Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു പാട്ട് കൊണ്ട് തെരുവു​ഗായികയെ സെലിബ്രിറ്റിയാക്കിയത് സൈബർ ലോകം; റാനു മണ്ഡലിന്റെ ജീവിതം വീണ്ടും മാറിമറിഞ്ഞു; പഴയ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലഞ്ഞാണ് ഇപ്പോൾ ജീവിതമെന്നും റിപ്പോർട്ടുകൾ

ഒരു പാട്ട് കൊണ്ട് തെരുവു​ഗായികയെ സെലിബ്രിറ്റിയാക്കിയത് സൈബർ ലോകം; റാനു മണ്ഡലിന്റെ ജീവിതം വീണ്ടും മാറിമറിഞ്ഞു; പഴയ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലഞ്ഞാണ് ഇപ്പോൾ ജീവിതമെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയിൽവേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റാനു മണ്ഡലിന്റെ ജീവിതം സൈബർ ലോകം മാറ്റിമറിച്ചിരുന്നു. ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ഏക് പ്യാർ കാ നഗ്മാ ഹേയ് എന്ന സൂപ്പർ ഹിറ്റ് ​ഗാനം ആലപിച്ചായിരുന്നു റാനു ആസ്വാദകരുടെ മനംകവർന്നത്. പിന്നീട് ഗാനരചയിതാവും ​ഗായകനുമായ ഹിമേഷ് രശ്മിയ ഹാപ്പി ഹാർഡി ആൻറ് ഹീർ എന്ന ബോളിവുഡ് ചിത്രത്തിൽ പാടാൻ റാനുവിന് അവസരം നൽകിയതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു. എന്നാൽ, പഴയ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലഞ്ഞാണ് ഇപ്പോൾ ഇവരുടെ ജീവിതം എന്നാണ് റിപ്പോർട്ട്. സാമ്പത്തികമായി തകർന്ന നിലയിലാണ് ഇപ്പോൾ റാനുവെന്ന് ന്യൂസ് 18ന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്‌ബുക്കിൽ പങ്കുവച്ചതോടെയാണ് ഇത് വൈറലായി. ലതാമങ്കേഷ്‌കർ പാടിയ ‘എക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാൽ റണാഗഡ് റെയിൽവേ സ്റ്റേഷനിലിരുന്ന് പാടിയത്. ഇത് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.

പ്രമുഖർ തന്നെ റാനുവിന് അഭിനന്ദനവുമായി എത്തി. റാനു സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ പാടി. ഇതിനിടെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. ഉപേക്ഷിച്ചു പോയ മകളും കുടുംബവും തിരിച്ചെത്തി. അതിനൊപ്പം ഹിന്ദിയിലെ സംഗീത റിയാലിറ്റി ഷോകളിൽ അതിഥിയായി എത്തി. മലയാളത്തിലെ ടെലിവിഷൻ ഷോകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായി. ഒപ്പം നിരവധി ഉദ്ഘാടനങ്ങളും, ഗാനമേളകളും ലഭിച്ചു. സോഷ്യൽ മീഡിയ സ്റ്റാറായി റാനു മാറി.

2019 നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു. സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവർ ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചു. ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന റാനുവിന്റെ ഒരു വിഡിയോ യൂട്യൂബിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അന്ന് പണവും അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP