ബേബി ജോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'എന്റെ ജീവിതത്തിലെ അനിതര സാധാരണമായ ഒരനുഭവം...... അവിശ്വനീയം.....
രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച മുത്തശ്ശിയുടേയും പിതാവിന്റേയും പിന്മുറക്കാരായ രാഹുലിനേയും പ്രീയങ്കയേയും ജനസഹസ്രങ്ങൾ വികാര വിസ്‌ഫോടനത്തോടു കൂടി വരവേൽക്കുന്നതു കണ്ടപ്പോൾ എന്റെ കണ്ണുകളിൽ അറിയാതെ കണ്ണീരണിഞ്ഞു...രാഹുലിനോടൊപ്പം വാഹനത്തിൽ നിന്നുള്ള ചില കാഴ്ചകൾ ...'

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP