Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എല്ലാ സംഘർഷങ്ങളേയും മറികടന്ന് നീ ലക്ഷ്യ സ്ഥാനത്ത് എത്തി...അഭിമാനത്തോടെ നിന്നെ വിളിക്കാം ഡോ.ഹാദിയ അശോകൻ'; ഹാദിയ പഠനം പൂർത്തിയാക്കിയ വിവരം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഷെഫിൻ ജഹാന്റെ പോസ്റ്റിലേക്കെത്തുന്നത് നൂറുകണക്കിന് ആശംസകൾ

'എല്ലാ സംഘർഷങ്ങളേയും മറികടന്ന് നീ ലക്ഷ്യ സ്ഥാനത്ത് എത്തി...അഭിമാനത്തോടെ നിന്നെ വിളിക്കാം ഡോ.ഹാദിയ അശോകൻ'; ഹാദിയ പഠനം പൂർത്തിയാക്കിയ വിവരം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഷെഫിൻ ജഹാന്റെ പോസ്റ്റിലേക്കെത്തുന്നത് നൂറുകണക്കിന് ആശംസകൾ

മറുനാടൻ ഡെസ്‌ക്‌

ദേശീയ തലത്തിൽ ചർച്ചയായ ഒന്നായിരുന്നു വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം. എന്നാൽ ഇപ്പോൾ അതിനൊപ്പം തന്നെ സജീവമായ ചർച്ചയാകുന്ന ഒന്നാണ് ഹാദിയ പഠനം പൂർത്തിയാക്കിയ വിവരം പങ്കുവെച്ച ഷെഫിൻ ജഹാന്റെ പോസ്റ്റ്. ഹാദിയയെ ഇനി ഡോക്ടർ ഹാദിയ എന്ന് വിളിക്കാമെന്ന് കുറിപ്പിലൂടെ ഷെഫീൻ പറയുന്നു. വികാരനിർഭരമായ വാക്കുകളിലൂടെയാണ് ഷെഫിൻ കുറിപ്പ് പൂർത്തിയാക്കിയത്.

ഷെഫിൻ ജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

''എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഹാദിയ ഇന്നൊരു ഡോക്ടറാണ്. ഈ മിന്നുന്ന വിജയം വലിയ നേട്ടമാണ്. കാരണം ഈ വിജയത്തിനു പിന്നിൽ എണ്ണമറ്റ പ്രാർത്ഥനകളുണ്ട്. കഠിനമായ സംഘർഷങ്ങളും വേർപാടും പ്രണയവും കാത്തിരിപ്പും അങ്ങനെ പലതുമുണ്ട്. എല്ലാത്തിനെയും മറികടന്നു നീ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. അഭിമാനത്തോടെ ഇനി നിന്നെ ഡോക്ടർ എന്നു വിളിക്കാം. ഡോ.ഹാദിയ അശോകൻ'' ഷെഫിൻ കുറിച്ചു.

വൈക്കത്ത് കാരാട്ടു വീട്ടിൽ കെ.എം അശോകന്റെ മകൾ അഖില ഇസ്ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതാണ് ആദ്യം വലിയ വിവാദത്തിന് വഴിവെച്ചത്. പിതാവ് അശോകൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയെത്തുടർന്ന് ഈ വിവാഹം ഹൈക്കോടതി റദ്ദാക്കി. നിയമ പോരാട്ടത്തിനൊടുവിൽ, ഹൈക്കോടതി നടപടി തെറ്റാണെന്നു സുപ്രീംകോടതി വിധിച്ചു. ഹാദിയ സേലത്തെ സ്വകാര്യ ഹോമിയോ മെഡിക്കൽ കോളജിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവങ്ങൾ ഉണ്ടാകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP