Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`പണ്ടും ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് ഇതുപോലെ സ്വീകരണമൊക്കെ കിട്ടിയിരുന്നു`; അന്നൊന്നും ഇത്‌പൊലെ പിആർ വർക്ക് ഇല്ലായിരുന്നുവെന്ന് മാത്രം; ഹൗഡി മോദിക്കെതിരായ ട്വീറ്റിൽ ഇന്ദിര ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധി എന്ന് എഴുതി ശശി തരൂർ; മോദിയെ പരിഹസിക്കാനിറങ്ങി പങ്കുവെച്ചത് അമേരിക്കയിലെ ചിത്രവുമല്ല; തിരുവനന്തപുരം എംപിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല

`പണ്ടും ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് ഇതുപോലെ സ്വീകരണമൊക്കെ കിട്ടിയിരുന്നു`; അന്നൊന്നും ഇത്‌പൊലെ പിആർ വർക്ക് ഇല്ലായിരുന്നുവെന്ന് മാത്രം; ഹൗഡി മോദിക്കെതിരായ ട്വീറ്റിൽ ഇന്ദിര ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധി എന്ന് എഴുതി ശശി തരൂർ; മോദിയെ പരിഹസിക്കാനിറങ്ങി പങ്കുവെച്ചത് അമേരിക്കയിലെ ചിത്രവുമല്ല; തിരുവനന്തപുരം എംപിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പലപ്പോഴും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങൾ കൊണ്ട് മറ്റുള്ളവരെ ഞെട്ടിക്കുന്ന നേതാവാണ് തിരുവനന്തപുരം എംപി ശശി തരൂർ. തരൂരിന്റെ സംഭാവനയായ പല വാക്കുകളുടേയും അർത്ഥം തേടി നമ്മൾ പോയിട്ടുമുണ്ട്. ഇപ്പോൾ ശശി തരൂരിന്റെ ഒരു ട്വീറ്റ് വീണ്ടും വൈറലാവുകയാണ്. ഇത്തവണ ചർ്ച്ചയാകുന്നത് പക്ഷേ ശശി തരൂരിന്റെ ഒരു അക്ഷര പിശകാണ്. ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധി എന്നാണ് തരൂർ ട്വീറ്റിൽ വിശേഷിപ്പിച്ചതാണ് പിശക്. മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയെ വിമർശിച്ചുള്ള ട്വീറ്റിലാണ് തരൂരിന് പിശക് സംഭവിച്ചത്.

ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കി ട്വീറ്റ് ചെയ്ത ശശി തരൂർ എംപിക്ക് ട്വിറ്ററിൽ പൊങ്കാല. ഹൗഡി-മോദി പരിപാടി നടക്കുമ്പോൾ പണ്ട് 1954 ൽ നെഹ്രുവിനും ഇന്ദിരയ്ക്കും അമേരിക്കയിൽ ലഭിച്ച ഗംഭീര സ്വീകരണം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി ചിത്രം സഹിതം ഇട്ട ട്വീറ്റിലാണ് ഇന്ദിര ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധി എന്ന് കുറിച്ചത്. ഇത്‌പൊലെ പിആർ ക്യാമ്പയിൻ ഒന്നും ഇല്ലായിരുന്നുവെന്നും ട്വീറ്റിൽ തരൂർ കുറിച്ചിരുന്നു

വിശദീകരണവുമായി ചേർത്ത രണ്ടാമത്തെ ട്വീറ്റിൽ ചിത്രം അമേരിക്കയിലേത് അല്ല സോവിയറ്റ് യൂണിയനിലേതാണെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ട്. എങ്കിലും അർഥം മാറുന്നില്ല എന്നും അദ്ദേഹം പറയുന്നു. മുൻ പ്രധാനമന്ത്രിമാർക്കും വിദേശങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മോദി ആദരിക്കപ്പെടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ആദരിക്കപ്പെടുന്നത്. അതിലൂടെ രാജ്യത്തിനാണ് ആദരം കിട്ടുന്നത്-തരൂർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP