Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാക്കൾ ജീൻസും ടീഷർട്ടും ധരിച്ച് താടി ചെത്തി മിനുക്കുന്നതിനെ എല്ലാ പ്രഭാഷണങ്ങളിലും വിമർശിക്കും; ലെഗ്ഗിൻസ് ധരിച്ച് നടക്കുന്ന പെൺകുട്ടികൾക്ക് സ്വർഗം കിട്ടില്ലെന്നും പതിവ് പല്ലവി; ഒടുവിൽ മുൻ ഇമാമിനെ പിടികൂടിയത് ഫ്രീക്ക് വേഷത്തിൽ; കറുപ്പ് ടീ ഷർട്ടും ജീൻസും ധരിച്ച് താടി ചെത്തിമിനക്കിയ ഷെഫീഖിനെ കണ്ട് ഞെട്ടി പൊലീസും; `നിങ്ങളെന്നെ ഫ്രീക്കനാക്കിയെന്ന്` സോഷ്യൽ മീഡിയ

യുവാക്കൾ ജീൻസും ടീഷർട്ടും ധരിച്ച് താടി ചെത്തി മിനുക്കുന്നതിനെ എല്ലാ പ്രഭാഷണങ്ങളിലും വിമർശിക്കും; ലെഗ്ഗിൻസ് ധരിച്ച് നടക്കുന്ന പെൺകുട്ടികൾക്ക് സ്വർഗം കിട്ടില്ലെന്നും പതിവ് പല്ലവി; ഒടുവിൽ മുൻ ഇമാമിനെ പിടികൂടിയത് ഫ്രീക്ക് വേഷത്തിൽ; കറുപ്പ് ടീ ഷർട്ടും ജീൻസും ധരിച്ച് താടി ചെത്തിമിനക്കിയ ഷെഫീഖിനെ കണ്ട് ഞെട്ടി പൊലീസും; `നിങ്ങളെന്നെ ഫ്രീക്കനാക്കിയെന്ന്` സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരുമാസമായി പൊലീസിനെ വട്ടം ചുറ്റിച്ച ഷെഫീഖ് അൽഖാസിമി പൊലീസ് പിടിയിലായത് ലോഡ്ജ് മുറിയിൽ കൂർക്കംവലിച്ചുറങ്ങുന്നതിനിടെയാണ്. ആഴ്ചകളായി വേഷ പ്രച്ഛന്നനായി വിലസിയ ഇമാമിന്റെ ഒളിത്താവളത്തെക്കുറിച്ച് വ്യക്തമായവിവരം ലഭിച്ചതോടെയാണ്. എന്നാൽ ഇമാമിന്റെ രൂപം കണ്ട് സോറി ആള്മാറിപ്പോയി എന്ന് പൊലീസ് പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല എന്നതായിരുന്നു രൂപം. മുടിയും താടിയും ഒക്കെ വെട്ടി വെടിപ്പാക്കി നല്ല ജീൻസും ടീഷർട്ടും ഒക്കെ ഇട്ട ചുള്ളൻ ഇമാം.

സംബന്ധിച്ച് രഹസ്യവിവരം ലഭിച്ച അന്വേഷണ സംഘം മധുരയിലെത്തി താമസസ്ഥലം തിരിച്ചറിഞ്ഞ പൊലീസ് സംഘം ലോഡ്ജ് ജീവനക്കാരെ വിവിധ രൂപങ്ങളിലുള്ള ഫോട്ടോ കാണിച്ച് വാതിൽ പൊളിച്ച് പിടികൂടുകയായിരുന്നു. താടിയും മുടിയും പറ്റെ വെട്ടി ജീൻസ് പാന്റും ടീഷർട്ടുമിട്ട് ചുള്ളനായി മാറിയ ഇമാമിനെ കണ്ട് പൊലീസും ഞെട്ടി. ഇമാം ആകെ അങ്ങ് ഫ്രീക്കനായല്ലോ എന്ന രീതിയിലാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്.

തന്റെ പ്രസംഗങ്ങളിലെല്ലാം ആധുനിക യുവത്വത്തേയും അവരുടെ വസ്ത്ര ധാരണത്തേയും വിമർശിക്കുന്ന വ്യക്തിയാണ് ഷെഫീഖ് അൽഖാസിമി.ജീൻസും ടീ ഷർട്ടും ഇട്ട് നടക്കുന്നതും വല്ലാതെ അങ്ങ് താടി വളർത്തിയും മോഡലിൽ വെക്കുന്നതിനെയുമൊക്കെ ഷെഫീഖ് വിമർശിക്കാറുണ്ട്. അത്‌പൊലെ തന്നെ പെൺകുട്ടികൾ ലെഗ്ഗിൻസ് പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനേയും സ്ഥിരം തന്റെ പ്രസംഗങ്ങളിൽ വിമർശിക്കാറുണ്ട് ഷെഫീഖ്. ഇത്തരക്കാർക്ക് സ്വർഗം കിട്ടില്ല എന്നാണ് മുൻ ഇമാമിന്റെ പ്രസംഗം.

പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും ഈ ബന്ധം വച്ചാണ് കുട്ടിയെ ശാരീരികമായി ഉപയോഗിക്കാൻ ശ്രമിച്ചതെന്നും ഷെഫീഖ് പൊലീസിനോട് പറഞ്ഞു. പുറത്ത് പറയരുതെന്ന് കുട്ടിയിൽ നിന്ന് ഉറപ്പ് വാങ്ങിയെന്നും ഷെഫീഖ് ഖാസിമി പൊലീസിനോട് പറഞ്ഞു.ഖാസിമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും പോക്‌സോ കോടതിയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.ഷെഫീഖ് ഖാസിമിയെ ഇന്നലെയാണ് പൊലീസ് പിടികൂടി. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.ഡി.വൈ.എസ്‌പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഇയാളുടെ ചിത്രം വെച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഖാസിമി ലുക്ക് ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.ഖാസിമിയെ ഒളിവിൽ കഴിയാൻ സഹായം ചെയ്തു നൽകിയ രണ്ട് സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഖാസിമി എവിടെയെന്നുള്ള കൃത്യവിവരം പൊലീസിന് ലഭിച്ചിരുന്നില്ല.

കേസിൽ ഷെഫീഖ് ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.അക്രമത്തിന് ഇരയായ പെൺകുട്ടിയെ ശിശുക്ഷേമ കമ്മിറ്റിയുടെ സംരക്ഷണത്തിൽ തന്നെ തുടരണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മകളെ വിട്ടുകിട്ടാൻ അമ്മ നൽകിയ ഹർജി വിധി പറയാൻ മാറ്റിയിരുന്നു. തുടർന്നാണ് വിധി വരുന്നതുവരെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വിട്ടത്.കൃത്യം നടന്ന പേപ്പാറ വനത്തിനുള്ളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഫെബ്രുവരി 12 നാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഷെഫീഖിനെതിരെ വിതുര പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇയാൾ ഒളിവിൽ പോയതിനെതുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP