Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടക്കൻ കോൺഗ്രസ് വിട്ടപ്പോൾ ചുമ്മാ ട്രോളി നോക്കിയ മണിയാശാന്റെ 'ഫ്യൂസൂരി' ഷാഫി പറമ്പിൽ; 'പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ലൈറ്റും ഫാനും ഓഫ് ചെയ്യണം' എന്ന എംഎം മണിയുടെ ഉപദേശം സ്വന്തം പാർട്ടിക്കാരെ ഉദ്ദേശിച്ച് ആയിരുന്നു എന്ന് ചെർപ്പുളശ്ശേരി പാർട്ടി ഓഫീസ് പീഡനം മുൻ നിർത്തി മറു ട്രോൾ; 'അപാര ദീർഘവീക്ഷണം... മഹാനാണ് ഇദ്ദേഹം.. എന്ന് കുറിച്ച് പാലക്കാട് എംഎൽഎയുടെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വടക്കൻ കോൺഗ്രസ് വിട്ടപ്പോൾ ചുമ്മാ ട്രോളി നോക്കിയ മണിയാശാന്റെ 'ഫ്യൂസൂരി' ഷാഫി പറമ്പിൽ; 'പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ലൈറ്റും ഫാനും ഓഫ് ചെയ്യണം' എന്ന എംഎം മണിയുടെ ഉപദേശം സ്വന്തം പാർട്ടിക്കാരെ ഉദ്ദേശിച്ച് ആയിരുന്നു എന്ന് ചെർപ്പുളശ്ശേരി പാർട്ടി ഓഫീസ് പീഡനം മുൻ നിർത്തി മറു ട്രോൾ; 'അപാര ദീർഘവീക്ഷണം... മഹാനാണ് ഇദ്ദേഹം.. എന്ന് കുറിച്ച് പാലക്കാട് എംഎൽഎയുടെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയപ്പോൾ മന്ത്രി എംഎം മണി ഫേസ്‌ബുക്കിലിട്ട കുറിപ്പ് ഇപ്പോൾ തിരിഞ്ഞുകുത്തുന്നു. ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനം നടന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മണിയുടെ 'ലൈറ്റ് ഓഫ് ചെയ്യണമെന്ന' ട്രോൾ കുറിപ്പ് തിരിച്ചടിക്കുന്നത്. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് മണിയുടെ 'പഴയ അസ്ത്രം' മണിക്കുനേരെയും സിപിഎമ്മിനു നേരെയും തിരിച്ചുവിട്ടിരിക്കുന്നത്.

അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന..പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :...കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും 'വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് ' ഇതായിരുന്നു വടക്കൻ കോൺഗ്രസ് വിട്ടപ്പോൾ മന്ത്രി ട്രോളായി കുറിച്ചത്. സേവ് ഇലക്ട്രിസിറ്റി ഹാഷ് ടാഗിൽ നൽകിയ കുറിപ്പ് വൈറലായി. ഇതിന് ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസുകാർ മറുപടിയുമായി എത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ ചെർപ്പുളശ്ശേരിയിൽ പാർട്ടി ഓഫീസിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വിവരം പുറത്തുവന്നതോടെയാണ് പാർട്ടി ഓഫീസ് പൂട്ടുമ്പോൾ ലൈറ്റും ഫാനും ഓഫാക്കണമെന്ന ആഹ്വാനം മണിയാശാനെ തന്നെ തിരിഞ്ഞുകുത്തുന്നത്. ഇദ്ദേഹം വലിയ ദീർഘവീക്ഷണമുള്ള ആളാണെന്നും മഹാനാണിദ്ദേഹമെന്നും ആണ് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ഇന്ന് ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. നിരവധി പേരാണ് ഇതിന് കമന്റുമായി എത്തുന്നത്.

വടക്കൻ പോയപ്പോൾ ഇത്തരത്തിൽ മന്ത്രി എംഎം മണി പോസ്റ്റിട്ടതിന് തിരിച്ചടി നൽകി വി ടി ബൽറാമും രംഗത്തെത്തിയിരുന്നു. അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നതെന്നും പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ലെന്നും ബൽറാം പരിഹസിച്ചിരുന്നു.

ഏതായാലും പാർട്ടി ഓഫീസ് പീഡന വിവരം ചർച്ചയായതോടെ മണിയാശാൻ പാർട്ടി ഓഫീസിൽ നിന്ന് പോകുമ്പോൾ ലൈറ്റ് ഓഫ് ചെയ്യണമെന്ന് പറഞ്ഞത് ഇതൊന്നും ആരും കാണാതിരിക്കാനാണെന്ന മട്ടിൽ നിരവധി ട്രോളുകളും എത്തിത്തുടങ്ങി.

ഷാഫിയുടെ പോസ്റ്റ്:

എംഎം മണിയുടെ പോസ്റ്റ്:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP