Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കുഞ്ഞിനെ രക്ഷിക്കാൻ പത്തു രൂപയുമായി ആശുപത്രിയിലേക്കോടിയ കുരുന്നിനെ അഭിനന്ദിച്ച് സ്‌കൂൾ അധികൃതർ; നിഷ്‌കളങ്കതയുടെ പര്യായമായി മാറിയ ഡെറക്ക് ലാൽചന്നീമ ലോകത്തിന്റെ പൊന്നോമന; കോഴിക്കുഞ്ഞിനെ പിടിച്ച് നിറകണ്ണുകളോടെ നിൽക്കുന്ന ചിത്രത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത് അധികൃതർ സമ്മാനിച്ച പൂക്കളും ഫലകവുമേന്തി പുഞ്ചിരിച്ച് നിൽക്കുന്ന കുരുന്നിന്റെ ചിത്രം

കോഴിക്കുഞ്ഞിനെ രക്ഷിക്കാൻ പത്തു രൂപയുമായി ആശുപത്രിയിലേക്കോടിയ കുരുന്നിനെ അഭിനന്ദിച്ച് സ്‌കൂൾ അധികൃതർ; നിഷ്‌കളങ്കതയുടെ പര്യായമായി മാറിയ ഡെറക്ക് ലാൽചന്നീമ ലോകത്തിന്റെ പൊന്നോമന; കോഴിക്കുഞ്ഞിനെ പിടിച്ച് നിറകണ്ണുകളോടെ നിൽക്കുന്ന ചിത്രത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത് അധികൃതർ സമ്മാനിച്ച പൂക്കളും ഫലകവുമേന്തി പുഞ്ചിരിച്ച് നിൽക്കുന്ന കുരുന്നിന്റെ ചിത്രം

മറുനാടൻ ഡെസ്‌ക്‌

ഐസ്വാൾ: താൻ ഓടിച്ച സൈക്കിളിടിച്ച് പരുക്കേറ്റ കോഴിക്കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്കോടിയ കുരുന്നിന്റെ മുഖം നമ്മുടെ മനസിൽ നിന്നും മായാനിടയില്ല. എന്നാൽ ഇതിന് പിന്നാലെ ഇപ്പോൾ പുറത്ത് വരുന്ന ചിത്രമാണ് ലോകമെമ്പാട് നിന്നും നിറകൈയടി നേടുന്നത്. ഡെറക്ക് ലാൽചന്നീമ എന്ന കുരുന്നിനെ സ്‌കൂൾ അധികൃതർ ആദരിച്ച ചിത്രമാണ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ചിത്രത്തിൽ കൈയിലേന്തിയത് പത്തു രൂപയും കോഴിക്കുഞ്ഞുമാണെങ്കിൽ പുത്തൻ ചിത്രത്തിൽ കൈയിൽ പിടിച്ചിരിക്കുന്നത് സ്‌കൂൾ അധികൃതർ സമ്മാനിച്ച പൂക്കളും ഫലകവുമാണ്.

സായിരംഗ് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം  കോഴിക്കുഞ്ഞിനേയും പിടിച്ച്  കുരുന്ന് നിറകണ്ണുകളോടെ കയറി വന്നത്. മിസോറാമിലെ സായിരംഗിൽ സൈക്കിൾ ചവിട്ടുകയായിരുന്നു ആറുവയസുകാരനായ ഡെറെക് ലാൽചന്നീമ. പെട്ടെന്ന് കുറുകേ ചാടിയ കോഴിക്കുഞ്ഞിന്റെ മേലേ സൈക്കിൾ കയറി. അവൻ അതിനെയും എടുത്ത് ഉടനേ വീട്ടിലേക്കാണ് ഓടിയത്. കോഴിക്കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞ ഡെറെക്കിനോട് 'വേണേൽ നീ തന്നെ പൊയ്ക്കോ' എന്നായിരുന്നു പൊലീസുകാരനായ പിതാവ് ധീരജിന്റെ മറുപടി.

 

ഇതു കേട്ട് ആശുപത്രിയിലേക്ക് ഓടിയതായിരുന്നു അവൻ.അൽപം കഴിഞ്ഞ്, ഡെറെക്ക് വീട്ടിലേക്ക് തിരിച്ചെത്തി. ആശുപത്രിക്കാർ കോഴിയെ ചികിത്സിച്ചില്ലെന്നും ഫോട്ടോ എടുത്തിട്ട് വിട്ടു എന്നുമായിരുന്നു പരാതി. കോഴിയെ ചികിത്സിക്കാൻ നൂറു രൂപ തരണമെന്ന് വാശിപിടിച്ചപ്പോൾ കോഴി ചത്തുപോയെന്ന് അവനെ മാതാപിതാക്കൾ പറഞ്ഞു മനസിലാക്കി. ഡെറെക് ആശുപത്രിയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സംഗ എന്നയാൾ അവന്റെ ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് വ്യാപിച്ചത് അതിവേഗമാണ്. അവനെ പ്രശംസിച്ചു കൊണ്ടും കുഞ്ഞു മനസുകളിൽ കളങ്കമില്ലെന്നു ചൂണ്ടിക്കാട്ടിയുമായിരുന്നു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പടർന്നു പ്രചരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP