Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസം; അങ്ങോട്ട് മാറി നിൽക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരാണ്; കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്: സിപിഎമ്മിന് വിമർശിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ

കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസം; അങ്ങോട്ട് മാറി നിൽക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരാണ്; കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്: സിപിഎമ്മിന് വിമർശിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കള്ളവോട്ട് വിവാദത്തിൽ സിപിഎമ്മിന് രൂക്ഷമായി വിമർശിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. കേരളത്തിലെ കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. അങ്ങോട്ട് മാറി നിൽക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരാണെന്നും സനൽകുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. കണ്ണൂർ പിലാത്തറയിലെ ബൂത്തിൽ കള്ളവോട്ട് നടന്നതായുള്ള ആരോപണമുയർന്ന സാഹചര്യത്തിലാണ് സനലിന്റെ കുറിപ്പ്.

കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ പോയാൽ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാൻ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച് കയറാൻ വെമ്പി നിൽക്കുന്ന കാവിപ്പടയാണെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സനൽകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

കേരളത്തിലെ കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നിൽക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരാണ്. പക്ഷെ കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്. ഇങ്ങനെ പോയാൽ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാൻ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച് കയറാൻ വെമ്പി നിൽക്കുന്ന കാവിപ്പടയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP