Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിങ്ങൾ കൊലയാളി എന്നു വിളിച്ചിട്ടും, മഹാസഖ്യം ഉണ്ടാക്കിയിട്ടും സഖാവ് ജയരാജന് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും വർധിച്ചു വരുന്ന ജനപിന്തുണ നിങ്ങളെ വിറളി പിടിപ്പിച്ചിട്ടുണ്ടാകും; ജയരാജനെ വീട്ടമ്മ അടിച്ചിറക്കുന്നു എന്ന പച്ചക്കള്ളങ്ങൾ നിങ്ങൾ പ്രചരിപ്പിക്കുന്നത് അതുകൊണ്ടാണ്'; കോൺഗ്രസിന്റെയും ബിജെപിയുടേയും പോസ്റ്ററുകളിൽ ഒരേ ആൾക്കാരാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റ്

'നിങ്ങൾ കൊലയാളി എന്നു വിളിച്ചിട്ടും, മഹാസഖ്യം ഉണ്ടാക്കിയിട്ടും സഖാവ് ജയരാജന് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും വർധിച്ചു വരുന്ന ജനപിന്തുണ നിങ്ങളെ വിറളി പിടിപ്പിച്ചിട്ടുണ്ടാകും; ജയരാജനെ വീട്ടമ്മ അടിച്ചിറക്കുന്നു എന്ന പച്ചക്കള്ളങ്ങൾ നിങ്ങൾ പ്രചരിപ്പിക്കുന്നത് അതുകൊണ്ടാണ്'; കോൺഗ്രസിന്റെയും ബിജെപിയുടേയും പോസ്റ്ററുകളിൽ ഒരേ ആൾക്കാരാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് നേതാക്കൾ ഇറങ്ങുകയും പ്രചരണച്ചൂടിന്റെ മൂർധന്യത്തിൽ നിൽക്കുകയും ചെയ്യുന്ന അവസരത്തിൽ ഫേസ്‌ബുക്ക് കുറിപ്പുകളാണ് ആരോപണങ്ങൾക്കും വിമർശനങ്ങൾക്കുമായുള്ള മുഖ്യ തട്ടകമായി മാറുന്നത്. പ്രചാരണത്തിനിടെ വിവാദത്തിന്റെ അംശമടക്കമുള്ള സംഭവങ്ങളെ നേതാക്കൾ കുറിപ്പാക്കി മാറ്റുന്ന വേളയിലാണ് കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് എസ്എഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം. വിജിൻ ഫേസ്‌ബുക്ക് കുറിപ്പിടുന്നത്.

കോൺഗ്രസിന്റെയും ബിജെപിയുടേയും പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടത് ഒരേ ആളുകളാണെന്നും ആരെന്ത് കള്ളം പറഞ്ഞാലും പ്രചരിപ്പിച്ചാലും വിധി എഴുതുന്നത് കേരളത്തിലെ ജനങ്ങളാണെന്നും വിജിൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നു.

എം. വിജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒരു പോസ്റ്റർ ഇറക്കുന്നു,
സാധാരണക്കാരായ മനുഷ്യന്മാരാനാണ് പോസ്റ്ററിൽ ഇടം പിടിച്ചത്, അവരുടെ ചോദ്യങ്ങൾ എന്ന തരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്,
അസ്വാഭാവികത ഒന്നുമില്ല,

പക്ഷേ ദിവസം ഒന്നു കഴിഞ്ഞപ്പോ കഥയുടെ സത്യം പുറത്തു വരുന്നു.
സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണത്രേ ഈ പാവപ്പെട്ട മനുഷ്യന്മാരുടെ ഫോട്ടോയെടുത്ത് ഇത്തരത്തിൽ ദുരുപയോഗം ചെയ്തത്,
മാത്രവുമല്ല ബിജെപി കോൺഗ്രസ് പോസ്റ്ററുകളിൽ ഒരേ ആൾക്കാർ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത് പോലും (ഒരേ നയങ്ങൾ ഉള്ള പാർട്ടികൾക്ക് വേറെ പോസ്റ്ററിൽ മാത്രം വേറെ വേറെ ആൾക്കാർ ഉണ്ടാകണം എന്ന നിർബന്ധ ബുദ്ധി ഒന്നും ഏതായാലും ഞങ്ങൾക്ക് ഇല്ല )

പറഞ്ഞു വന്നത് ഇതാണ്,
അങ്ങനെ നേർ വഴിയിൽ കാര്യങ്ങൾ ചെയ്ത് ഒരിക്കലും പരിചയമില്ലാത്തതുകൊണ്ടാണ് ഈ ഫോട്ടോയിൽ ഇരിക്കുന്ന സുഹൃത്ത് ഞാൻ ആണെന്നും ഇത് മൊത്തം വ്യാജമാണ് എന്നും വ്യാപകമായി കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത്,
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തലശ്ശേരി അയ്യലത് സ്‌കൂൾ പരിസരത്തു നിന്നും എടുത്ത ഫോട്ടോയാണിത്, ആവേശത്തോടെ ജയരാജൻ സഖാവിന്റെ ഇലക്ഷൻ മീറ്റിംഗിൽ പങ്കെടുക്കുന്ന ഞങ്ങളുടെ സഖാക്കളാണ് അത്, വ്യാജന്മാരല്ല,വ്യാജന്മാരെ ഉണ്ടാക്കുക എന്നത് ഞങ്ങളുടെ രാഷ്ട്രീയവുമല്ല

നിങ്ങൾ കൊലയാളി എന്നു വിളിച്ചിട്ടും, മഹാസഖ്യം ഉണ്ടാക്കിയിട്ടും സഖാവ് ജയരാജന് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും വർധിച്ചു വരുന്ന ജനപിന്തുണ നിങ്ങളെ വിറളി പിടിപ്പിച്ചിട്ടുണ്ടാകും, ജയരാജനെ വീട്ടമ്മ അടിച്ചിറക്കുന്നു എന്ന തരത്തിൽ പച്ചക്കള്ളങ്ങൾ നിങ്ങൾ പ്രചരിപ്പിക്കുന്നത് അതുകൊണ്ടാണ്, അതിന്റെ തുടർച്ചയായി മാത്രമേ ഇതിനെ ഞങ്ങൾ കാണുന്നുള്ളൂ,

നിങ്ങളെന്ത് കള്ളം പറഞ്ഞാലും പ്രചരിപ്പിച്ചാലും വിധി എഴുതുന്നത് കേരളത്തിലെ ജനങ്ങളാണ്..ആ വിധി ഇടതുപക്ഷത്തിന് അനുകൂലമാകും എന്നു ഞങ്ങൾക്ക് ഉറപ്പുമുണ്ട്
നിങ്ങൾ ,ആ ടീമുകൾ വ്യാജ പ്രചാരണങ്ങളുമായി മുന്നോട്ട് പോവുക,
ഞങ്ങൾ രാഷ്ട്രീയം സംസാരിക്കട്ടെ രാഷ്ട്രീയം മാത്രം സംസാരിക്കട്ടെ

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP