Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തങ്ങളുടെ കുരുന്നിന് അനുഗ്രഹ വർഷം ചൊരിയുന്ന മഴയുടെ പേരു നൽകി ശബരീനാഥും ഡോ.ദിവ്യ എസ് അയ്യരും; 'നമ്മൾ ഇരുവർക്കും പ്രിയപ്പെട്ട രാഗമാണത്...പ്രാർത്ഥനയോടെ മകന് പേരിട്ടു മൽഹാർ ദിവ്യ ശബരീനാഥൻ'; കുഞ്ഞിന് പേരിട്ട സന്തോഷ വാർത്ത മലയാളികളുടെ പ്രിയദമ്പതികൾ പങ്കുവെച്ചത് ഫേസ്‌ബുക്ക് കുറിപ്പിലൂടെ

തങ്ങളുടെ കുരുന്നിന് അനുഗ്രഹ വർഷം ചൊരിയുന്ന മഴയുടെ പേരു നൽകി ശബരീനാഥും ഡോ.ദിവ്യ എസ് അയ്യരും; 'നമ്മൾ ഇരുവർക്കും പ്രിയപ്പെട്ട രാഗമാണത്...പ്രാർത്ഥനയോടെ മകന് പേരിട്ടു മൽഹാർ ദിവ്യ ശബരീനാഥൻ'; കുഞ്ഞിന് പേരിട്ട സന്തോഷ വാർത്ത മലയാളികളുടെ പ്രിയദമ്പതികൾ പങ്കുവെച്ചത് ഫേസ്‌ബുക്ക് കുറിപ്പിലൂടെ

മറുനാടൻ ഡെസ്‌ക്‌

മഴയുടെ രാഗവും മനസിന്റെ താളവും ഇടചേർന്ന പ്രണയമാണ് ശബരീനാഥൻ-ദിവ്യ എസ് അയ്യർ ദമ്പതികൾക്ക് തിളക്കം നൽകുന്നത്. മലയാളികളുടെ പ്രിയ ദമ്പതികൾക്ക് ഈശ്വരൻ കുരുന്നിനെ സമ്മാനിച്ച് അനുഗ്രഹിച്ചപ്പോൾ നാം ഏറെ സന്തോഷിച്ചു. ആ സന്തോഷത്തിന് ഇരട്ടി മധുരം നൽകുന്ന വാർത്തയാണ് ഇപ്പോൾ ദമ്പതികൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. എംഎൽഎയായ ശബരീനാഥും തിരുവനന്തപുരം സബ്കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐഎഎസും കുഞ്ഞിന് നൽകിയ പേരാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്.

മഴയുടെ രാഗത്തിന്റെ പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. മൽഹാർ ദിവ്യ ശബരീനാഥൻ എന്ന് കുഞ്ഞിന് പേര് നൽകിയെന്ന് ശബരീനാഥ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം ഇരുവർക്കും ഏറെ പ്രിയപ്പെട്ടതാണെന്നും പ്രാർത്ഥനയോടെ മകനു പേരിട്ടുവെന്നും ശബരീനാഥ് കുറിച്ചു.

അരുവിക്കര എംഎൽഎ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും 2017 ജൂൺ മുപ്പതിനാണ് വിവാഹിതരായത്. കന്യാകുമാരിയിലെ തക്കല കുമാര കോവിലിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളൂ. തുടർന്ന് നടത്തിയ വിവാഹ സൽക്കാരവും വളരെ ലളിതമായിരുന്നു.പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

 

പുസ്തകങ്ങളാണ് തങ്ങളെ ചേർത്തു വെച്ചതെന്ന് കെ.എസ് ശബരിനാഥും ദിവ്യ.എസ്.അയ്യരും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് ജി.കാർത്തികേയന്റെയും സുലേഖയുടെയും മകനാണ് ശബരീനാഥ്. ഐഎസ്ആർഒ ഉദ്യേഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്‌ബിറ്റി ഓഫീസർ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP