Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചിതലിന് അറിയാമോ മൊതലിന്റെ വില'; കാലങ്ങളായി കാത്തുസൂക്ഷിച്ച സർട്ടിഫിക്കറ്റുകളുടെ വില പറഞ്ഞ് പിഷാരടി; പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോ തെളിവുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം; മാസം മുപ്പത് പരിപാടി അവതരിപ്പിച്ചത് 'തള്ളാണോ' എന്ന് ചോദിച്ച അവതാരകയ്ക്ക് മറുപടിയുമായി ഹാസ്യതാരം

'ചിതലിന് അറിയാമോ മൊതലിന്റെ വില'; കാലങ്ങളായി കാത്തുസൂക്ഷിച്ച സർട്ടിഫിക്കറ്റുകളുടെ വില പറഞ്ഞ് പിഷാരടി; പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോ തെളിവുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം; മാസം മുപ്പത് പരിപാടി അവതരിപ്പിച്ചത് 'തള്ളാണോ' എന്ന് ചോദിച്ച അവതാരകയ്ക്ക് മറുപടിയുമായി ഹാസ്യതാരം

മറുനാടൻ ഡെസ്‌ക്‌

തിരുവനനന്തപുരം: എന്തു തെളിവാണ് കയ്യിലുള്ളത് എന്ന് ആരെങ്കിലും ചോദിച്ചാൽ ചിതൽ തിന്നുവെന്ന മറുപടിയാണ് പലരും പറയുക. ഇതിന് രമേഷ് പിഷാരടി എന്ന താരം പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. സ്വന്തം കാര്യങ്ങൾ എല്ലാവർക്കും അമൂല്യം തന്നെയാണ്. മറ്റുള്ളവർ നിസ്സാര വില കൽപിക്കുമ്പോഴും അതിനെ വലിയ നിലയിൽ തന്നെ കാണുന്നവരാണ് പലരും. ഇത്തരം ഓർമകളാണ് പിഷാരടി പങ്കുവയ്ക്കുന്നത്്. നടനും സംവിധായകനും ചാനൽ ഷോകളിലെ നിത്യസാന്നിധ്യവുമായ പിഷാരടി ഇങ്ങനെയൊരു കാര്യം പറഞ്ഞതോടെ അക്കാര്യം സോഷ്യൽ മീഡയയിൽ വലിയ ചർച്ചയായി.

കാലങ്ങളായി താൻ സൂക്ഷിച്ചു വച്ചിരുന്ന ചില സർട്ടിഫിക്കറ്റുകളും രേഖകളും കുറിപ്പുകളും ചിതൽ തിന്നതിന്റെ ദയനീയ കാഴ്ചയാണ് പിഷാരടി പങ്കുവച്ചത്. 'ചിതലിനറിയില്ല മൊതലിൻ വില...' എന്ന് പറഞ്ഞായിരുന്നു കുറിപ്പുകൾ ഇട്ടത്.

പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി. ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി... 2005 ഡിസംബറിൽ 25 പരിപാടി, മഴക്കാലമായ ജൂലൈയിൽ 10 പരിപാടി. ഒരു റേഡിയോ അഭിമുഖത്തിൽ 'മാസം 30 സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് 'എന്നു പറഞ്ഞപ്പോൾ അവതാരകയുടെ അടുത്ത ചോദ്യം 'മുപ്പതോ തള്ളല്ലല്ലോ അല്ലേ' തള്ളിക്കളയാനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ'. പിഷാരടി കുറിച്ചു.

രസകരമായ പല കമന്റുകളും ആരാധകർ പിഷാരടിക്ക് സമ്മാനിക്കുന്നുണ്ട്. 1400 കോടി രൂപയുടെ കരാർ രേഖ വരെ കാണാതാകുന്നു പിന്നാണോ ഇത് എന്നൊക്കെയാണ് കമന്റുകൾ നീളുന്നത്. ഇതോടെ കൈവിട്ടുപോയിരിക്കുകയാണ് പിഷാരടിയുടെ എഫ്ബി പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ:

ചിതലിനറിയില്ല മൊതലിൻ വില
പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി...

2005 ഡിസംബറിൽ 25 പരിപാടി.. മഴക്കാലമായ ജൂലായിൽ 10 പരിപാടി
ഒരു റേഡിയോ ഇന്റർവ്യൂവിൽ 'മാസം 30 സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് 'എന്നു പറഞ്ഞപ്പോൾ അവതാരകയുടെ അടുത്ത ചോദ്യം 'മുപ്പതോ? തള്ളല്ലല്ലോ അല്ലെ???

തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP