Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്‌കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്; സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തെ പരിഹസിച്ച് എസ്.ശാരദക്കുട്ടി

ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്‌കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്; സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തെ പരിഹസിച്ച്  എസ്.ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീം കോടതി വിധി വന്നപ്പോൾ അത് നടപ്പാക്കാൻ മുന്നിൽ നിന്ന് പട നയിച്ചത് പിണറായി വിജയനാണ്. സിപിഎമ്മിന് വിധി നടപ്പാക്കാൻ വലിയ താൽപര്യമില്ലെങ്കിലും, പിണറായിക്കാണ് നിർബന്ധബുദ്ധി എന്ന മട്ടിലായിരുന്നു എതിർപാളയക്കാരുടെ പ്രചാരണം. ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടും നവോത്ഥാനത്തിന്റെ പാതയിൽ നയിക്കാൻ വനിതാമതിൽ അടക്കം ഉയർത്താൻ മുന്നിട്ടിറങ്ങിയ പിണറായി നാലുവോട്ടു കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നും ഉജ്ജ്വലപ്രസംഗം നടത്തി. പുരോഗമന ചിന്താഗതിക്കാരായ സ്ത്രീകൾ ആ വാക്കുകളിൽ ആവേശം കൊണ്ടു. എന്നാൽ, പുരോഗമന പ്രസ്ഥാനമായ സിപിഎമ്മിന്റെ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ നിരാശയും.

സ്ഥാനാർത്ഥി പട്ടികയിൽ ആകെ രണ്ടുവനിതകൾ മാത്രം. പി.കെ.ശ്രീമതിയും, വീണ ജോർജും. ഇതിൽ വീണ ജോർജിനെ ജാതി-സാമുദായിക സമവാക്യം നോക്കിയാണ് പത്തനംതിട്ടയിൽ മത്സരിക്കാൻ നിയോഗിച്ചതെന്ന കാര്യം വ്യക്തമാണ്. എന്നാൽ, ആരോപണവിധേയരായ ചിലർ പട്ടികയിലുണ്ട് താനും. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് കൈയടിച്ച സ്ത്രീകൾ വിഡ്ഢികളായോ എന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി ചോദിക്കുന്നത്. 'പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ. ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധരും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ? മതിൽ കെട്ടിയ പെണ്ണുങ്ങൾക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി പി എം എന്ന്'. ഈ സാഹചര്യത്തിൽ മോഹൻലാൽ സിനിമയിലെ നായകൻ പറഞ്ഞതുപോലെയായി പോയല്ലോ എന്ന് പരിഹസിക്കുന്നു ശാരദക്കുട്ടി.

ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്:

സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയസാധ്യത പ്രധാനമാണ്. ശക്തരായ, ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെന്ന് സി പി എം വിമർശകനായ അഡ്വ.ജയശങ്കറും ബിജെപി, കോൺഗ്രസ് വക്താക്കളും ഏഷ്യാനെറ്റ് ചർച്ചയിൽ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നതും കേട്ടു..ശക്തർ തന്നെ. ജയിച്ചു വരട്ടെ.

പക്ഷേ, നാലു വോട്ടു കൂടുതൽ കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരിൽ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകൾ വളരെയേറെയുണ്ട്. നാലു വോട്ടു പോയാൽ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു.മുന്നോട്ടു പോകുന്ന പാതയിൽ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.

പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ. ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധരും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ? മതിൽ കെട്ടിയ പെണ്ണുങ്ങൾക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി പി എം എന്ന്.

ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽ നായകൻ പറഞ്ഞ പോലായിപ്പോയല്ലോ. 'ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്‌കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP