Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'റൗഡി ബേബി' ചുവടുകളോടെ റിമി ടോമി; മാരി 2വിലെ ഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വന്നപ്പോൾ ഗായികയെ തേടിയെത്തിയത് പ്രശംസയും വിമർശനവും; റൗഡിയായി വന്ന റിമിയുടെ ഡാൻസ് സ്‌പെഷ്യൽ വീഡിയോ സമൂഹ മാധ്യമത്തിലോടുന്നത് ശരവേഗത്തിൽ തന്നെ

'റൗഡി ബേബി' ചുവടുകളോടെ റിമി ടോമി; മാരി 2വിലെ ഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വന്നപ്പോൾ ഗായികയെ തേടിയെത്തിയത് പ്രശംസയും വിമർശനവും; റൗഡിയായി വന്ന റിമിയുടെ ഡാൻസ് സ്‌പെഷ്യൽ വീഡിയോ സമൂഹ മാധ്യമത്തിലോടുന്നത് ശരവേഗത്തിൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

തമിഴ് സൂപ്പർതാരം ധനുഷ് നായകനായ മാരി 2വിലെ ഗാനമായ റൗഡി ബേബി ഉണ്ടാക്കിയ തരംഗം ചെറുതല്ല. ഇപ്പോൾ ഇതിന്റെ ഇരട്ടി തരംഗം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഗായികയും നടിയുമായ റിമി ടോമി നടത്തിയിരിക്കുന്നത്. എന്നാൽ സംഗതി അൽപം കൈവിട്ട് പോയോ എന്നാണ് സംശയം. സായ് പല്ലവി തകർത്താടി ചുവട് വെച്ച ഗാനത്തിന് റിമി ചുവട് വെച്ചപ്പോൾ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ കമന്റുകളാണ് തേടിയെത്തിയത്.'ഇത് സായ് പല്ലവി അല്ലെന്നു നമുക്കും അറിയാം. അന്നു പറയാൻ പറഞ്ഞു നമ്മുടെ റിമി ടോമി' എന്ന കുറിപ്പോടെയാണു വിഡിയോ സമൂഹ മാധ്യമത്തിൽ എത്തിയിരിക്കുന്നത്.

ഗാനത്തിന്റെ ആദ്യത്തെ നാലു വരികൾക്കാണ് താരം ചുവട് വെച്ചിരിക്കുന്നത്. വീഡിയോ വന്ന് മണിക്കൂറുകൾക്കകം ആയിക്കണക്കിന് ആളുകൾ ഇത് കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. റിമിയുടെ ഒട്ടേറെ വീഡിയോകൾ കണ്ടിരുന്നുവെങ്കിലും ഇത്തരത്തിൽ ഒരെണ്ണം ആദ്യമാണെന്നാണ് മിക്കവരുടേയും കമന്റ്.

ഇതിനോടകം കോടിക്കണക്കിന് ആരാധകരെയാണ് റൗഡി ബേബി ഒറിജിനൽ വീഡിയോ യൂട്യൂബിൽ നേടിയത്. ഇരുപത്തിയാറുകോടിയോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. ധനുഷിന്റെയും സായ് പല്ലവിയുടെയും ഡാൻസിനെ വർണിക്കാൻ അസാധ്യം എന്നതിനപ്പുറം മറ്റൊരു വാക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനം എന്ന പദവി റൗഡി ബേബിക്കാണ്.

മാരി 2ൽ കൗതുകം പകരുന്നൊരു നായികാ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. 'അറാത് ആനന്ദി' എന്ന ഓട്ടോഡ്രൈവറാണ് ചിത്രത്തിൽ സായ്യുടെ കഥാപാത്രം. ഒരു ഡാൻസർ എന്ന നിലയിലുള്ള അവരുടെ പ്രാഗത്ഭ്യത്തെയും സംവിധായകൻ ബാലാജി മോഹൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

 

സായ് പല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. എ എൽ വിജയ് സംവിധാനം ചെയ്ത 'ദിയ' എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ തമിഴ് അരങ്ങേറ്റം. ചിത്രം പരാജയമായിരുന്നെങ്കിലും 'പ്രേമ'ത്തിലൂടെ സായ് പല്ലവി തമിഴ്‌നാട്ടിൽ സൃഷ്ടിച്ച പ്രതിച്ഛായയ്ക്ക് മങ്ങലേറ്റില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP